വൈവിധ്യങ്ങളുടെ അഭാവം കാരണം ഫാഷന് വേണ്ടി അധികം പണം ചിലവാക്കാന്‍ തടിയുള്ള സ്ത്രീകള്‍ ശ്രമിക്കാറില്ല. കൂടാതെ, സീറോ സൈസ് പെണ്‍ക്കുട്ടികളെ പോലെ വസ്ത്രം ധരിക്കാനോ റാമ്പില്‍ ചുവടുവയ്ക്കാനോ അവര്‍ തുനിയാറില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാലിപ്പോള്‍ കാലം മാറി, തടിയുള്ളവര്‍ക്കും ഫാഷന്‍ ആസ്വദിക്കാന്‍ അവസരങ്ങള്‍ കിട്ടി തുടങ്ങി. ഈ സാഹചര്യത്തിലാണ് ആഫ്രിക്കയിലെ പ്ലസ് സൈസ് ഫാഷൻ വീക്ക് പ്രസക്തമാകുന്നത്. 


തടിയുള്ള സ്ത്രീകള്‍ക്കും ഫാഷന്‍ വസ്ത്രങ്ങള്‍ ധരിക്കാനാകും എന്ന് തെളിയിക്കുകയാണ് പ്ലസ്  സൈസ് ഫാഷൻ വീക്ക്. വെറുമൊരു റാമ്പ് വോക്കല്ല, മറിച്ച് ഏറെ രസകരവും പുതുമ നിറഞ്ഞതുമായ ഒരു ആശയമാണ് പ്ലസ്  സൈസ് ഫാഷൻ വീക്ക്.


ശാന്തമായ റാമ്പ് വോക്കുകള്‍ക്ക് വിരാമമിട്ട് ആരോഗ്യമുള്ള സന്തോഷവതികളായ സാധാരണ സ്ത്രീകളെയാണ് റാമ്പില്‍ അവതരിപ്പിച്ചിരിക്കുന്നത്. 








റാമ്പിലെത്തിയ ഓരോ മോഡലുകള്‍ക്കും തന്‍റെതായ ശൈലിയില്‍ കഴിവുകളെ പ്രകടിപ്പിക്കാനുള്ള അവസരവും ഫാഷന്‍ വീക്ക്‌ നല്‍കി. 


പ്ലസ്  സൈസ് ഫാഷൻ വീക്കില്‍ തിളങ്ങിയ മോഡലുകളുടെ വീഡിയോകളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറികൊണ്ടിരിക്കുന്നത്.  


ഓഫീസ്, കടകള്‍, തെരുവുകള്‍ അങ്ങനെ പൊതുസ്ഥലങ്ങളില്‍ കാണാന്‍ കഴിയുന്നവരാണ് തടിയുള്ള സ്ത്രീകളെന്നും അവരുടെ ആഘോഷമാണ് ഫാഷന്‍ വീക്കെന്നുമാണ് പ്ലസ്  സൈസ് ഫാഷൻ വീക്ക് വെബ്‌സൈറ്റില്‍ പറയുന്നത്.