ദുബായ്:ദുബായിലേക്ക് തിരികെ വരാന്‍ ആഗ്രഹിക്കുന്ന താമസ വിസക്കാര്‍ക്കായി പുതിയ രജിസ്ട്രേഷന്‍ സംവിധാനമൊരുക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ സംവിധാനത്തില്‍ രെജിസ്റ്റര്‍ ചെയ്ത ശേഷമേ ടിക്കറ്റെടുക്കാന്‍ പാടുള്ളൂ എന്നാണ് നിര്‍ദ്ദേശം.


smart.gdrfad.gov.ae എന്ന വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.


അപേക്ഷ അംഗീകരിച്ചാല്‍ ഉടന്‍ തന്നെ സന്ദേശം ലഭിക്കുകയും ചെയ്യും.


വിമാന ടിക്കറ്റിന് gdrfa അപേക്ഷാ നമ്പര്‍ ആവശ്യമാണ്.


യാത്രാ സമയത്ത് അനുമതി കിട്ടിയ ഇ മെയിലിന്‍റെ പകര്‍പ്പ് കയ്യില്‍ കരുതണമെന്ന് 
എമിരേറ്റ്സ് എയര്‍ലൈന്‍സ് അറിയിച്ചിട്ടുണ്ട്.


യാത്രയ്ക്ക് മുന്‍പായി പിസിആര്‍ ടെസ്റ്റ്‌ നടത്തേണ്ടതില്ല,എന്നാല്‍ മടങ്ങിയെത്തുന്ന താമസ വിസക്കര്‍ക്കായി 
ദുബായ് വിമാനത്താവളത്തില്‍ കോവിഡ് 19 പരിശോധന നിര്‍ബന്ധമാക്കിയിട്ടുമുണ്ട്.


Also Read:സിപിഎം നിലപാട് കടുപ്പിച്ചു;കൊലവിളി മുദ്രാവാക്യത്തില്‍ നടപടിയുമായി ഡിവൈഎഫ്ഐ!


 


വിമാനമിറങ്ങിയാല്‍ ഉടന്‍ തന്നെ Covid19dxb ആപ്പ് ഡൌണ്‍ലോഡ് ചെയ്യണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ദുബായില്‍ നടത്തുന്ന പരിശോധനയുടെ ഫലം ലഭിക്കുന്നത് വരെ വീട്ടില്‍ നിന്ന് പുറത്തിറങ്ങരുത്.


Also Read:അതിര്‍ത്തി സംഘര്‍ഷം;സിപിഎമ്മിനും കോൺഗ്രസിനുമെതിരെ ആയുധമാക്കാന്‍ ബിജെപി!


 


പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആവുകയാണെങ്കില്‍ 14 ദിവസം ക്വാറന്റെയിനില്‍ ആയിരിക്കണം എന്നും നിര്‍ദ്ദേശത്തിലുണ്ട്.