Rajalahsna rajayoga: രാജലക്ഷണ രാജയോഗത്തിലൂടെ ഈ 3 രാശിക്കാർക്ക് ലഭിക്കും അപ്രതീക്ഷിത ധനനേട്ടം, നിങ്ങളും ഉണ്ടോ?

Surya Gochar: ജ്യോതിഷത്തില്‍ രാശികളുടെ ജീവിതത്തെ സ്വാധീനിക്കുന്ന തരത്തിലുള്ള വിവിധ രാജയോഗങ്ങൾ രൂപപ്പെടാറുണ്ട്. അത്തരത്തിൽ ഒരു വ്യക്തിക്ക് വിജയവും സന്തോഷവും നല്‍കുന്ന ഫലപ്രദമായ ഒരു യോഗമാണ് രാജലക്ഷണ രാജയോഗം. 

Written by - Ajitha Kumari | Last Updated : Dec 29, 2023, 03:05 PM IST
  • രാജലക്ഷണ രാജയോഗത്തിലൂടെ ഈ 3 രാശിക്കാർക്ക് ലഭിക്കും അപ്രതീക്ഷിത ധനനേട്ടം
  • ഒരു വ്യക്തിക്ക് വിജയവും സന്തോഷവും നല്‍കുന്ന ഫലപ്രദമായ ഒരു യോഗമാണ് രാജലക്ഷണ രാജയോഗം
  • സൂര്യനെ ഗ്രഹങ്ങളുടെ രാജാവായിട്ടാണ് കണക്കാക്കുന്നത്
Rajalahsna rajayoga: രാജലക്ഷണ രാജയോഗത്തിലൂടെ ഈ 3 രാശിക്കാർക്ക് ലഭിക്കും അപ്രതീക്ഷിത ധനനേട്ടം, നിങ്ങളും ഉണ്ടോ?

Rajalahsna rajayoga: സൂര്യനെ ഗ്രഹങ്ങളുടെ രാജാവായിട്ടാണ് കണക്കാക്കുന്നത്.  അതുകൊണ്ടുതന്നെ വ്യത്യസ്ത രാശികളിലൂടെയുള്ള സൂര്യന്റെ ചലനം ജനജീവിതത്തെ സ്വാധീനിക്കും.  ധനു രാശിയില്‍ സൂര്യന്റെ സഞ്ചാരത്തിലൂടെയാണ് രാജലക്ഷണ രാജയോഗം രൂപപ്പെടുന്നത്. ഇതിലൂടെ ചില രാശിക്കാര്‍ക്ക് പുതുവര്‍ഷത്തില്‍ ഭാഗ്യനേട്ടങ്ങള്‍ സമ്മാനിക്കും. ഡിസംബര്‍ 16 ന് സൂര്യന്‍ ധനു രാശിയില്‍ പ്രവേശിച്ചു.  വ്യാഴം നിലവിൽ മേട രാശിയിൽ തുടരുന്നു. ഒരു വ്യക്തിയുടെ ജീവിതത്തിന് വിജയവും നേട്ടവും നല്‍കുന്ന ശുഭകരമായ രാജ യോഗകളില്‍ ഒന്നാണ് രാജലക്ഷണ രാജയോഗം. ഈ രാജയോഗത്തിലൂടെ ഏതൊക്കെ രാശിക്കാരുടെ  ഭാഗ്യമാണ് കുതിച്ചുയരുന്നതെന്ന് നോക്കാം.

Add Zee News as a Preferred Source

Also Read: Rajyog in 2024: വർഷങ്ങൾക്ക് ശേഷം ഈ 3 രാശിക്കാരുടെ ഭാഗ്യം മാറിമറിയും, 2024 ൽ ഇവർക്ക് ലഭിക്കും സുവർണ്ണനേട്ടങ്ങൾ!

മേടം (Aries): മേട രാശിയുടെ ലഗ്‌ന ഭാവത്തില്‍ വ്യാഴം സ്ഥിതിചെയ്യുന്നു. ഇത്തരം അവസ്ഥകളില്‍ രാജലക്ഷണം രാജയോഗം രൂപപ്പെടുന്നത് മേട രാശിക്കാര്‍ക്ക് വളരെയധികം ശുഭകരമായിരിക്കും. ജോലിയില്‍ നിന്ന് ലാഭം നേടാനും മറ്റുള്ളവരില്‍ നിന്ന് അഭിനന്ദനം നേടാനും നിങ്ങള്‍ക്ക് കഴിയും. ഈ രാജയോഗത്തിന്റെ രൂപീകരണം മൂലം നിങ്ങളുടെ ദീര്‍ഘകാലമായി കാത്തിരുന്ന ജോലികള്‍ ഇപ്പോള്‍ പൂര്‍ത്തിയാകും. പുതിയ അവസരങ്ങള്‍ വന്നുചേരുകയും ജീവിതത്തില്‍ വിജയം കൈവരിക്കാനും സാധിക്കും. പുതുവര്‍ഷത്തില്‍ ഒരു പുതിയ ജോലി കണ്ടെത്താനുള്ള അവസരമുണ്ടാകും. പഠനത്തിനായി വിദേശയാത്രയ്ക്ക് സാധ്യതയുണ്ട്. ഒരു പുതിയ വസ്തുവോ വാഹനമോ വാങ്ങാനും സാധിക്കും.

ചിങ്ങം (Leo): രാജലക്ഷണ രാജയോഗം ചിങ്ങം രാശിക്കാര്‍ക്ക് അടിപൊളിയായിരിക്കും.  ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം ഉണ്ടാകും. പങ്കാളിയോടൊപ്പം വിവിധ സ്ഥലങ്ങളില്‍ യാത്ര ചെയ്യാന്‍ അവസരം. നിങ്ങളുടെ കുട്ടികളില്‍ നിന്ന് നല്ല വാര്‍ത്തകള്‍ പ്രതീക്ഷിക്കാം. മുടങ്ങിക്കിടന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കും. ഉന്നത വിദ്യാഭ്യാസത്തിനായി നല്ല സ്ഥലങ്ങളില്‍ ചേരാൻ അവസരം ലഭിക്കും. രോഗങ്ങളില്‍ നിന്ന് ആശ്വാസം, ചെലവുകള്‍ ഗണ്യമായി കുറയും. ആരോഗ്യം നല്ല രീതിയില്‍ മെച്ചപ്പെടും. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കും, കുടുംബത്തില്‍ നിന്ന് മികച്ച പിന്തുണ പ്രതീക്ഷിക്കാം. ഈ രാജയോഗം ചിങ്ങം രാശിക്കാരുടെ ജീവിതത്തില്‍ ശുഭകരമായ ഫലങ്ങളുണ്ടാക്കും. 

Also Read: Yoga For Sleep: നന്നായി ഉറങ്ങണോ? ഈ ആസനങ്ങൾ ശീലിച്ചോളൂ...!

ധനു (Sagittarius): ധനു രാശിയുടെ ലഗ്‌ന ഗൃഹത്തില്‍ സൂര്യന്‍ എത്തുന്നു. ഇത് നിങ്ങള്‍ക്ക് വളരെയധികം നേട്ടങ്ങള്‍ നല്‍കും. ധനു രാശിക്കാരുടെ ആസൂത്രണ പദ്ധതികൾ വിജയിക്കും. വിവിധ ഇടപാടുകളില്‍ നിന്ന് നിങ്ങള്‍ക്ക് വലിയ ലാഭം ലഭിക്കും. രാജലക്ഷണ രാജയോഗം നിങ്ങളുടെ മൊത്തത്തിലുള്ള ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും നിശ്ചിത സമയപരിധിക്കുള്ളില്‍ ഏല്‍പ്പിച്ച ജോലികള്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കുകയും ചെയ്യും.  ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാകും. ആരോഗ്യം മെച്ചപ്പെടും.  ആഗ്രഹങ്ങൾ ഈ സമയം പൂര്‍ത്തീകരിക്കപ്പെടും. ശമ്പള വര്‍ദ്ധനവിന് സാധ്യത ജോലിയില്‍ സ്ഥാനക്കയറ്റവും പ്രതീക്ഷിക്കാം.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

About the Author

Ajitha Kumari

ജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ...Read More

Trending News