സിപിഎം നിലപാട് കടുപ്പിച്ചു;കൊലവിളി മുദ്രാവാക്യത്തില്‍ നടപടിയുമായി ഡിവൈഎഫ്ഐ!

നിലമ്പൂര്‍ മുത്തേടത്ത് പ്രകോപന പരമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയ സംഭവത്തില്‍ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയെ ചുമതലകളില്‍ നിന്ന് നീക്കി.

Last Updated : Jun 23, 2020, 10:13 AM IST
സിപിഎം നിലപാട് കടുപ്പിച്ചു;കൊലവിളി മുദ്രാവാക്യത്തില്‍ നടപടിയുമായി ഡിവൈഎഫ്ഐ!

മലപ്പുറം:നിലമ്പൂര്‍ മുത്തേടത്ത് പ്രകോപന പരമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയ സംഭവത്തില്‍ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയെ ചുമതലകളില്‍ നിന്ന് നീക്കി.

മേഖലാ സെക്രട്ടറി പികെ ഷെഫീഖിനെ സംഘടനയുടെ ചുമതലകളില്‍ നിന്ന് നീക്കിയതായി ഡിവൈഎഫ്ഐ ജില്ലാ നേതൃത്വമാണ് അറിയിച്ചത്.

അതേസമയം സംഭവവുമായി ബന്ധപെട്ട് നാല് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ എടക്കര പോലീസ് അറസ്റ്റ് ചെയ്തു.

മേഖലാ സെക്രട്ടറി പികെ ഷെഫീഖ്,ഷബീബ് മനയില്‍,ജോഷി താളിപാടം,ബെനി സദര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയതിനും കോവിഡ് ചട്ടങ്ങള്‍ ലംഘിച്ചതിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
ഇവരെ ജാമ്യത്തില്‍ വിടുകയും ചെയ്തു.
നേരത്തെ കൊലവിളി മുദ്രാവാക്യം മുഴക്കിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപെട്ട് കോണ്‍ഗ്രസ്സും മുസ്ലിം ലീഗും രംഗത്ത് വന്നിരുന്നു.

എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയ രാഘവന്‍ ഈ കൊലവിളി മുദ്രാവാക്യത്തെ തള്ളി രംഗത്ത് വന്നിരുന്നു.

കട്ടപ്പാരകൊണ്ട് തല്ല് കിട്ടിയാലും പാര്‍ട്ടിക്ക് അവമതിപ്പ്‌ ഉണ്ടാക്കുന്ന മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ പാടില്ലെന്ന് അദ്ധേഹം വ്യക്തമാക്കുകയും ചെയ്തു.

Also Read:പ്രതിരോധത്തില്‍ സിപിഎം;കൊലവിളിയുമായി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍;പ്രകടനത്തിന്‍റെ വീഡിയോ കാണാം!

 

ഇത്തരം മുദ്രാവാക്യങ്ങള്‍ വിളിക്കുന്നത്‌ പാര്‍ട്ടിയുടെ നിലപാടല്ലെന്നും അദ്ധേഹം വ്യക്തമാക്കി.

പ്രകോപന പരമായ മുദ്രാവാക്യം വിളിച്ചതിനെതിരെ പാര്‍ട്ടി കടുത്ത എതിര്‍പ്പാണ് സ്വീകരിച്ചത്.

ഈ സാഹചര്യത്തിലാണ് ഡിവൈഎഫ്ഐ നേതൃത്വം സംഘടനാ നടപടി കൈക്കൊണ്ടത്.

Trending News