‘Radhe: Your Most Wanted Bhai’ യുടെ ടൈറ്റിൽ ട്രാക്ക് റിലീസ് ചെയ്‌തു; ഏറ്റെടുത്ത് ആരാധകർ
ടൈറ്റിൽ ട്രാക്കിന്റെ മ്യൂസിക് കംപോസ് ചെയ്തിരിക്കുന്നത് സൈദ് വാജിദും പാടിയിരിക്കുന്നത് സാജിദുമാണ്. ചിത്രം മെയ് 13 ന് ഈദ് റിലീസായി ആണ് എത്തുന്നത്.
Mumbai: സൽമാൻ ഖാന്റെ ഏറ്റവും പുതിയ ചിത്രം രാധേ യുവർ മോസ്റ്റ് വാണ്ടഡ് ഭായിയുടെ (Radhe: Your Most Wanted Bhai) ടൈറ്റിൽ ട്രാക്ക് റീലീസ് ചെയ്‌തു. ചിത്രത്തിന്റെ ടൈറ്റിൽ ട്രാക്ക് മെയ് 5 ന് തന്നെ റിലീസ് ചെയ്യുമെന്ന് മുമ്പ് തന്നെ അറിയിച്ചിരുന്നു. ചിത്രത്തിന്റെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സൽമാൻ ഖാൻ, ദിഷ പട്ടാണി എന്നിവർ തന്നെയാണ് ടൈറ്റിൽ ട്രാക്കിലും എത്തിയിരിക്കുന്നത്.
ടൈറ്റിൽ ട്രാക്കിന്റെ മ്യൂസിക് കംപോസ് ചെയ്തിരിക്കുന്നത് സൈദ് വാജിദും പാടിയിരിക്കുന്നത് സാജിദുമാണ്. സൽമാൻ ഖാന്റെ സ്റ്റൈലിൽ മാസ്സ് എന്റർടൈനറായി എത്തിയിരിക്കുന്ന ടൈറ്റിൽ ട്രാക്ക് റിലീസ് ചെയ്തപ്പോൾ തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. ഇത് കൂടാതെ ചിത്രത്തിന്റെ (Movie) നേരത്തെ റിലീസ് ചെയ്‌ത സീറ്റി മാർ, ദിൽ ദേ ദിയ തുടങ്ങിയ ഗാനങ്ങളും ജനശ്രദ്ധ നേടിയിരുന്നു.
ചിത്രം മെയ് 13 ന് ഈദ് റിലീസായി ആണ് എത്തുന്നത്. ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത രീതിയിലാണ് ചിത്രത്തിന്റെ ട്രെയ്‌ലർ എത്തിയത്. മുംബൈയിലെ കുറ്റകൃത്യങ്ങളുടെ അളവ് വളരെയധികം വർദ്ധിച്ച സാഹചര്യത്തിൽ അവിടെ എത്തുന്ന പോലീസ് ഓഫീസറായി ആണ് സൽമാൻ ഖാൻ (Salman Khan) എത്തുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലറിൽ സൽമാൻ ഖാനെ കൂടാതെ ദിഷ പട്ടാണിയും രൺദീപ് ഹൂഡയും എത്തിയിട്ടുണ്ട്.
സീ ഗ്രൂപ്പിന്റെ ഒടിടി പ്ലാറ്റ്ഫോമായ സീ5ലും പെ പെർ വ്യൂവ് സ്ട്രീമായ. സീപ്ലെക്ലിലും തിയറ്റർ റിലീസിനൊപ്പം ചിത്രം പ്രദർശനം നടത്തും. കൊറോണ (Corona) മഹാമാരി മൂലവും ലോക് ഡൗൺ മൂലവും ആളുകൾക്ക് നഷ്ടപ്പെട്ടിരുന്ന ആ തിയേറ്ററിന്റെ അനുഭൂതി ഈ ചിത്രത്തിന് തിരിച്ച് നല്കാൻ കഴിയുമെന്നാണ് പ്രേക്ഷകർ എല്ലാം തന്നെ പ്രതീക്ഷിച്ച് ഇരിക്കുന്നത്. നിലവിൽ കോവിഡിന്റെ സാഹചര്യത്തിൽ തിയറ്ററുകൾക്ക് ഏർപ്പെടുത്തിരിക്കുന്ന നിയന്ത്രണം വൈഡ് റിലീസിനെ ബാധിച്ചിരിക്കുകയാണ്.
ALSO READ: Saina: Parineeti Chopra യുടെ സൈന ഏപ്രിൽ 23 ന് ആമസോൺ പ്രൈമിലെത്തുന്നു
ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രഭുദേവയാണ്. കൊറിയൻ സിനിമയായ ഔട്ട് ലോ യുടെ പുനർനിർമ്മാണമാണ് രാധേ എന്ന സിനിമ. മാ ഡോങ് സിയോക്കും യൂൻ കൈ സാങ്ങുമാണ് ഔട്ട് ലോയിൽ അഭിനയിച്ചത്.
ചിത്രത്തിൽ സൽമാൻ ഖാനോടൊപ്പം ദിഷ പട്ടാണി (Disha Patani) , രൺദീപ് ഹൂഡ, ജാക്കി ഷിറോഫ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സൽമാൻ ഖാൻ ഫിലിമ്സിന്റെയും സീ സ്റ്റുഡിയോയുടെയും ബാന്നറിൽ നിർമ്മിക്കുന്ന സിനിമ നിർമ്മിക്കുന്നത് സൽമാൻ ഖാൻ, സൊഹൈൽ ഖാൻ, റീൽ ലൈഫ് പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവർ സംയുക്തമായി ആണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...