Aishwarya Rai: ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീകളിൽ ഒരാളാണ് ബോളിവുഡ് നടി ഐശ്വര്യ റായ്. ശസ്‌ത്രക്രിയയും മേക്കപ്പും ഒന്നുമില്ലാതെതന്നെ  ഐശ്വര്യ എന്നും സുന്ദരിയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

മുന്‍ ലോക സുന്ദരി ഐശ്വര്യ റായ് ബച്ചനുമായി ബന്ധപ്പെട്ട ഒരു വാര്‍ത്ത ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിയ്ക്കുകയാണ്. അതായത് ഐശ്വര്യയുടെ പ്രധാനപ്പെട്ട ഒരു രേഖയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്നത്.


Also Read:  ജോണി ഡെപ്പിന്‍റെ സാക്ഷികൾ എല്ലാം കൂലിത്തൊഴിലാളികൾ; പുതിയ ആരോപണവുമായി ആംബർ ഹേർഡ്സ്


സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്ന ബച്ചന്‍ കുടുംബത്തിന്‍റെ മരുമകള്‍ ഐശ്വര്യയുടെ പാസ്പോര്‍ട്ട്‌ ആണ് ഇപ്പോള്‍ ആരാധകരെ അമ്പരപ്പിച്ചിരിയ്ക്കുന്നത്. അതിനു കാരണമുണ്ട്. പാസ്പോര്‍ട്ടിലെ  ഒരു വിശദാംശം എല്ലാവരെയും അമ്പരപ്പിക്കുന്നതാണ്. അതാണ്‌ ഐശ്വര്യയുടെ ഫോട്ടോ...! ഐശ്വര്യയുടെ പതിറ്റാണ്ടുകൾ പഴക്കമുള്ള ആ ചിത്രത്തിലും അവര്‍ ഏറെ സുന്ദരിയായാണ് കാണപ്പെടുന്നത്..! 


പഴയ പാസ്പോര്‍ട്ടില്‍ ലോക സുന്ദരിയുടെ ചിത്രം കണ്ട് ആരാധകര്‍ അമ്പരന്നിരിയ്ക്കുകയാണ്. കാരണം നമുക്കറിയാം, സാധാരണയായി സർക്കാർ ഐഡിയില്‍ ആളുകളുടെ ചിത്രം വളരെ മികച്ചതായി കാണപ്പെടില്ല, പക്ഷേ, ഐശ്വര്യയുടെ പാസ്‌പോർട്ടിലെ ചിത്രത്തില്‍ നടി ഏറെ മനോഹരിയായാണ് കാണപ്പെടുന്നത്.  


ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഇത്ര മനോഹരമായി ചിത്രം പതിഞ്ഞ ലോകത്തിലെ ഒരേയൊരു പാസ്‌പോർട്ട് ഇതാണെന്നാണ്  ആളുകൾ പറയുന്നത്....!!  


അടുത്തിടെയായി സിനിമകളില്‍ കാര്യമായി പ്രത്യക്ഷപ്പെടുന്നില്ല ഐശ്വര്യ.. അതിന്‍റെ കാരണവും അവര്‍ വെളിപ്പെടുത്തി.  തന്‍റെ പ്രധാന പരിഗണന ഈ അവസരത്തില്‍  കുടുംബവും മകളുമാണ് എന്നാണ് താരം പറയുന്നത്.  "മണിരത്‌നത്തിന്‍റെ ചിത്രമായ 'പൊന്നിയിൻ സെൽവൻ' ഏറെ പരിശ്രമിച്ചാണ് പൂർത്തിയാക്കിയത്. കുടുംബത്തിനും ആരാധ്യയ്ക്കും വേണ്ടി തന്‍റെ  ശ്രദ്ധ മാറ്റാൻ ആഗ്രഹിക്കുന്നില്ല', ഐശ്വര്യ വ്യക്തമാക്കി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.