UAE: കനത്ത മൂടല്‍ മഞ്ഞ് തുടരുന്നു, വാഹനമോടിക്കുന്നതിനിടെ ദൃശ്യം പകര്‍ത്തുന്നവര്‍ക്ക് കനത്ത പിഴ

UAEയില്‍ കനത്ത മൂടല്‍ മഞ്ഞ് തുടരുന്നു. 

Written by - Zee Malayalam News Desk | Last Updated : Jan 22, 2021, 11:07 PM IST
  • UAEയില്‍ കനത്ത മൂടല്‍ മഞ്ഞ് തുടരുന്നു.
  • കഴിഞ്ഞ ദിവസങ്ങളില്‍ മൂടല്‍മഞ്ഞ് (Dense fog) രാവിലെ 10 മണിവരെ നീണ്ടുനിന്നതോടെ വാഹന ഗതാഗതത്തിന് (Traffic) സാരമായ തടസ്സം നേരിട്ടിരുന്നു.
  • കാഴ്ച മറയുംവിധം മൂടല്‍മഞ്ഞ് അനുഭവപ്പെട്ടതോടെ ദുബായ് -അബുദാബി അതിര്‍ത്തിയില്‍ വാഹനങ്ങള്‍ തടഞ്ഞിരുന്നു.
  • മൂടല്‍ മഞ്ഞിനു പുറമേ വടക്കുപടിഞ്ഞാറു നിന്ന് ശക്തമായ പൊടിക്കാറ്റ് വീശിയത് വാഹനഗതാഗതം കൂടുതല്‍ ദുഷ്‌കരമാക്കി.
UAE: കനത്ത മൂടല്‍ മഞ്ഞ് തുടരുന്നു, വാഹനമോടിക്കുന്നതിനിടെ ദൃശ്യം പകര്‍ത്തുന്നവര്‍ക്ക് കനത്ത  പിഴ

Abu Dhabi: UAEയില്‍ കനത്ത മൂടല്‍ മഞ്ഞ് തുടരുന്നു. 

കഴിഞ്ഞ ദിവസങ്ങളില്‍ മൂടല്‍മഞ്ഞ്  (Dense fog) രാവിലെ 10 മണിവരെ നീണ്ടുനിന്നതോടെ  വാഹന ഗതാഗതത്തിന്  (Traffic) സാരമായ തടസ്സം നേരിട്ടിരുന്നു.   കാഴ്ച മറയുംവിധം മൂടല്‍മഞ്ഞ് അനുഭവപ്പെട്ടതോടെ ദുബായ് -അബുദാബി അതിര്‍ത്തിയില്‍ വാഹനങ്ങള്‍ തടഞ്ഞിരുന്നു.  മൂടല്‍ മഞ്ഞിനു പുറമേ വടക്കുപടിഞ്ഞാറു നിന്ന് ശക്തമായ  പൊടിക്കാറ്റ്  വീശിയത്  വാഹനഗതാഗതം  കൂടുതല്‍  ദുഷ്‌കരമാക്കി.

അതേസമയം, മഞ്ഞുസമയത്ത്  വാഹനമോടിക്കുന്നതിനിടെ മൂടല്‍ മഞ്ഞിന്‍റെ  ദൃശ്യം  പകര്‍ത്തുന്നവര്‍ക്കു വലിയ പിഴയാണ് ചുമത്തുക.  800 ദിര്‍ഹം പിഴയും നാലു ബ്ലാക് പോയിന്‍റുമാണ്  ശിക്ഷ.  ഡ്രൈവി൦ഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ശ്രദ്ധമാറാനും അപകടത്തിനും ഇടയാക്കും എന്നതിനാലാണ് നിയമം കടുപ്പിച്ചത് എന്ന്  അബുദാബി പോലീസ്  വ്യക്തമാക്കി.  ഇത്തരക്കാരെ പിടികൂടുന്നതിന് ജനുവരി ഒന്നു മുതല്‍  നിരത്തുകളില്‍ പ്രത്യേക കാമറയും സ്ഥാപിച്ചിരുന്നു.

എന്നാല്‍,  കനത്ത മൂടല്‍മഞ്ഞുള്ള സമയങ്ങളില്‍ റോഡുകളില്‍ ട്രക്കുകള്‍ക്കും ഹെവി വാഹനങ്ങള്‍ക്കും ബസുകള്‍ക്കും വിലക്കേര്‍പ്പെടുത്തിയിരിയ്ക്കുകയാണ്.  ദൂരക്കാഴ്‍ച സാധ്യമാകുന്നതുവരെയുള്ള സമയങ്ങളില്‍ അബുദാബിയിലെ എല്ലാ റോഡുകളിലും വിലക്ക് പ്രാബല്യത്തിലുണ്ടാകും.

Also read: UAE: കനത്ത മൂടല്‍മഞ്ഞ്, ഹെവി വാഹനങ്ങള്‍ക്ക് വിലക്ക്

കനത്ത  മഞ്ഞുള്ള  (Fog) സമയങ്ങളില്‍ ഹെവി വാഹനങ്ങള്‍  (Heavy Vehicle) റോഡിലിറക്കിയാല്‍ 400 ദിര്‍ഹം പിഴയും നാല് ട്രാഫിക് ബ്ലാക് പോയിന്റുകളും ലഭിക്കും. അബുദാബിയിലെ ഗതാഗത സുരക്ഷ  ഉറപ്പാക്കാനും  റോഡുകള്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നതിനും വേണ്ടിയാണ് പുതിയ തീരുമാനമെന്ന് പോലീസ് അറിയിച്ചു. 

Trending News