Kuwiat News: പരിശോധനയിൽ ഉപയോഗശൂന്യമെന്ന് കണ്ടെത്തിയ 54 ടൺ ഭക്ഷ്യവസ്തുക്കൾ കുവൈത്തിൽ നശിപ്പിക്കും

Kuwiat News: ഇതിനിടയിൽ സൗദിയിലെ അല്‍ബാഹ നഗരസഭക്ക് കീഴിലെ പരിസ്ഥിതി ആരോഗ്യ വകുപ്പ് ഈ മാസം ആദ്യ പകുതിയില്‍ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനകളില്‍ ഉപയോഗശൂന്യമായ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തിരുന്നു

Written by - Zee Malayalam News Desk | Last Updated : Dec 25, 2023, 04:31 PM IST
  • കുവൈത്തിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി ഊര്‍ജിതമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു
  • ഉപയോഗശൂന്യമെന്ന് കണ്ടെത്തിയ 54 ടൺ കേടായ ഭക്ഷണം 2023 അവസാനത്തോടെ നശിപ്പിക്കുമെന്ന് അൽ ദൈഹാനി
Kuwiat News: പരിശോധനയിൽ ഉപയോഗശൂന്യമെന്ന് കണ്ടെത്തിയ 54 ടൺ ഭക്ഷ്യവസ്തുക്കൾ കുവൈത്തിൽ നശിപ്പിക്കും

കുവൈത്ത്: കുവൈത്തിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി ഊര്‍ജിതമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് ഫുഡ് ആൻഡ് ന്യൂട്രീഷൻ പബ്ലിക് അതോറിറ്റിയിലെ ജഹ്‌റ ഗവർണറേറ്റ് ഇൻസ്പെക്ഷൻ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ തലാൽ അൽ ദൈഹാനി അറിയിച്ചു. ഉപയോഗശൂന്യമെന്ന് കണ്ടെത്തിയ 54 ടൺ കേടായ ഭക്ഷണം 2023 അവസാനത്തോടെ നശിപ്പിക്കുമെന്ന് അൽ ദൈഹാനി വ്യക്തമാക്കി. 

Also Read: Saudi Arabia: ടൂറിസം രംഗത്ത് വൻ നിക്ഷേപവുമായി സൗദി രംഗത്ത്

1,300 പുതിയ ലൈസൻസുകളാണ് ഭക്ഷ്യ സ്ഥാപനങ്ങൾക്കായി 2023 ല്‍ നൽകിയത്. 2,400 സ്ഥാപനങ്ങളെ ഉൾക്കൊള്ളുന്ന തരത്തില്‍ ശക്തമായ പരിശോധന ക്യാമ്പയിനുകളും നടത്തി.  910 നിയമലംഘനങ്ങളും കണ്ടെത്തിയിരുന്നു. ഇതിനിടയിൽ സൗദിയിലെ അല്‍ബാഹ നഗരസഭക്ക് കീഴിലെ പരിസ്ഥിതി ആരോഗ്യ വകുപ്പ് ഈ മാസം ആദ്യ പകുതിയില്‍ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനകളില്‍ ഉപയോഗശൂന്യമായ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തിരുന്നു. 

Also Read: Shani Gochar 2024: ശനി രാശിമാറ്റം സൃഷ്ടിക്കും കേന്ദ്ര ത്രികോണ രാജയോഗം; ഇവരുടെ ഭാഗ്യം പുതുവർഷത്തിൽ തിളങ്ങും!

1,350 കിലോ പഴകിയ ഭക്ഷ്യവസ്തുക്കളാണ് പിടികൂടി നശിപ്പിച്ചത്. നിയമ ലംഘനങ്ങൾക്ക് 11 വ്യാപാര സ്ഥാപനങ്ങൾ അടപ്പിക്കുകയും 700 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയതായും അൽബാഹ മേയർ ഡോ. അലി അൽസവാത്ത് അറിയിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ..   

Trending News