ജീവിക്കാന്‍ വേണ്ടി ആയോധനകല അവതരിപ്പിക്കുന്ന വയോധികയുടെ വീഡിയോ പങ്കുവച്ച് ബോളിവുഡ് താരങ്ങളായ റിതേഷ് ദേഷ്മുഖും സോനു സൂദും.  


COMMERCIAL BREAK
SCROLL TO CONTINUE READING

പര്‍പ്പിള്‍ നിറത്തിലുള്ള സാരി ധരിച്ച് റോഡരികില്‍ ആയോധനകല പരിശീലിക്കുന്ന വയോധികയുടെ വീഡിയോയാണ് ഇരുവരും പങ്കുവച്ചിരിക്കുന്നത്. ബാംബു വടികള്‍ ഉപയോഗിച്ചുള്ള അഭ്യാസമാണ് ഇവര്‍ അവതരിപ്പിച്ചത്. 


ലോക്ക്ഡൌണ്‍ സഹായം; സോനുവിന് ആരതിയുഴിഞ്ഞ് ഇഡ്ഡലി വില്‍പനക്കാര്‍...


കുടുംബത്തെ പോറ്റാനാണ് പൂനൈ സ്വദേശിനിയായ ആജി റോഡരികില്‍ ആയോധനകല അഭ്യസിക്കുന്നത്. ഇവരെ അഭിനന്ദിച്ച് വീഡിയോ പങ്കുവച്ച റിതേഷ് ഇവരെ വിളിക്കാനുള്ള നമ്പരും പോസ്റ്റില്‍ ചോദിച്ചിട്ടുണ്ട്. ''പോരാളി ആജി മാ... ഇവരെ വിളിക്കാനുള്ള നമ്പര്‍ തന്ന് ആരെങ്കിലും സഹായിക്കാമോ..'' -റിതേഷ് കുറിച്ചു. 



മറ്റൊരു ട്വീറ്റില്‍ ഇവരുടെ നമ്പര്‍ കിട്ടിയതായും വിളിച്ചതായും റിതേഷ് പങ്കുവച്ചിട്ടുണ്ട്. ബോളിവുഡ് നടന്‍ സോനു സൂദും ഇവരെ അഭിനന്ദിച്ച് വീഡിയോ പങ്കുവച്ചിട്ടുണ്ട്. 'എനിക്ക് അവരുടെ വിവരങ്ങള്‍ നല്‍കാമോ.. ഇന്ത്യയിലെ സ്ത്രീകളെ ആയോധന കലകള്‍ പഠിപ്പിക്കാന്‍ ഒരു ട്രെയിനിംഗ് സ്കൂള്‍ ആജി മായെ വച്ച് ആരംഭിക്കാം..' -സോനു സൂദ് പറഞ്ഞു.