തീരദേശത്ത് നിന്നുള്ള ആദ്യ വനിതാ പൈലറ്റായി ജെനി ജെറോം നാളെ വെളുപ്പിന് തിരുവനന്തപുരത്തേക്ക് പറന്നിറങ്ങും.  ഇന്ന് രാത്രി 10:25 ന് ഷാർജയിൽ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന എയർ അറേബ്യ വിമാനത്തിന്റെ സഹപൈലറ്റായി വിമാനം നിയന്ത്രിക്കുന്നത് തീരദേശത്ത് നിന്നുള്ള ഈ 23 കാരിയാണ് ജെനി ജെറോം.  


COMMERCIAL BREAK
SCROLL TO CONTINUE READING

തിരുവനന്തപുരത്തെ കൊച്ചുതുറയിൽ നിന്നുള്ള ജെനിയുടെ ചെറുപ്പകാലത്തെ മുതലുള്ള ആഗ്രഹമായിരുന്നു പൈലറ്റ് ആകണമെന്നത്.  ആ മോഹമാണ് ഇന്ന് രാത്രിയോടെ പൂവണിയുന്നത്.   ഇതോടെ കേരളത്തിൽ നിന്നുള്ള ആദ്യ വനിതാ കൊമേർഷ്യൽ പൈലറ്റ് എന്ന നേട്ടംകൂടി ജെനിയ്ക്ക് ലഭിക്കും.  ജെനിയുടെ ഈ ആഗ്രഹത്തിന് തുണയായത് അച്ഛൻ ജെറോം ആണ്. 


Also Read: മോഹൻലാലിന് നന്ദി അറിയിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്ജ് 


 


നാളെ പുലർച്ചെ 4 മണിയോടെ വിമാനം തിരുവനന്തപുരത്ത് എത്തും.  ഇപ്പോഴിതാ ജെനി ജെറോമിന് അഭിനന്ദനവുമായി നടൻ ഷെയ്ൻ നിഗം രംഗത്തെത്തിയിരിക്കുകയാണ്.  എയർ അറേബ്യ വിമാനം അറബിക്കടലിനു മുകളിലൂടെ പറക്കുമ്പോൾ കേരളത്തിലെ തീരദേശമേഖലയ്ക്കും തീരദേശമേഖലയുടെ പെണ്മയ്ക്കും മറ്റൊരു ചരിത്രനേട്ടം കൂടി പറന്നെത്തുകയാണ് എന്നാണ് അദ്ദേഹം (Shane Nigam) ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.  


ഷെയ്ൻ നിഗത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ ചേർക്കുന്നു; 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.