Salman Khan ന്റെ "Radhe Your Most Wanted Bhai" ഈദിനെത്തും; റിലീസ് തീയതി മെയ് 13

സൽമാൻ ഖാന്റെ ഏവരും കാത്തിരുന്ന ചിത്രം രാധേ യുവർ മോസ്റ്റ് വാണ്ടഡ് ഭായ് മെയ് 13ന് തീയേറ്ററുകളിലെത്തും. വെള്ളിയാഴ്ച്ച രാത്രിയോടെയാണ് സൽമാൻ പുതിയ ചിത്രത്തിന്റെ റിലീസിംഗ് തീയതി പുറത്ത് വിട്ടത്. 

Written by - Zee Hindustan Malayalam Desk | Last Updated : Mar 13, 2021, 05:04 PM IST
  • സൽമാൻ ഖാന്റെ ഏവരും കാത്തിരുന്ന ചിത്രം രാധേ യുവർ മോസ്റ്റ് വാണ്ടഡ് ഭായ് മെയ് 13ന് തീയേറ്ററുകളിലെത്തും.
  • വെള്ളിയാഴ്ച്ച രാത്രിയോടെയാണ് സൽമാൻ പുതിയ ചിത്രത്തിന്റെ റിലീസിംഗ് തീയതി പുറത്ത് വിട്ടത്.
  • ചിത്രത്തിൽ സൽമാൻ ഖാനോടൊപ്പം ദിഷ പട്ടാണി, രൺദീപ് ഹൂഡ, ജാക്കി ഷിറോഫ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
  • സിനിമ നിർമ്മിക്കുന്നത് സൽമാൻ ഖാൻ, സൊഹൈൽ ഖാൻ, റീൽ ലൈഫ് പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവർ സംയുക്തമായി ആണ്
Salman Khan ന്റെ "Radhe Your Most Wanted Bhai" ഈദിനെത്തും; റിലീസ് തീയതി മെയ് 13

Mumbai: സൽമാൻ ഖാന്റെ (Salman Khan) ഏവരും കാത്തിരുന്ന ചിത്രം രാധേ യുവർ മോസ്റ്റ് വാണ്ടഡ് ഭായ് മെയ് 13ന് തീയേറ്ററുകളിലെത്തും. സൽമാൻ ഖാൻ തന്നെയാണ് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ സിനിമയുടെ റിലീസിങ് തീയതി പുറത്ത് വിട്ടത്.  വെള്ളിയാഴ്ച്ച രാത്രിയോടെയാണ് സൽമാൻ പുതിയ ചിത്രത്തിന്റെ റിലീസിംഗ് തീയതി പുറത്ത് വിട്ടത്. സൽമാൻ തന്റെ മറ്റ് സാമൂഹ്യ മധ്യമങ്ങളിലും ചിത്രത്തിന്റെ പോസ്റ്ററുകൾ പങ്ക് വെച്ചിരുന്നു.

കൊറോണ (Corona) മഹാമാരി മൂലവും ലോക് ഡൗൺ മൂലവും ആളുകൾക്ക് നഷ്ടപ്പെട്ടിരുന്ന ആ തിയേറ്ററിന്റെ അനുഭൂതി ഈ ചിത്രത്തിന് തിരിച്ച് നല്കാൻ കഴിയുമെന്നാണ് പ്രേക്ഷകർ എല്ലാം തന്നെ പ്രതീക്ഷിച്ച് ഇരിക്കുന്നത്. ചിത്രത്തിന്റെ റിലീസിംഗ് തീയതി പങ്ക് വെച്ചതിനോടൊപ്പം ഈദിന് സിനിമ എത്തുമെന്നാണ് ഞാൻ പറഞ്ഞിരുന്നത് അത് ഈദിന് തന്നെയെത്തുമെന്ന് സൽമാൻ തന്റെ ട്വിറ്ററിൽ കുറിച്ചു.

ALSO READ: എല്ലാ നെ​ഗറ്റിവിറ്റിയിൽ നിന്ന് ഒഴിഞ്ഞ് മാറി അഹാന, വിവാദങ്ങൾക്കിടെ ഇൻസ്റ്റാ​ഗ്രാമിൽ പുതിയ ചിത്രം പങ്കുവെച്ച് അഹാന കൃഷ്ണ

ചിത്രം ഒരു ആക്ഷൻ ത്രില്ലർ സിനിമയായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ പോസ്റ്ററിൽ (Poster) പാഞ്ഞ് പോകുന്ന ഹെലികോപ്റ്ററും, ഷൂട്ട് ചെയ്യാൻ റെഡിയായി തോക്കും പിടിച്ച് നല്ല സ്റ്റൈലൻ ലുക്കിൽ സൽമാൻ ഖാനെയും നമ്മുക്ക് കാണാൻ കഴിയും. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രഭുദേവയാണ്. കൊറിയൻ സിനിമയായ ഔട്ട് ലോ യുടെ പുനർനിർമ്മാണമാണ് രാധേ എന്ന സിനിമ. മാ ഡോങ് സിയോക്കും യൂൻ കൈ സാങ്ങുമാണ് ഔട്ട് ലോയിൽ അഭിനയിച്ചത്.

ALSO READ: സെക്കൻഡ് ഷോ അനുവദിച്ചു പക്ഷെ നാടകക്കാരന് വേദിയില്ല രണ്ടാംതരക്കാരനായി ജീവിക്കില്ല ഇടതുപക്ഷത്തിനുള്ള പിന്തുണ പിൻവലിക്കുന്നയെന്ന് നാടക സിനിമ നടൻ ഹരീഷ് പേരടി

സൽമാൻ ഖാനും (Salman Khan) ഈദും തമ്മിൽ വളരെ സവിശേഷമായ ഒരു ബന്ധമുണ്ടെന്നും സൽമാൻ ഖാന്റെ പുതിയ ചിത്രമായ രാധേ യുവർ മോസ്റ്റ് വാണ്ടഡ് ഭായിലും ആ ശീലം തുടർന്ന് കൊണ്ട് പോകാൻ തങ്ങൾ തയ്യാറാണെന്നും സിനിമയെ പറ്റി സംസാരിച്ച വക്താവ് പറഞ്ഞു. മുമ്പ് എപ്പോഴും തരംഗമായി കൊണ്ടിരുന്ന സൽമാൻ ചിത്രങ്ങൾ പോലെ തന്നെയാവും ഈ ചിത്രവും പുറത്തിറങ്ങുമ്പോൾ പ്രേക്ഷകരുടെ പ്രതികരണമെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടി ചേർത്തു. ഇത് കൂടാതെ സീ സ്റ്റുഡിസ്മായി ചേർന്ന് പ്രവർത്തിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ: തന്റെ രാഷ്ട്രീയ താത്പര്യങ്ങൾ മൂലം അഹാനയെ പൃഥ്വിരാജ് ചിത്രത്തിൽ നിന്ന് പുറത്താക്കിയെന്ന് കൃഷ്‌ണകുമാർ; പുറത്താക്കലിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങളില്ലെന്ന് നിർമ്മാതാക്കൾ

ചിത്രത്തിൽ സൽമാൻ ഖാനോടൊപ്പം ദിഷ പട്ടാണി (Disha Patani) , രൺദീപ് ഹൂഡ, ജാക്കി ഷിറോഫ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സൽമാൻ ഖാൻ ഫിലിമ്സിന്റെയും സീ സ്റ്റുഡിയോയുടെയും ബാന്നറിൽ നിർമ്മിക്കുന്ന സിനിമ നിർമ്മിക്കുന്നത് സൽമാൻ ഖാൻ, സൊഹൈൽ ഖാൻ, റീൽ ലൈഫ് പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവർ സംയുക്തമായി ആണ്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

More Stories

Trending News