തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 58 ആകണമെന്ന് ചെലവ് ചുരുക്കല്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക സമിതി.
നിലവില്‍ 56 ആണ് സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം. ഇതിലൂടെ പ്രതിവര്‍ഷം 5,265 കോടി രൂപ ലാഭിക്കാമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കൂടാതെ, പ്രൊബേഷന്‍ അവസാനിക്കുന്നത് വരെ സ്ഥിരനിയമനം ലഭിച്ചവര്‍ക്ക് ശമ്പളത്തിന്‍റെ 75% മാത്രം നല്‍കിയാല്‍ മതിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കൂടാതെ അവധി ആനുകൂല്യം നിര്‍ത്തലാക്കണമെന്നും CDS ഡയറക്ടര്‍ പ്രൊഫ.സുനില്‍ മാണിയുടെ അധ്യക്ഷതയിലുള്ള സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കൊറോണ വൈറസ് വ്യാപനത്തോടെയുണ്ടായ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള ശുപാര്‍ശകളാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. അന്തിമ റിപ്പോര്‍ട്ട് അടുത്ത മാസം നല്‍കും.
പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്ന കാര്യം പരിഗണിക്കില്ലെന്നും മറ്റ് ശുപാര്‍ശകള്‍ ധനവാകുപ്പ് പരിശോധിച്ച് മന്ത്രിസംഭയില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.
പ്രധാന ശുപാര്‍ശകള്‍:
> പെന്‍ഷന്‍ പ്രായം രണ്ടുവര്‍ഷം കൂട്ടണം. രാജ്യത്ത് ഏറ്റവും കുറഞ്ഞ പെന്‍ഷന്‍ പ്രായം കേരളത്തിലാണ്.
> അനിയന്ത്രിതമായി അധ്യാപന നിയമനം അവസാനിപ്പിക്കണം. രണ്ട് വര്‍ഷത്തേക്ക് സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളില്‍ പുതിയ തസ്തികകള്‍ പഠിക്ക്.
> അവധി ആനുകൂല്യനം അവസാനിപ്പിക്കണം. സേവനകാലത്ത് ആകമാനം കൂട്ടിവയ്ക്കാവുന്ന അവധിയുടെ എണ്ണം 30 ആക്കണം. അവധിയെടുക്കാത്തവര്‍ക്കുള്ള പണം വിരമിക്കുമ്പോള്‍ മാത്രം നല്‍കുക.
> കൂടാതെ, പ്രവര്‍ത്തിദിനം അഞ്ചാക്കണം. ആവശ്യമെങ്കില്‍ വര്‍ക്ക് ഫ്രം ഹോം നല്‍കണം