റിയാദ്: സൗദിയില്‍ കൊറോണ വൈറസ് രോഗം പടര്‍ന്നു പിടിക്കുന്നു.കഴിഞ്ഞ ഒമ്പത് ദിവസത്തിനുള്ളില്‍ 34 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഒരാള്‍ മരിച്ചു. 49 വയസ്സുള്ള സ്ത്രീയാണ് റിയാദില്‍ രോഗം ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ചത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ മെര്‍സ് രോഗം ബാധിച്ച് അറുന്നൂറോളം പേര്‍ സൗദിയില്‍ മരണത്തിന് കീഴടങ്ങിയിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

രോഗബാധിതായ 33 പേരില്‍ 25 പേര്‍ റിയാദില്‍ നിന്നുമുള്ളവരാണ്. രണ്ട്‌പേര്‍ വീതം ജിദ്ദ, ത്വായിഫ് എന്നിവിടങ്ങളില്‍ നിന്നും അഞ്ച് പേര്‍ നജ്‌റാന്‍ മദീനയില്‍ നിന്നുമുള്ളവരാണ്. അല്‍ഖര്‍ജില്‍ നിന്നും ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധിതരില്‍ പതിനേഴ്‌പേര്‍ ആരോഗ്യമന്ത്രാലയത്തിനു കീഴില്‍ ജോലി ചെയ്യുന്ന വിദേശികളും പതിനാറുപേര്‍ സൗദി പൗരന്മാരുമാണ്. രോഗബാധിതരായ സൗദി പൗരന്മാരില്‍ രണ്ട്‌പേരുടെ നില അതീവ ഗുരുതരമാണ്.


സൗദി ആരോഗ്യമന്ത്രാലയത്തിനു കീഴിലെ വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്നതിനിടെ രോഗികളുമായി ഇടപഴകിയതാണ് കൊറോണ വൈറസ് പടര്‍ന്നു പിടിക്കാന്‍ കാരണമായതെന്ന് ആരാഗ്യ മന്ത്രാലയം പറഞ്ഞു. സൗദിയില്‍ മെര്‍സ് രോഗം റിപ്പോര്ട്ട് ചെയ്ത 2012 മുതല്‍ ഇതുവരെ 1399 പേര്‍ക്ക് രോഗം പിടിപെടുകയും സ്വദേശികളും വിദേശികളുമായ 594 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.