മോഹന്‍ലാലിനെ (Mohanlal) നായകനാക്കി പ്രിയദര്‍ശന്‍ (Priyadarshan) സംവിധാനം ചെയ്ത മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം (Marakkar Arabikadalinte Simham) എന്ന ചിത്രത്തിന്റെ തീം മ്യൂസിക് (Theme Music) പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. മരക്കാറിന് വേണ്ടി അതിഗംഭീരമായി ഒരുക്കിയ തീം മ്യൂസിക് പങ്കുവയ്ക്കുകയാണെന്ന കുറിപ്പോടെയാണ് മോഹന്‍ലാല്‍ തീം മ്യൂസിക് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.. 


COMMERCIAL BREAK
SCROLL TO CONTINUE READING

രാഹുല്‍ രാജ് ചിട്ടപ്പെടുത്തിയ തീം മ്യൂസികിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര നിലവാരമുള്ള സം​ഗീതമാണ് ഇത് എന്നാണ് പ്രേക്ഷകരുടെ പ്രതികരണം. റോണി റാഫേലാണ് ഗാനങ്ങളുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. 


Also Read: Marakkar Theatre Releasing Date : അവസാനം ഒരു ട്വിസ്റ്റും കൂടി, മരക്കാർ ഒടിടിയിൽ അല്ല തിയറ്ററിൽ റിലീസ് ചെയ്യും


100 കോടിരൂപയോളം മുടക്കി ഒരുക്കിയിരിക്കുന്ന ചിത്രം നിര്‍മിച്ചത് ആശിര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്. സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവർ സഹ നിർമാതാക്കളാണ്. ഡിസംബര്‍ 2ന് ചിത്രം തീയേറ്ററുകളില്‍ എത്തും. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.



 


ചിത്രം ഒടിടിയിലേക്ക് എന്ന് വാര്‍ത്തകള്‍ വന്നെങ്കിലും ഒടുവില്‍ തിയറ്ററുകളില്‍ തന്നെ റിലീസ് ചെയ്യാൻ തീരുമാനിച്ചതിന്റെ ആവേശത്തിലാണ് മോഹൻലാലിന്റെ ആരാധകരും പ്രേക്ഷകരും. ഏകദേശം രണ്ടരവര്‍ഷം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്. മരയ്ക്കാറിന് ഇതിനോടകം മികച്ച ചിത്രം ഉൾപ്പെടെയുള്ള ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിരുന്നു.


Also Read: Monster First Look | പഞ്ചാബി വേഷത്തിൽ മോഹൻലാൽ, പുലിമുരുകന് ശേഷം മോഹൻലാൽ- വൈശാഖ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രം മോൺസ്റ്ററിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു


മോഹന്‍ലാലിനെ പുറമേ മഞ്ജു വാര്യര്‍, അര്‍ജുന്‍ സര്‍ജ, പ്രഭു, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, സുഹാസിനി, സുനില്‍ ഷെട്ടി, നെടുമുടി വേണു, ഫാസില്‍ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. 


തിരു (Thiru) ആണ് ഛായാഗ്രഹണം. സാബു സിറിള്‍ (Sabu Cyril) ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. പ്രിയദര്‍ശനും (Priyadarshan) അനി ഐ വി ശശിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. പ്രഭാ വര്‍മ, ബി കെ ഹരിനാരായണൻ, ഷാഫി കൊല്ലം, പ്രിയദര്‍ശൻ എന്നിവര്‍ ഗാനരചന നിര്‍വഹിച്ചിരിക്കുന്നു. എഡിറ്റിംഗ് അയ്യപ്പന്‍ നായര്‍ എം എസ്. സംഘട്ടനം ത്യാഗരാജന്‍, കസു നെഡ. ചമയം പട്ടണം റഷീദ്.