`വേശ്യകള്‍ സ്വന്തം തുണിയഴിക്കും, അര്‍ണാബ് മറ്റുള്ളവരുടെയും` -വിവാദ പ്രസ്താവന
അര്‍ണാബ് ഗോസ്വാമിയുടെ പേരില്‍ രാം ഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്തുവിട്ടുക്കൊണ്ടാണ് വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്.
മാധ്യമപ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമിയ്ക്കെതിരെ വിവാദ പ്രസ്താവനയുമായി രാം ഗോപാല്‍ വര്‍മ്മ. അര്‍ണാബ് ഗോസ്വാമിയുടെ പേരില്‍ രാം ഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്തുവിട്ടുക്കൊണ്ടാണ് വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്.
ലൈംഗികതയുടെ അതിപ്രസരം; ത്രില്ലറിന്റെ ട്രൈലെർ പുറത്തുവിട്ട് രാം ഗോപാൽ വർമ്മ
അർണബ്; ദ ന്യൂസ് പ്രോസ്റ്റിറ്റ്യൂട്ട് എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്കാണ് രാം ഗോപാല്‍ വര്‍മ്മ (Ram Gopal Varma) തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ (Twitter) പേജിലൂടെ പുറത്തുവിട്ടത്. ''മറ്റുള്ളവരെ ആനന്ദിപ്പിക്കാന്‍ വേശ്യകള്‍ തുണിയഴിക്കും. സ്വന്തം വിനോദത്തിനായി അര്‍ണാബ് മറ്റുള്ളവരുടെയും..'' -ഈ പ്രസ്താവനയാണ് വിവാദങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.
'നഗ്നതയും, ലൈംഗികതയും മാത്രം', രാം ഗോപാൽ വർമയെ അൺഫോള്ളോ ചെയ്ത് സംവിധായകൻ
'Nation Wants To Know-യ്ക്ക് പിന്നിലുള്ള സത്യം എന്താണെന്നു രാജ്യത്തെ ജനങ്ങള്‍ മനസിലാക്കണമെന്നും രാം ഗോപാല്‍ വര്‍മ്മ പറഞ്ഞു.
നഗ്നതയും ചൂടൻ രംഗങ്ങളുമായി ഓൺലൈൻ റിലീസ്, കോടികൾ നേടി രാംഗോപാൽ വർമ്മ
വാര്‍ത്തചര്‍ച്ചയ്ക്കിടെ ക്രിമിനല്‍ ബന്ധമുള്ള മേഖലയാണ് ബോളിവു(Bollywood)ഡെന്ന് അര്‍ണാബ് (Arnab Goswami) പറഞ്ഞിരുന്നു. സുശാന്ത് സിംഗ് രാജ്പുതി(Sushnat Singh Rajput) ന്റെ മരണവുമായി ബന്ധപ്പെട്ടുള്ള ചാനല്‍ ചര്‍ച്ചയ്ക്കിടെയായിരുന്നു അര്‍ണാബിന്റെ പ്രസ്താവന. ഇതിനു പിന്നാലെയാണ് സിനിമാ പ്രഖ്യാപനവുമായി രാം ഗോപാല്‍ വര്‍മ്മ രംഗത്തെത്തിയത്.