ബോളിവുഡ് ചലച്ചിത്ര താരം സുഷാന്ത് സിംഗ് രാജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ ചാനല്‍ ചര്‍ച്ചക്കിടെ മേക്കപ്പ് ചെയ്യുന്ന നടിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വിവാദമാകുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

തെന്നിന്ത്യന്‍ താരം നിക്കി ഗല്‍റാണി (Nikki Galrani) യുടെ സഹോദരിയും മോഡലുമായ സഞ്ജന ഗല്‍റാണി(Sanjjanaa Galrani) യാണ് ചര്‍ച്ചക്കിടെ മേക്കപ്പ് ചെയ്ത് വിവാദങ്ങള്‍ക്ക് തല വച്ചിരിക്കുന്നത്. വിഷാദരോഗവും സുഷാന്ത് സിംഗ് രാജ്പുതി(Sushant Singh Rajput)ന്‍റെ ആത്മഹത്യയുമായിരുന്നു ചാനലിലെ ചര്‍ച്ചാ വിഷയം. 


സുഷാന്ത് സിംഗ്, അതാര്? അന്ന് പരിഹസിച്ചു, ഇന്ന് ആലിയയുടെ കണ്ണീര്‍ പോസ്റ്റ്‌...


ഇത്രയും ഗൗരവമുള്ള വിഷയം ചര്‍ച്ച ചെയ്യുന്നതിനിടെ മേക്കപ്പിടാന്‍ പോയ സഞ്ജനയ്ക്കെതിരെ വിമര്‍ശനവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. സഞ്ജനയുടെ പ്രവര്‍ത്തി ഇരട്ടത്താപ്പാണെന്നും ബോളിവുഡ് ഇടം നേടാനുള്ള ശ്രമമാണെന്നും വിമര്‍ശനമുണ്ട്. 



എന്നാല്‍, ചര്‍ച്ച ലൈവ് ടെലികാസ്റ്റിംഗ് ആണെന്ന് അറിയാതെയാണ് താരം മേക്കപ്പ് ചെയ്തത് എന്നതാണ് വാസ്തവം. പരിപാടിയില്‍ പങ്കെടുക്കാനുള്ള തയാറെടുപ്പിലായിരുന്നുവെന്നും ലൈവാണെന്ന കാര്യം അറിയില്ലായിരുന്നുവെന്നും താരം പറയുന്നു. 


നിങ്ങളീ ധാരാവി ധാരാവി എന്ന് കേട്ടിട്ടുണ്ടോ? കൊറോണ പ്രതിരോധത്തില്‍ സൂപ്പര്‍ ഹിറ്റായി ഒരു ചേരി...


മാത്രമല്ല, അവതാരിക തന്‍റെ പേര് വിളിച്ചിട്ടുമുണ്ടായിരുന്നില്ലെന്നും താരം പറഞ്ഞു. ഇത്തരം സാഹചര്യത്തില്‍ അനാവശ്യമായ പ്രശ്നങ്ങളുണ്ടാക്കരുതെന്നും ആശയവിനിമയത്തില്‍ വന്നൊരു പ്രശ്നം മാത്രമാണ് അതെന്നും താര൦ വ്യക്തമാക്കി.





മുംബൈ(Mumbai)യിലെ പാനലില്‍ ഇരുന്നല്ല താന്‍ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തതെന്നും ബാംഗ്ലൂരി(Banglore)ലെ വീട്ടിലിരുന്ന് സ്കൈപ്പിലൂടെയാണ് ചര്‍ച്ചയില്‍ പങ്കെടുത്തതെന്നും താരം പറയുന്നു. തെറ്റുചെയ്യാതെ തന്നെ അധിക്ഷേപിക്കുന്നവര്‍ ഒരു സ്ത്രീയില്‍ ജനിച്ചതാണെന്ന് മറക്കരുതെന്നും താരം കൂട്ടിചേര്‍ത്തു. 


പെന്‍ഷന്‍ പ്രായം 58ലേക്ക്...? പ്രൊബേഷന്‍ പൂര്‍ത്തിയാക്കും വരെ 75% ശമ്പളം?


ഓഡിയോയ്ക്ക് പ്രശ്നമുള്ളതിനാലാണ് സഞ്ജനയുമായി ബന്ധപ്പെടാന്‍ കഴിയാതിരുന്നത് എന്നാണ് ചാനല്‍ പ്രവര്‍ത്തകര്‍ ഇതിനു നല്‍കുന്ന വിശദീകരണം. ഈ ചാറ്റിന്റെ സ്ക്രീന്‍ഷോട്ടും താരം പങ്കുവച്ചിട്ടുണ്ട്.