ചെന്നൈ: തലപതി വിജയും മക്കെൾ സെൽവൻ വിജയ് സേതുപതിയുടെ ചിത്രം മാസ്റ്ററിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. പൊങ്കല്ലിന് ജനുവരി 13നാണ് വിജയുടെ ആരാധകർ കാത്തിരുന്ന ചിത്രം പുറത്തിറങ്ങുന്നത്. ജനുവരി 13ന് ചിത്രം പുറത്തിറങ്ങമെന്ന പോസ്റ്റർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്താണ് അണിയറപ്രവർത്തകർ ചിത്രത്തിന്റെ റിലീസ് തീയതി അറിയിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപനത്തോടെ വിജയുടെ (Actor Vijay)  ആരാധകരെ ആവേശത്തിലാക്കിയിരക്കുകയാണ്. ചിത്രത്തിൽ വിജയ്ക്കൊപ്പം വിജയ് സേതുപതിയും പ്രധാന വേഷമാണ് കൈകാര്യം ചെയ്യുന്നത്. ഇരു താരങ്ങൾ മുഖത്തോട് മുഖം നോക്കി നിൽക്കുന്ന പോസ്റ്റർ പുറത്തിറക്കിയാണ് അണിയറ പ്രവ‌ർത്തകർ റിലീസ് തീയതി അറിയിച്ചത്. ഇരു വിജയ്കളുടെ സംഘട്ടനം അടങ്ങിയ ടീസ‌ർ ഇറങ്ങിയപ്പോൾ തന്നെ ആരാധകർ അക്ഷമരായതാണ്.


ALSO READ: OTT യിൽ അല്ല, ഫഹദിന്റെ മാലിക്ക് തീയേറ്ററുകളിലൂടെ തന്നെ റിലീസ് ചെയ്യും


സിനിമ പുറത്തിറക്കുന്ന തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ നടൻ വിജയ് കഴിഞ്ഞ ദിവസം തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയെ (Edappadi Palaniswami) നേരിൽ കണ്ട് സിനിമയുടെ റിലീസിനായുള്ള സഹായം അഭ്യർഥിച്ചിരുന്നു. തീയേറ്ററുകളിൽ കാണികളെ വർധിപ്പിക്കണമെന്ന് വിജയ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടന്നാണ് ലഭിക്കുന്ന വിവരം. നിലവിൽ തമിഴ്നാട്ടിലെ തീയേറ്ററുകളിൽ 50% വീതം സീറ്റുകളിൽ മാത്രമാണ് കാണികളെ പ്രവേശിപ്പിക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ച് തമിഴ്നാട് സർക്കാർ യാതൊരു പ്രഖ്യാപനവും ഇതുവരെ നടത്തിട്ടുമില്ല. 



ALSO READ: പുതുവർഷത്തിന്റെ പ്രതീക്ഷകളുമായി നീരജ് മാധവിന്റെ FLY


സിനിമയുടെ സെൻസർഷിപ്പും മറ്റുമെല്ലാം നേരത്തെ തന്നെ അവസാനിച്ചിരുന്നു. 2021ൽ ആദ്യം പുറത്തിറങ്ങുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രമാണ് വിജയുടെ മാസ്റ്റർ. സൂര്യയുടെ സുറാറൈ പൊട്രു ആമസോണിൽ റിലീസായതിന് പിന്നാലെ വിജയുടെ മാസ്റ്ററും OTT റിലീസാകുമെന്ന് അഭ്യുഹമുണ്ടായിരുന്നു. എന്നാൽ താരം തന്റെ ചിത്രം തീയേറ്ററുകളിൽ തന്നെ ഇറക്കണമെന്ന് നിശ്ചയിച്ചിരുന്നു.


ALSO READ: Ram Charan: തെലുങ്ക് സൂപ്പർ സ്റ്റാർ രാം ചരണിന് കോവിഡ് സ്ഥിരീകരിച്ചു


കൈദി സിനിമയിലൂടെ പ്രമുഖനായ ലോകേഷ് കനകരാജാണ് മാസ്റ്റേഴ്സിന്റെ സംവിധായകൻ. വിജയ് സേതുപതിയെ (Vijay Sethupathi) കൂടാതെ മാളവിക മോഹനനും അർജുൻ ദാസും സിനിമയിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.


കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP



ios Link - https://apple.co/3hEw2hy