ബംഗളൂരൂ: കന്നഡ ചലച്ചിത്ര മേഖലയുമായി ബന്ധപ്പെട്ടുള്ള ലഹരിമരുന്ന് കേസി((Drug Case)ല്‍ അന്വേഷണം ക്രിക്കറ്റ് താരങ്ങളിലേക്കും. മാസങ്ങള്‍ക്ക് മുന്‍പ് പുറത്ത് വന്ന ഒരു വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കേസ് ക്രിക്കറ്റ് താരങ്ങളിലേക്ക് എത്തുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കര്‍ണാടക പ്രീമിയര്‍ ക്രിക്കറ്റ് (KPL) ടൂര്‍ണമെന്‍റുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് താരങ്ങളെ ഹണിട്രാപ്പില്‍ കുടുക്കി വാതുവെപ്പിന് പ്രേരിപ്പിച്ചു എന്നായിരുന്നു വാര്‍ത്ത. കന്നഡ നടിമാര്‍ക്കൊപ്പം ക്രിക്കറ്റ് താരങ്ങള്‍ വിദേശത്ത് സമയം ചിലവഴിച്ചതിന്റെ തെളിവുകളും ഇതിനു പിന്നാലെ പുറത്തുവന്നിരുന്നു.


ALSO READ | ലഹരി മാഫിയ: അന്വേഷണം താര ദമ്പതികളിലേക്ക്... ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് CCB


ലഹരി ഇടപാടുകള്‍ സംശയിച്ച് പോലീസ് അന്ന് രംഗത്തെത്തിയിരുന്നെങ്കിലും ആര്‍ക്കെതിരെയും നടപടിയെടുത്തിരുന്നില്ല. കന്നഡ നടിമാരെ ഉപയോഗിച്ച് കേസിലെ പ്രധാന പ്രതികളായ ആദിത്യ ആല്‍വ, വിരെന്‍ ഖന്ന എന്നിവര്‍ ക്രിക്കറ്റ്-സിനിമാ താരങ്ങളെ ഹണിട്രാപ്പില്‍ കുടുക്കിയതായും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.


കന്നഡ സിനിമാ-സീരിയല്‍ രംഗത്തെ താരങ്ങള്‍ക്ക് പുറമേ ക്രിക്കറ്റ് താരങ്ങളെയും രാഷ്ട്രീയ പ്രമുഖരെയും കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിട്ടുണ്ട്. പ്രമുഖ നടന്‍ യോഗേഷ്, മുന്‍ രഞ്ജി ക്രിക്കറ്റ് താരം എന്‍സി അയ്യപ്പ എന്നിവരെ അന്വേഷണ സംഘം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.


ALSO READ | മൂത്രത്തിലും നടിയുടെ തട്ടിപ്പ്; സാമ്പിളില്‍ വെള്ളം ചേര്‍ത്ത് രാഗിണി, സാമ്പിള്‍ നല്‍കാതെ സഞ്ജന


മുന്‍ JDS എംപി ശിവരാമ ഗൗഡ\യുടെ മകന്‍ ചേതന്‍ ഗൗഡ, മറ്റൊരു ബിജെപി എംപിയുടെ മകന്‍ എന്നിവര്‍ക്ക് ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. ലഹരി പാര്‍ട്ടികളുടെ മുഖ്യ ആസൂത്രകനായ ആദിത്യ ആല്‍വയ്ക്കെതിരെ ബംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.


എന്നാല്‍, ഒളിവില്‍ പോയ ഇയാള്‍ രാജ്യം വിട്ടിട്ടില്ല എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ബോളിവുഡ് താരം വിവേക് ഒബ്റോയി(Vivek Oberoi)യുടെ ഭാര്യാ സഹോദരനും കര്‍ണാടക മുന്‍മന്ത്രി ജീവരാജ് ആല്‍വയുടെ മകനുമാണ് ആദിത്യ ആല്‍വ. ഇതുവരെ 67 പേർക്കാണ് കേസിൽ നോട്ടിസ് അയച്ചിട്ടുള്ളത്.


ALSO READ | ലഹരി റാക്കറ്റ്: നടിയുമായി ബന്ധം, മുഖ്യക്കണ്ണി ഐടി എഞ്ചിനീയര്‍ അറസ്റ്റില്‍..


നടിമാരായ രാഗിണി ദ്വിവേദി(Ragini Dwivedi), സഞ്ജന ഗൽറാണി (Saanjjana Galrani) എന്നിവരുൾപ്പടെ 13 പേരെയാണ് ഇതുവരെ കേസില്‍ അറസ്റ്റ് ചെയ്തത്. നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (NCB), ബംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (CCB), കര്‍ണാടക പോലീസ് ആഭ്യന്തര സുരക്ഷാ വിഭാഗവും കേസില്‍ അന്വേഷണം നടത്തുന്നുണ്ട്.