ജോണി ഡെപ്പിന്‍റെ സാക്ഷികൾ എല്ലാം കൂലിത്തൊഴിലാളികൾ; പുതിയ ആരോപണവുമായി ആംബർ ഹേർഡ്സ്

മാത്രമല്ല കേസ് നടക്കുന്ന കാലയളവില്‍ സാമൂഹിക മാധ്യമങ്ങളിൽ നിന്ന് ശക്തമായ ആക്രമണങ്ങൾ തനിക്ക് നേരിടേണ്ടി വന്നിട്ടുള്ളതായും ആംബർ ഹേർഡ്സ് അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ കേസിൽ ജോണി ഡെപ്പിന് അനുകൂലമായി വിധി പറ‍ഞ്ഞ ജൂറിയെ കുറ്റപ്പെടുത്തിയില്ല.

Written by - Ajay Sudha Biju | Edited by - Priyan RS | Last Updated : Jun 14, 2022, 05:33 PM IST
  • 6 ആഴ്ച്ചകൾ നീണ്ട് നിന്ന വിസ്താരത്തിനൊടുവിൽ വെർജീനിയ കോടതി ജോണി ഡെപ്പിന് 15 മില്ല്യൺ ഡോളർ നഷ്ടപരിഹാരമായി വിധിച്ചിരുന്നു.
  • എൻ.ബി.സി എന്ന അന്താരാഷ്ട്ര വാർത്താ മാധ്യമത്തിനാണ് ആംബർ ഹേർഡ്സ് വിധി വന്ന ശേഷമുള്ള തന്‍റെ ആദ്യ അഭിമുഖം കൊടുത്തത്.
  • എനിക്ക് ഉറപ്പാണ് നിങ്ങൾ സാമൂഹിക മാധ്യമങ്ങളിൽക്കൂടി പറയുന്ന കാര്യങ്ങൾ ആർക്കും എന്‍റെ കണ്ണിൽ നോക്കി പറയുവാൻ സാധിക്കില്ല.
ജോണി ഡെപ്പിന്‍റെ സാക്ഷികൾ എല്ലാം കൂലിത്തൊഴിലാളികൾ; പുതിയ ആരോപണവുമായി ആംബർ ഹേർഡ്സ്

ഇക്കഴിഞ്ഞ ജൂൺ ഒന്നിനാണ് ജോണി ഡെപ്പ് തന്‍റെ മുൻ ഭാര്യയായിരുന്ന ആംബർ ഹേർഡ്സിനെതിരെയുള്ള മാനനഷ്ട കേസ് വിജയിച്ചത്. കേസിന്‍റെ വിധി വന്ന ശേഷമുള്ള ആംബർ ഹേർഡ്സിന്‍റെ ആദ്യ ഇന്‍റർവ്യൂ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതിൽ ജോണി ഡെപ്പിനെതിരെ വീണ്ടും ഗുരുതരമായ ആരോപണങ്ങളാണ് ആംബർ ഹേർഡ്സ് ഉന്നയിക്കുന്നത്. കേസിന്‍റെ വാദം ശരിയായ രീതിയിലല്ല നടന്നതെന്നും ജോണി ഡെപ്പ് തനിക്കെതിരെ കോടതിയിൽ ഹാജരാക്കിയവർ മുഴുവൻ അദ്ദേഹത്തിന്‍റെ വാടക തൊഴിലാളികൾ ആണെന്നുമാണ് ആംബർ ഹേർഡ് ആരോപിക്കുന്നത്. 

മാത്രമല്ല കേസ് നടക്കുന്ന കാലയളവില്‍ സാമൂഹിക മാധ്യമങ്ങളിൽ നിന്ന് ശക്തമായ ആക്രമണങ്ങൾ തനിക്ക് നേരിടേണ്ടി വന്നിട്ടുള്ളതായും ആംബർ ഹേർഡ്സ് അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ കേസിൽ ജോണി ഡെപ്പിന് അനുകൂലമായി വിധി പറ‍ഞ്ഞ ജൂറിയെ കുറ്റപ്പെടുത്തിയില്ല. ജൂറിയുടെ വിധി അംഗീകരിക്കുന്നതായും ആംബർ അഭിമുഖത്തിൽ പറ‍ഞ്ഞു. 6 ആഴ്ച്ചകൾ നീണ്ട് നിന്ന വിസ്താരത്തിനൊടുവിൽ വെർജീനിയ കോടതി ജോണി ഡെപ്പിന് 15 മില്ല്യൺ ഡോളർ നഷ്ടപരിഹാരമായി വിധിച്ചിരുന്നു. ആംബർ ഹേർഡ്സിന് ഉണ്ടായ നഷ്ടങ്ങൾക്ക് പരിഹാരമായി 2 മില്ല്യൺ ഡോളറും കോടതി വിധിച്ചിരുന്നു.  

Read Also: അന്ധകാരത്തിന്‍റെ രാജ്ഞിയായി മൗനി റോയ്; ബ്രഹ്മാസ്ത്രയിലെ പുതിയ മോഷൻ പോസ്റ്റർ പുറത്ത്

എൻ.ബി.സി എന്ന അന്താരാഷ്ട്ര വാർത്താ മാധ്യമത്തിനാണ് ആംബർ ഹേർഡ്സ് വിധി വന്ന ശേഷമുള്ള തന്‍റെ ആദ്യ അഭിമുഖം കൊടുത്തത്. താരത്തിന്‍റെ വാക്കുകളിലേക്ക്, "എന്‍റെ സ്വകാര്യ ജീവിതത്തിൽ എന്തൊക്കെയാണ് സംഭവിച്ചതെന്ന് ഒരു സാധാരണ വ്യക്തി അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷെ സാമൂഹിക മാധ്യമങ്ങളിൽ എനിക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങൾ ഞാൻ അർഹിക്കുന്നുവെന്ന് ആർക്കെങ്കിലും തോന്നുന്നുണ്ടോ..? ഞാൻ കള്ളം പറയുന്നതാമെന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടോ..? 

എനിക്ക് ഉറപ്പാണ് നിങ്ങൾ സാമൂഹിക മാധ്യമങ്ങളിൽക്കൂടി പറയുന്ന കാര്യങ്ങൾ ആർക്കും എന്‍റെ കണ്ണിൽ നോക്കി പറയുവാൻ സാധിക്കില്ല. എന്നാലും കുറച്ച് വാടക തൊഴിലാളികളുടെ കള്ള സാക്ഷി മൊഴികളെ ആധാരമാക്കി അവർക്ക് എങ്ങനെയാണ് ഒരു വിധി പറയാൻ സാധിക്കുക.? എങ്ങനെയാണ് അവർ ഒരു നിഗമനത്തിൽ എത്തി ചേരുക..?" ആംബർ ഹേർഡ്സിന്‍റെ ഈ പുതിയ വെളിപ്പെടുത്തലുകൾ സാമൂഹിക മാധ്യമങ്ങളിൽ വീണ്ടും ചർച്ചാ വിഷയമായിരിക്കുകയാണ്. 

എന്നാൽ ഇതിനെപ്പറ്റി ജോണി ഡെപ്പ് ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. മുൻപ് ആംബർ ഹെർഡ്സ് ഇതിന് സമാനമായി ഒരു പത്രത്തിലൂടെ ജോണി ഡെപ്പ് തന്നെ ഗാർഹിക പീഠനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് പറ‍ഞ്ഞതിനെ തുടർന്നാണ് ജോണി ഡെപ്പ് ഇവർക്കെതിരെ മാന നഷ്ടത്തിന് കേസ് കൊടുക്കുന്നത്. ഹോളീവുഡ് സിനിമാ ലോകത്തെ പിടിച്ച് കുലുക്കിയ ആ കേസ് അവസാനിച്ചതിന് പിന്നാലെ ആംബർ ഹേർഡ്സ് നടത്തിയ പുതിയ പരാമർശം ഇനി എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടാക്കും എന്ന് കാത്തിരിക്കുകയാണ് ആരാധകർ.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News