ദുബൈ: ദുബൈയില്‍ കടല്‍ മാര്‍ഗം കടത്താന്‍ ശ്രമിച്ച 234 കിലോഗ്രാം ഹാഷിഷ് പിടികൂടി. ദുബൈ ക്രീക്ക് ആന്‍ഡ് ദേര വാര്‍ഫേജ് കസ്റ്റംസ് സെന്ററാണ് ഈ ഓപ്പറേഷന് നേതൃത്വം നല്‍കിയത്. വീല്‍ഹൗസ് എന്നു പേരിട്ട ഓപ്പറേഷനിലൂടെയാണ് മയക്കുമരുന്ന് കടത്തിന് തടയിട്ടത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: പരിശോധനയിൽ ഉപയോഗശൂന്യമെന്ന് കണ്ടെത്തിയ 54 ടൺ ഭക്ഷ്യവസ്തുക്കൾ കുവൈത്തിൽ നശിപ്പിക്കും


തുറമുഖത്തെത്തിയ ബോട്ടില്‍ ഹാഷിഷ് കടത്തുന്നതായുള്ള സംശയത്തെ തുടര്‍ന്ന് കസ്റ്റംസിന്റെ പ്രത്യേക വിഭാഗമായ സിയാജിന്റെ നേതൃത്വത്തില്‍ വിശദ പരിശോധന നടത്തുന്നതിനിടയിലാണ് പിടിയിലായത്.  സംഘം പെരിസ്‌കോപ് സാങ്കേതിക വിദ്യയാണ് ഓപ്പറേഷന് ഉപയോഗിച്ചത്. നിര്‍മ്മിത ബുദ്ധി, പെരിസ്‌കോപ് ടെക്‌നോളജി, ഡ്രോണുകള്‍ എന്നിങ്ങനെ അത്യാധുനിക സംവിധാനങ്ങളാണ് സംഘം നിരീക്ഷണത്തിനായി ഉപയോഗിച്ചതെന്നാണ് റിപ്പോർട്ട്.  


Also Read: രാജലക്ഷണ രാജയോഗത്തിലൂടെ ഈ 3 രാശിക്കാർക്ക് ലഭിക്കും അപ്രതീക്ഷിത ധനനേട്ടം, നിങ്ങളും ഉണ്ടോ?


 


ഒമാനിൽ വൻ ലഹരിവേട്ട; 135 കിലോഗ്രാം ലഹരിമരുന്നുമായി അഞ്ചു പേര്‍ പിടിയിൽ!


ഒമാനില്‍ ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച അഞ്ചുപേര്‍ പിടിയിൽ. 135 കിലോഗ്രാം ലഹരിമരുന്നുമായാണ് അഞ്ച് വിദേശികളെ റോയല്‍ ഒമാന്‍ പോലീസ് പിടികൂടിയത്. തെക്കന്‍ അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റ് പോലീസിന്റെ നേതൃത്വത്തിലാണ് ലഹരിവിരുദ്ധ വകുപ്പ് പ്രതികളെ അറസ്റ്റ് ചെയ്തത്.  പിടിയിലായ പ്രതികള്‍ക്കെതിരെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് റോയല്‍ ഒമാന്‍ പോലീസ് പ്രസ്താവനയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ..