Kochi: നടൻ മോഹൻലാലിന് (Mohanlal) പിറന്നാൾ ആശംസകളുമായി സരിഗമപയുടെ  കുഞ്ഞു താരങ്ങൾ എത്തി.  മെയ് 21നാണ് മലയത്തിന്റെ പ്രിയതാരം മോഹനലാൽ തന്റെ  അറുപത്തിയൊന്നാം പിറന്നാള്‍ ആഘോഷിക്കുന്നത്. താരത്തിന്റെ പിറന്നാളിന് സംഗീത റിയാലിറ്റി ഷോ (Reality Show) സരിഗമപ (SaReGaMaPa) കേരളം ലിറ്റിലിലെ മത്സരാർഥികൾ മോഹന്‍ലാലിന്റെ ചിത്രങ്ങൾ കോർത്തിണക്കി മികച്ച ഹിറ്റ് ഗാനങ്ങളും ചേർത്ത് കൊണ്ട്  സംഗീതാർച്ചന നടത്തി. 


COMMERCIAL BREAK
SCROLL TO CONTINUE READING

കോവിഡ് (Covid 19) രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ റിയാലിറ്റി ഷോയുടെ ചിത്രീകരണം നിര്‍ത്തിവച്ചിരിക്കുകയാണ്. ചിത്രാകരണങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ മത്സരാർത്ഥികൾ  അവരവരുടെ വീട്ടിൽ തന്നെയിരുന്നാണ് താരത്തിന് സംഗീതാർച്ചന ഒരുക്കിയത്.  മത്സരഖ്അർഥികളുടെ ഗാനങ്ങൾ കോർത്തിണക്കി വീഡിയോ തയാറാക്കിയിരിക്കുന്നത് സീ കേരളം ചാനൽ തന്നെയാണ്. വീഡിയോ പുറത്ത് വന്നപ്പോൾ തന്നെ പ്രേക്ഷകർ വിഡിയോകൾ ഏറ്റെടുത്ത് കഴിഞ്ഞു.


ALSO READ: Happy Birthday Mohanlal: ലാലേട്ടൻ തർത്ത് വാരിയ മലയാളം ഹിറ്റുകൾ, ബോളിവുഡിലേ റീ മേക്കുകൾ


പിറന്നാൾ ദിനത്തിൽ നടൻ മോഹനലാലിന് ആശംസകളുമായി നിരവധി താരങ്ങൾ രംഗത്തെത്തിയിരുന്നു. തിരനോട്ടത്തിലെ കുട്ടപ്പനില്‍ നിന്നും ശേഷം മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ വില്ലനില്‍ നിന്നും വളർന്ന് മലയാളത്തിന്റെ മഹാനടനായി മാറിയ താരമാണ് മോഹന്‍ലാല്‍ (Mohanlal). ഓഡിഷനില്‍ നിര്‍മാതാവ് സംശയം പ്രകടിപ്പിച്ച ഈ പുതുമുഖം ഭാവിയിൽ  ഇന്ത്യന്‍ സിനിമയുടെ മുഖമായത് ചരിത്രനേട്ടം തന്നെയാണ് എന്ന കാര്യത്തിൽ സംശയമില്ല.  


ALSO READ: HBD Mohanlal: അറുപത്തിയൊന്നിന്റെ നിറവിൽ നടന വിസ്മയം മോഹൻലാൽ


ടിപി ബാലഗോപാലനും, ദാസനും, ജോജിയും, സേതുമാധവനും, സുധിയും, മണ്ണാറത്തൊടി ജയകൃഷ്ണനും, കുഞ്ഞികുട്ടനും, മംഗലശ്ശേരി നീലകണ്ഠനും, പുലിമുരുകനും, സ്റ്റീഫനും, ജോർജ്ജ്കുട്ടിയും, കുഞ്ഞാലി മരക്കാരും, നെയ്യാറ്റിൻകര ഗോപനുമൊക്കെയായി വെള്ളിത്തിരയിൽ തിളങ്ങി നിൽക്കുകയാണ് താരം (Mohanlal).


ALSO READ: കള, ആർക്കറിയാം, മോഹൻ കുമാർ ഫാൻസ്: ഒരേ സമയം മൂന്ന് ചിത്രങ്ങൾ മൂന്നും പ്രൈമിൽ


ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകശ്രദ്ധ പിടിച്ച് പറ്റിയ റിയാലിറ്റി ഷോയാണ് സീ കേരളത്തിലെ സരിഗമപ കേരളം ലിറ്റില്‍ ചാംപ്‌സ്.   ബ്ലൈന്‍ഡ് ഓഡിഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഒരു കൂട്ടം  കഴിവുറ്റ കുട്ടി ഗായകരാണ് ഈ പരിപാടിയിലുള്ളത്.  20 കുട്ടികൾ മത്സരാർഥികളായുള്ള പരുപാടിയിൽ പ്രശസ്ത പിന്നണി ഗായിക സുജാത മോഹൻ, സംഗീത സംവിധായകരായ ഷാൻ റഹ്മാൻ, ഗോപി സുന്ദർ എന്നിവരാണ് പ്രധാന വിധികർത്താക്കൾ.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.