കള, ആർക്കറിയാം, മോഹൻ കുമാർ ഫാൻസ്: ഒരേ സമയം മൂന്ന് ചിത്രങ്ങൾ മൂന്നും പ്രൈമിൽ

തീയേറ്ററുകൾ അടച്ചതോടെ ചിത്രങ്ങൾ ഒടിടിയിലേക്ക് മാറുകയായിരുന്നു

Written by - Zee Malayalam News Desk | Last Updated : May 20, 2021, 05:18 PM IST
  • കള മാർച്ച് 25 നായിരുന്നു തിയേറ്ററിൽ എത്തിയത്.
  • ജോൺ വർഗീസ് സംവിധാനം ചെയ്ത ചിത്രമാണ് ആർക്കറിയാം.
  • ഫീൽ ഗുഡ് ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും മോഹൻ കുമാർ ഫാൻസ് നല്ലൊരു എന്റർടെയ്നർ ആയിരിക്കും
  • മൂന്നും മികച്ച ചിത്രങ്ങളെന്നതിൽ സംശയമില്ല
കള, ആർക്കറിയാം, മോഹൻ കുമാർ ഫാൻസ്: ഒരേ സമയം മൂന്ന് ചിത്രങ്ങൾ മൂന്നും പ്രൈമിൽ

വിജയ പരാജയങ്ങൾക്ക് ശേഷം ഒടിടി റിലീസുമായി മൂന്ന് മലയാള ചിത്രങ്ങളാണ് എത്തിയിരിക്കുന്നത് . പ്രേക്ഷകർ ഏറെ കാത്തിരുന്ന കള, ആർക്കറിയാം, മോഹൻ കുമാർ ഫാൻസ് എന്നീ ചിത്രങ്ങളാണ്  ആമസോൺ പ്രൈമിലൂടെ സ്ട്രീം ചെയ്യുന്നത്.
 
റിലീസിന് മുന്നേ തന്നെ ഏറെ വിവാദങ്ങളുണ്ടാക്കിയ ചിത്രമായിരുന്നു കള. എ സർട്ടിഫിക്കേറ്റോടെ വന്ന ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു.  കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ടോവിനോ തോമസിന്റെ വ്യത്യസ്ഥമായ പ്രകടനം കൊണ്ടും രോഹിത് വി എസ് എന്ന സംവിധായകന്റെ സംവിധാന മികവ് കൊണ്ടും വേറിട്ടൊരു അനുഭവം തന്നെയാണ് കള സമ്മാനിച്ചത്  മാർച്ച് 25 നായിരുന്നു ചിത്രം തിയേറ്ററിൽ എത്തിയത്.

ALSO READ : Biju Menon ചിത്രം "ആർക്കറിയാം" മൂന്ന് OTT പ്ലാറ്റുഫോമുകളിൽ റിലീസ് ചെയ്‌തു

ആഷിക്ക് അബുവിന്റെ നിർമ്മാണത്തിൽ സനു ജോൺ വർഗീസ് സംവിധാനം ചെയ്ത ചിത്രമാണ് ആർക്കറിയാം. ഏപ്രിൽ 1ന് തിയേറ്ററുകളിൽ എത്തിയെങ്കിലും അധികമാരും ചിത്രം കണ്ടിരുന്നില്ല. പ്രധാന കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയത് ബിജു മേനോൻ, പാർവ്വതി തിരുവോത്ത്, ഷറഫുദ്ദീൻ എന്നിവരാണ്.

ALSO READ : ഈ തിരിച്ചറിവാണ് കഴിഞ്ഞ ദിവസങ്ങള്‍ നല്‍കിയ ഏറ്റവും വലിയ പാഠം... വൈറലായി ടൊവിനോയുടെ ഫേസ്ബുക്ക് പോസ്റ്റ്

തിയേറ്റിൽ പരാജയമായിരുന്നെങ്കിലും ഫീൽ ഗുഡ് ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും മോഹൻ കുമാർ ഫാൻസ് നല്ലൊരു എന്റർടെയ്നർ ആയിരിക്കും. ടൈറ്റിൽ കഥാപാത്രമായി സിദ്ധിഖ് എത്തിയപ്പോൾ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത് കുഞ്ചാക്കോ ബോബൻ, മുകേഷ്, വിനയ് ഫോർട്ട്, അനാർക്കലി നാസർ തുടങ്ങിയവരാണ്. മൂന്ന് ചിത്രങ്ങളും മെയ് മാസത്തിലെ മികച്ച ഒടിടി റിലീസുകളായിരിക്കും എന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News