ലോക്ക്ഡൗണിൽ സിനിമാ വ്യവസായവും നിർമ്മാതാക്കളും, സംവിധായകരുമെല്ലാം തകർന്നടിഞ്ഞ അവസ്ഥയിലാണ്. എന്നാൽ തന്നെ ഇതൊന്നും ബാധിക്കില്ലെന്ന് തെളിയിച്ചിരിക്കുകയാണ് രാം ഗോപാൽ വർമ്മ. ലോക്ഡൗണിലും സിനിമ നിർമിച്ച് കോടികൾ ഉണ്ടാക്കുകയാണ് രാം ഗോപാൽ വർമ.
തൻ്റെ പുതിയ ചിത്രമായ ക്ലൈമാക്സിന്റെ ഓൺലൈൻ റിലീസിലൂടെ ആദ്യ ദിനം മൂന്ന് കോടി രൂപയ്ക്ക് അടുത്ത് ലഭിച്ചെന്നാണ് വർമ്മ പറയുന്നത്. ചൂടൻ രംഗങ്ങൾകൊണ്ടുള്ള സിനിമയുടെ പ്രമോയും പോണ്‍ താരമായ മിയ മൽകോവയുടെ നായികാവേഷവുമാണ് ഇതിന് കാരണമായതെന്ന് അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു.
AHEM! pic.twitter.com/cBxBIvLzsD
— Ram Gopal Varma (@RGVzoomin) June 7, 2020
തൻ്റെ വെബ്സൈറ്റ് ആയ ആർജിവി വേൾഡ് ശ്രേയാസ് ആപ്പ് വഴി ജൂൺ ആറിനാണ് ക്ലൈമാക്സ് എന്ന ചിത്രം റിലീസ് ചെയ്യുന്നത്. ഒരാൾക്ക് സിനിമ കാണാൻ നൂറുരൂപയാണ് ഈടാക്കുന്നത്. ഫോൺ നമ്പർ വഴി നമുക്ക് ടിക്കറ്റ് എടുക്കാം. റിലീസ് ദിവസം രാത്രി ഒൻപത് മണിക്ക് 50000 പേരാണ് സിനിമ കാണാൻ ഓൺലൈനിൽ എത്തിയതെന്ന് രാം ഗോപാൽ വർമ തന്നെ ട്വീറ്റ് ചെയ്തു.
In less than a day 1,68,596 people saw #Climax by paying Rs 100 per view making it a GAME CHANGER ..Many find a novelty in the strange film which is a good Corona break,
For Bookings: https://t.co/FD65qcsZgc— Ram Gopal Varma (@RGVzoomin) June 7, 2020
സിനിമ കാണാൻ ജനത്തിരക്കായതോടെ വെബ്സൈറ്റും തകരാറിലായി. എന്നാൽ അൽപസമയത്തിനുള്ളിൽ തന്നെ വെബ്സൈറ്റ് പഴയപടിയാക്കാൻ ആർജിവിയുടെ ടെക്നിക്കൽ ടീം സഹായത്തിനായി എത്തി.
ആദ്യദിനം 50 ലക്ഷമായിരുന്നു ആർജിവി കലക്‌ഷനായി പ്രതീക്ഷിച്ചത്. എന്നാല്‍ 12 മണിക്കൂറുകൾകൊണ്ട് കലക്‌ഷനായി ലഭിച്ചത് ഒരു കോടി അറുപത്തിയെട്ട് ലക്ഷം രൂപ. ആദ്യദിനം സിനിമയ്ക്ക് ലഭിച്ചത് രണ്ട് കോടി എഴുപത്തിയഞ്ച് ലക്ഷവും.
The power of an image is in the idea and not in the cost #NNN https://t.co/BJMbbSHl81 pic.twitter.com/TSLWKHNMHi
— Ram Gopal Varma (@RGVzoomin) June 9, 2020
തൻ്റെ ആദ്യ ഡിജിറ്റൽ റിലീസ് ഹിറ്റായതോടെ അടുത്ത പടവുമായി വർമ്മ വീണ്ടും എത്തിയിട്ടുണ്ട്. ഇത്തവണയും ലൈഗികത തന്നെയാണ് പ്രമേയം. നേക്ക്ഡ് എന്നാണ് ചിത്രത്തിന്റെ പേര് തന്നെ. സിനിമയുടെ ചൂടൻ ട്രെയിലറും ഓൺലൈനിൽ ഹിറ്റാണ്. സിനിമയുടെ റിലീസ് തിയതി തീരുമാനിച്ചിട്ടില്ല. ടിക്കറ്റിന് ഇത്തവണ നൂറ് രൂപ കൂട്ടിയിട്ടുണ്ട്.