നിങ്ങളീ ധാരാവി ധാരാവി എന്ന് കേട്ടിട്ടുണ്ടോ? കൊറോണ പ്രതിരോധത്തില്‍ സൂപ്പര്‍ ഹിറ്റായി ഒരു ചേരി...

കൊറോണ വൈറസ് പ്രതിരോധത്തില്‍ ലോകത്തിന് തന്നെ മാതൃകയായി ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവി. 

Last Updated : Jun 16, 2020, 11:10 AM IST
  • 47,500 വീടുകള്‍ കയറിയിറങ്ങിയ ആരോഗ്യവകുപ്പ് പ്രവര്‍ത്തകര്‍ 7,00,000ഓളം പേരെ പരിശോധനയ്ക്ക് വിധേയരാക്കി. കര്‍ശനമായ ലോക്ക്ഡൌണും പരിശോധനയുമാണ് ധാരാവിയില്‍ മരണനിരക്ക് കുറയാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. 51% രോഗികളാണ് ഇവിടെ രോഗവിമുക്തരായത്.
നിങ്ങളീ ധാരാവി ധാരാവി എന്ന്  കേട്ടിട്ടുണ്ടോ? കൊറോണ പ്രതിരോധത്തില്‍ സൂപ്പര്‍ ഹിറ്റായി ഒരു ചേരി...

മുംബൈ: കൊറോണ വൈറസ് പ്രതിരോധത്തില്‍ ലോകത്തിന് തന്നെ മാതൃകയായി ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവി. 

കൊറോണ വൈറസ് (Corona Virus)  റെഡ് സോണില്‍ നിന്നും ഗ്രീന്‍ സോണിലേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ് ധാരാവി. മഹാമാരിയെ തോല്‍പ്പിക്കാന്‍ പരിശ്രമിക്കുന്ന വികസ്വര രാജ്യങ്ങള്‍ക്ക് തന്നെ ഒരു മാതൃകയാണ് ധാരാവി (Dharavi). 

മെയ്‌ ആദ്യം ഉണ്ടായിരുന്നതിലും മൂന്നിലൊന്ന് കേസുകള്‍ മാത്രമാണ് ഇപ്പോള്‍ ധാരാവിയില്‍ ഉള്ളത്. രോഗ ബാധിതരായവരില്‍ പകുതിയിലധികം പേര്‍ രോഗവിമുക്തരായി. 80 പേര്‍ ചേര്‍ന്നാണ് ഈ ചേരിയിലെ ഒരു ശുചിമുറി പങ്കിടുന്നത്. എന്നാല്‍, ഈ മാസം ഇവിടെ മരണങ്ങളുടെ എണ്ണത്തില്‍ വന്‍ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 

സര്‍ക്കാര്‍ ജോലിയ്ക്ക് ആധാര്‍ നിര്‍ബന്ധമാക്കി കേരള൦

 

ലോക്ക് ഡൌണ്‍ (Corona Lockdown) ഭാഗികമായി പിന്‍വലിച്ച ശേഷം ഇന്ത്യയില്‍ കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ധാരാവിയില്‍ കേസുകളുടെ എണ്ണത്തില്‍ കുറവ് വന്നിരിക്കുന്നത്. ഏപ്രില്‍ മുതല്‍ തന്നെ ചേരിയില്‍ താമസിക്കുന്നവരുടെ താപനില പരിശോധിക്കുകയും രോഗലക്ഷണമുള്ളവരെ ക്വാറന്‍റീന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്തു. 

47,500 വീടുകള്‍ കയറിയിറങ്ങിയ ആരോഗ്യവകുപ്പ് പ്രവര്‍ത്തകര്‍ 7,00,000ഓളം പേരെ പരിശോധനയ്ക്ക് വിധേയരാക്കി.  കര്‍ശനമായ ലോക്ക്ഡൌണും പരിശോധനയുമാണ് ധാരാവിയില്‍ മരണനിരക്ക് കുറയാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. 51% രോഗികളാണ് ഇവിടെ രോഗവിമുക്തരായത്.

ഇങ്ങനെയും ശിക്ഷയോ? അതും 50 ലക്ഷം രൂപയുടെ തട്ടിപ്പിന്...

 

മുംബൈ (Mumbai) നഗരത്തിലെ ആകെ കണക്കില്‍ 41% ആണ്. മേയ് ആദ്യം കേസുകളുടെ ശരാശരി എണ്ണം പ്രതിദിനം 60 ആയിരുന്നെങ്കില്‍ പിന്നീടത് 20 ആയി കുറഞ്ഞു. ധാരാവിയിലെ നേട്ടത്തിനു പിന്നില്‍ 'വൈറസിനെ പിന്തുടരുക' എന്ന സമീപനമാണ് എന്നാണ് മുംബൈ മുന്‍സിപാലിറ്റി അസിസ്റ്റന്‍റ് കമ്മീഷണര്‍ കിരണ്‍ ദിഘവ്കര്‍ പറയുന്നു. 

കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വരെ കാത്തിരിക്കാതെ വൈറസിനെ പിന്തുടരുകയായിരുന്നു. റംസാന്‍ സമയത്ത് നോമ്പ് തുറക്കല്‍ പ്രദേശ വാസികളില്‍ ആശങ്ക നിറച്ചിരുന്നു. എന്നാല്‍, കൃത്യ സമയത്ത് അധികൃതര്‍ അവര്‍ക്ക് ഭക്ഷണമെത്തിച്ചു. എന്നാല്‍, വൈറസിനെതിരായ യുദ്ധം ധാരാവി അവസാനിപ്പിച്ചിട്ടില്ലെന്നും രാജ്യത്ത് നിന്നും വൈറസ് തുടച്ചു നീക്കുന്നത് വരെ തുടരുമെന്നും ദിഘവ്കര്‍ പറഞ്ഞു. 

Trending News