COVID 19: Dubai-യിലെ ഹോട്ടലുകൾക്ക് പുതിയ ചട്ടങ്ങൾ
Dubai കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റാണ് പുതിയ ഉത്തരവിറക്കിയത്. കഫേകളിലും റെസ്റ്റോറന്റുകളിലും 2 മുതൽ 3 മീറ്റർ വരെ അകലം പാലിക്കണം
Dubai: ദുബായിലെ ഹോട്ടലുകൾക്ക് പുതിയ Covid 19 ചട്ടങ്ങൾ നിലവിൽ വന്നു. Dubai കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റാണ് വെള്ളിയാഴ്ച പുതിയ ഉത്തരവിറക്കിയത്.
കഫേകളിലും റെസ്റ്റോറന്റുകളിലും 2 മുതൽ 3 മീറ്റർ വരെ അകലം പാലിക്കണമെന്നും. റെസ്റ്റോറന്റുകളിൽ ഒരു ടേബിളിൽ 10 പേരും Cafe-കളിൽ 4 പേരും മാത്രമേ പാടുള്ളൂ.
ALSO READ: COVID: Dubai ൽ DJ, Live Band തുടങ്ങിയ വിനോദ പരിപാടികൾക്ക് വിലക്ക്
Marriage, സ്വകാര്യ പാർട്ടികൾ, മീറ്റിങ്ങുകൾ തുടങ്ങിയ സ്വകാര്യ പരിപാടികൾ 10 പേർ മാത്രമേ പങ്കെടുക്കാൻ പാടുള്ളൂ. അത് മാത്രമല്ല പങ്കെടുക്കുന്നവരെല്ലാം അടുത്ത ബന്ധുക്കൾ തന്നെയാവണം. ഈ നിയമം ഹോട്ടലുകൾക്കും വീടുകൾക്കും ബാധകമാണ്.
Dubai Economy and Dubai Sports Council ജിമ്മുകൾക്കും പുതിയ കോവിഡ് ചട്ടം നിലവിൽ കൊണ്ട് വന്നിട്ടുണ്ട്. ജിമ്മുകളിലും 2 മുതൽ 3 മീറ്റർ വരെ അകലം പാലിക്കണമെന്നാണ് പുതിയ നിയമം.
ദുബായിൽ പൊതുവേദി പരിപാടികൾ, DJ തുടങ്ങിയ വിനോദ പരിപാടികൾക്ക് നേരത്തെ തന്നെ വിലക്കേർപ്പെടുത്തിയിരുന്നു. റെസ്റ്റോറന്റുകളിലും ബിച്ചുകളിലുമായി നടക്കുന്ന DJ , Live Band തുടങ്ങിയ പരിപാടികൾ താല്ക്കാലികമായി നിരോധിച്ചുവെന്ന് media ഓഫീസും ടൂറിസം വകുപ്പും അറിയിച്ചിരുന്നു.
ALSO READ: UAE: കനത്ത മൂടല്‍ മഞ്ഞ് തുടരുന്നു, വാഹനമോടിക്കുന്നതിനിടെ ദൃശ്യം പകര്‍ത്തുന്നവര്‍ക്ക് കനത്ത പിഴ
കഴിഞ്ഞ ഒരാഴ്ച 3000ത്തിൽ അധികം കോവിഡ് കേസുകളാണ് UAE യിൽ റിപ്പോർട്ട് ചെയ്തത്. പൊതു ജനത്തിന്റെ സുരക്ഷയെ തുടർന്നാണ് വിനോദ പരിപാടികൾക്ക് വിലക്കേർപ്പെടുത്തിയതെന്ന് മന്ത്രാലയം അറിയിച്ചു. എന്നാൽ ബാക്കി ടൂറിസവുമായി ബന്ധപ്പെട്ട് യാതൊരു വിലക്കും ഏർപ്പെടുത്തിട്ടില്ലെന്നും അറിയിച്ചിരുന്നു .
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...