ന്യൂഡല്‍ഹി: ബോളിവുഡ് ചലച്ചിത്ര താരം സുഷാന്ത് സിംഗ് രാജ്പുത് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഡോക്ടറെ ചോദ്യം ചെയ്ത് മുംബൈ പോലീസ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വിഷാദരോഗത്തെ തുടര്‍ന്ന് വര്‍ഷാരംഭത്തില്‍ സുഷാന്ത് സമീപിച്ച ഡോക്ടറെയാണ് പോലീസ് ചോദ്യം ചെയ്തത്. സുഷാന്തിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ മുംബൈ (Mumbai) ബാന്ദ്രയിലെ വീട്ടില്‍ നിന്നും ഡോക്ടറുടെ കുറുപ്പടി കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ അന്വേഷണ സംഘം ഡോക്ടറെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. 


അവഞ്ചേഴ്സിന്‍റെ റെക്കോര്‍ഡ് തകര്‍ത്ത് സുഷാന്തിന്റെ 'ദില്‍ ബച്ചാര'!!


2020 ജനുവരി മാസത്തിലാണ് സുഷാന്ത് ഡോക്ടറെ സമീപിച്ചത്. സുഷാന്തിന്റെ വിഷാദ രോഗത്തെ കുറിച്ചും ചികിത്സയെ കുറിച്ചുമാണ് അന്വേഷണ സംഘം ഡോക്ടറില്‍ നിന്നും ചോദിച്ചറിഞ്ഞത്. കേസില്‍ ആദ്യമായാണ് ഡോക്ടറെ പോലീസ് ചോദ്യം ചെയ്യുന്നത്. അതുക്കൊണ്ട് തന്നെ വീണ്ടും വിളിപ്പിച്ച് ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്. 


ആരോ തന്റെ കരിയര്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നതായി താരം സംശയിച്ചിരുന്നതായി സുഷാന്തിന്‍റെ ബന്ധുക്കളെ മുംബൈ പോലീസ് (Mumbai Police) നേരത്തെ അറിയിച്ചിട്ടുള്ളതാണ്. താന്‍ ബാലഹീനനാണെന്ന ചിന്തയും താരത്തെ അലട്ടിയിരുന്നു. മറ്റുള്ളവരുടെ മൊഴികളുടെയും കേസന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് മുംബൈ പോലീസ് ഇങ്ങനെയൊരു നിഗമനത്തില്‍ എത്തിയത്. 


സുശാന്തിന്‍റേത് ആത്മഹത്യയല്ല, കൊലപ്പെടുത്തിയത് ഒരു പുരുഷന്‍ -വിവാദ വെളിപ്പെടുത്തല്‍


അതുക്കൊണ്ട് തന്നെ തന്റെ അവസ്ഥയെ കുറിച്ച് സുഷാന്ത് ഡോക്ടറോട് പറഞ്ഞിരുന്നോ എന്നതിനെ കുറിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ജൂണ്‍ 14നാണ് മുംബൈ ബാന്ദ്രയിലെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ സുഷാന്ത് സിംഹ്ഗ് രാജ്പുത്തി(Sushant Singh Rajput)നെ കണ്ടെത്തിയത്. 


കേസില്‍ താരത്തിന്റെ കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പടെ 35 പേരെയാണ് ഇതുവരെ ചോദ്യം ചെയ്തത്. കേസില്‍ CBI അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാണ്. CBI അന്വേഷണം ആവശ്യപ്പെട്ട് റിയാ ചക്രബര്‍ത്തി അഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചിരുന്നു.