അവഞ്ചേഴ്സിന്‍റെ റെക്കോര്‍ഡ് തകര്‍ത്ത് സുഷാന്തിന്റെ 'ദില്‍ ബച്ചാര'!!

അന്തരിച്ച ചലച്ചിത്ര താരം സുഷാന്ത് സിംഗ് രാജ്പുതിന്‍റെ അവസാന ചിത്രമായ 'ദില്‍ ബച്ചാര'യുടെ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്.

Last Updated : Jul 8, 2020, 09:27 AM IST
  • ജോണ്‍ ഗ്രീനിന്‍റെ 'The Fault in our Stars' എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം തയറാക്കിയിരുന്നത്. മുകേഷ് ഛബ്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എ ആർ റഹ്മാനാണ് സംഗീത സംവിധായകൻ.
അവഞ്ചേഴ്സിന്‍റെ റെക്കോര്‍ഡ് തകര്‍ത്ത്  സുഷാന്തിന്റെ 'ദില്‍ ബച്ചാര'!!

അന്തരിച്ച ചലച്ചിത്ര താരം സുഷാന്ത് സിംഗ് രാജ്പുതിന്‍റെ അവസാന ചിത്രമായ 'ദില്‍ ബച്ചാര'യുടെ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്.

ആരാധകര്‍ക്കൊപ്പം ബോളിവുഡ് (Bollywood) പ്രമുഖരും ട്രെയിലറിനെ പ്രശംസിച്ച് രംഗത്തെത്തി. സന്തോഷവും സങ്കടവും കലര്‍ന്ന ഒരു വികാരമാണ് ട്രെയിലര്‍ കണ്ടപ്പോള്‍ മനസ്സില്‍ തോന്നിയതെന്നാണ് ആരാധകര്‍ പറയുന്നത്. ഈ സിനിമയിലൂടെ അവസാനമായി സുഷാന്തിന്‍റെ നിഷ്കളങ്കതയു൦ സൗന്ദര്യവും ആസ്വദിക്കാനാകും എന്നാണ് അവര്‍ പറയുന്നത്. 

കപ്പേള തെലുങ്കിലേക്ക്... റീമേക്ക് അവകാശം സ്വന്തമാക്കിയത് ആരാണെന്നറിയണ്ടേ?

മുംബൈ (Mumbai) ബാന്ദ്രയിലെ വീട്ടില്‍ ജൂണ്‍ 14നാണ് ആത്മഹത്യ ചെയ്ത നിലയില്‍ താരത്തെ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകുന്നേരം 4മണിക്ക് റിലീസ് ചെയ്ത 'ദില്‍ ബെച്ചാര' (Dil Bechara)യുടെ ട്രെയിലര്‍ റിലീസ് ചെയ്തത്. 24 മണിക്കൂര്‍ പിന്നിടുന്നതിനു മുന്‍പ് 4.8 മില്ല്യന്‍ ആളുകളാണ് ഈ ട്രെയിലര്‍ ലൈക്ക് ചെയ്തത്. 

ദില്‍ ബച്ചാര ട്രെയിലര്‍: 

ഇതിനോടകം 21 മില്ല്യന്‍ ആളുകള്‍ കണ്ട ട്രെയിലര്‍ യൂട്യൂബ് (Youtube) ട്രെന്‍ഡിംഗിലും ഇടം നേടിയിട്ടുണ്ട്. ലോക സിനിമാ ചരിത്രത്തിലെ തന്നെ സൂപ്പര്‍ ഹിറ്റായിരുന്ന ഹോളിവുഡ് (Hollywood) ബ്ലോക്ക്ബസ്റ്റര്‍ ചിത്രം 'അവഞ്ചേഴ്‌സ്: എൻഡ് ഗെയിമി' (Avengers Endgame)ന്‍റെ ട്രെയിലറിനേക്കാൾ കൂടുതല്‍ ലൈക്കാണ് 'ദിൽ ബെച്ചാരെ'യുടെ ട്രെയിലറിന് ലഭിച്ചിരിക്കുന്നത്. 

പ്രണയം സത്യമാണ്... ദീപികയുടെയും രണ്‍വീറിന്‍റെയു൦ ഈ ചിത്രങ്ങള്‍ തെളിവ്..

2019 ഏപ്രിലിൽ പുറത്തിറങ്ങിയ 'അവഞ്ചേഴ്‌സ്: എൻഡ് ഗെയിമി'ന്‍റെ ട്രെയിലറിന് ഇതുവരെ ലഭിച്ചത് 2.9 മില്ല്യന്‍ ലൈക്കാണ്. 2019 മാര്‍ച്ചിലാണ് 'അവഞ്ചേഴ്‌സ്: എൻഡ് ഗെയിമി'ന്‍റെ ട്രെയിലര്‍ റിലീസ് ചെയ്തത്. പുതുമുഖ താരം സഞ്ജന സംഘി(Sanjana Sanghi)യാണ് ചിത്രത്തില്‍ സുഷാന്തിന്‍റെ നായിക. 2014 ല്‍ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്ര൦ 'The Fault in our Stars'ന്‍റെ റീമേക്കാണ് 'ദില്‍ ബച്ചാര'. 

അവഞ്ചേഴ്‌സ്: എൻഡ് ഗെയി൦ ട്രെയിലര്‍: 

ജോണ്‍ ഗ്രീനിന്‍റെ 'The Fault in our Stars' എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം തയറാക്കിയിരുന്നത്. മുകേഷ് ഛബ്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എ ആർ റഹ്മാനാ(AR Rahman)ണ് സംഗീത സംവിധായകൻ. സുശാന്ത് സിംഗ് രജ്പുതി(Sushant Singh Raput)ന് സമര്‍പ്പിച്ചുകൊണ്ടുള്ള ഈ ചിത്ര൦ സൗജന്യമായി കാണാവുന്നതാണ്. ജൂലൈ 24 മുതൽ ഡിസ്നി + ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗില്‍ ദിൽ ബെച്ചാര ലഭ്യമാകും.

Trending News