ഹാസ്യ രാജാവ് ജഗതി ശ്രീകുമാറിന്‍റെ മകളും അവതാരികയുമായ ശ്രീലക്ഷ്മി വിവാഹിതയായി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ദുബായില്‍ സ്ഥിര താമസമാക്കിയ കൊമേഴ്സ്യല്‍ പൈലറ്റായ ജിജിന്‍ ജഹാംഗീര്‍ ആണ് വരന്‍. 5 വർഷത്തെ പ്രണയത്തിനു ശേഷമാണ് വിവാഹം.


കൊച്ചി ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. 


ബോളിവുഡ് സുന്ദരികളെപ്പോലെ ഉത്തരേന്ത്യൻ രീതിയിലുള്ള വേഷമണിഞ്ഞാണ് ശ്രീലക്ഷ്മി എത്തിയത്. ഓഫ് വൈറ്റും ചുവപ്പും നിറത്തിലുളള ലഹങ്കയുമായിരുന്നു വേഷം. 



കല്ലുകള്‍ പതിപ്പിച്ച വലിയ ചോക്കറും നെറ്റിച്ചുട്ടിയും നോര്‍ത്തിന്ത്യന്‍ വധുക്കള്‍ അണിയുന്ന ചൂഡയും ശ്രീലക്ഷ്മിയെ സുന്ദരിയാക്കി. 


മെറൂൺ നിറണത്തിലുള്ള കോട്ടും സ്യൂട്ടുമായിരുന്നു ജഹാംഗീറിന്‍റെ വേഷം.ദിവസങ്ങള്‍ക്ക് മുമ്പാണ് താന്‍ വിവാഹിതയാകാന്‍ പോകുന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ ശ്രീലക്ഷ്മി പുറത്തുവിട്ടത്. 



തന്‍റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെ താരം വിവാഹ കാര്യം ആരാധകരുമായി പങ്കുവച്ചത്. ജഹാംഗീറിന്‍റെ കൈ പിടിച്ചുകൊണ്ടുള്ള ചിത്രത്തിനൊപ്പമാണ് ശ്രീലക്ഷ്മി വിവാഹ വിവരം ആരാധകരെ അറിയിച്ചത്. 


ഇന്നു മുതല്‍ നീ നടക്കുന്നത് ഒറ്റയ്ക്കാവില്ല. എന്റെ ഹൃദയം നിനക്ക് തണലേകും. എന്റെ കൈകള്‍ നിനക്ക് വീടാകും.' - എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചത്. 


ഒമാനില്‍ ഒരു പ്രമുഖ കമ്പനിയില്‍ മാര്‍ക്കറ്റിങ് വിഭാഗത്തില്‍ ജോലി ചെയ്യുകയാണ് ശ്രീലക്ഷ്മി ഇപ്പോള്‍.