പൃഥ്വിരാജ് നായകനായ് പ്രഖ്യാപിച്ച ആഷിക് അബു ചിത്രം വാരിയന്‍കുന്നനെ ചൊല്ലിയുള്ള വിവാദം കെട്ടടങ്ങുന്നില്ല,


COMMERCIAL BREAK
SCROLL TO CONTINUE READING

1921ലെ മലബാര്‍ കലാപത്തെ പ്രമേയമാക്കി സിനിമ ഒരുങ്ങുന്നു എന്ന് പൃഥ്വിരാജ് ആണ് തന്‍റെ ഫേസ്ബുക്ക് പേജില്‍ കൂടി അറിയിച്ചത്.


''ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് ‘മലയാളരാജ്യം’ എന്ന സ്വതന്ത്ര രാഷ്ട്രം 
സ്ഥാപിച്ച വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങൾ സിനിമയാക്കുന്നു. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട 
മലബാർ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാർഷികത്തിൽ (2021) ചിത്രീകരണം ആരംഭിക്കുന്നു.'' എന്നാണ് പൃഥ്വിരാജ് ഫേസ് ബുക്കില്‍ കുറിച്ചത്.


പിന്നാലെ പൃഥ്വിരാജിനെ വിമര്‍ശിച്ച് കൊണ്ട് സംഘപരിവാര്‍ ബിജെപി നേതാക്കള്‍ രംഗത്ത് വന്നു.പൃഥ്വിരാജിനെതിരെ ആസൂത്രിത സൈബര്‍ ആക്രമണം 
നടക്കുന്നെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്,


Also Read:വാരിയംകുന്നന്‍; മാസ് ഡയലോഗ് നിര്‍ദ്ദേശിച്ച് സന്ദീപ് വാര്യര്‍!



യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ഗണേശ് ചില ചോദ്യങ്ങള്‍ ഉയര്‍ത്തിയാണ് വാരിയന്‍കുന്നനെ വിമര്‍ശിക്കുന്നത്.


''ബ്രിട്ടീഷ് വിരുദ്ധ കലാപം ആണ് വാരിയൻ കുഞ്ഞന്റേത് എന്നു മഹത്വവൽക്കരിക്കുന്നവരോട് ചോദിക്കട്ടെ,
ഏത്ര ബ്രിട്ടീഷ് പ്രഭുക്കൻമാരാണ് കലാപത്തിൽ കൊല്ലപ്പെട്ടത് ?
എന്നതടക്കമുള്ള ചോദ്യങ്ങളാണ് ഗണേശ് ഉയര്‍ത്തുന്നത്,
തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുമാരനാശന്റെ ദുരവസ്ഥയുടെ ചിത്രം പോസ്റ്റ്‌ ചെയ്തുകൊണ്ടാണ് ഗണേശ് ഈ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത്.



 



നിരവധി ചോദ്യങ്ങള്‍ മറ്റൊരു ഫേസ്ബുക്ക് പോസ്റ്റിലൂടെ കെ ഗണേശ് ചോദിക്കുന്നുണ്ട്.


''വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ആഷിക് അബുവിന്റെ സിനിമയിൽ എങ്ങനെയാവും ചിത്രീകരിക്കുക ?
എന്നതടക്കം നിരവധി ചോദ്യങ്ങള്‍ ആപോസ്റ്റിലും ഉണ്ട്,



 



എന്തായാലും സംഘപരിവാര്‍ വാരിയന്‍കുന്നന്‍ എന്ന സിനിമയ്ക്കെതിരെയുള്ള തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്.
എന്തായാലും വീണ്ടും മലബാര്‍ കലാപം കേരളത്തില്‍ ചര്‍ച്ചയായിരിക്കുകയാണ്.