റിയാദ്​: സൗദിയില്‍ നേരിയ ഭൂചലനം. സൗദിയിലെ മധ്യപ്രവിശ്യയോട്​ ചേർന്നുള്ള ഹാഇൽ മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്നാണ് റിപ്പോർട്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ചുട്ടുപൊള്ളി യുഎഇ; താപനില 50 ഡിഗ്രി കടന്നു!


 


അൽഷന്നാൻ പ്രദേശത്തിന്‍റെ കിഴക്കുഭാഗത്ത്​ വെള്ളിയാഴ്​ച ഉച്ചക്ക്​ 12:03 ഓടെയായിരുന്നു ഭൂചലനമുണ്ടായത്. റിക്​ടർ സ്​കെയിലിൽ​ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു അനുഭവപ്പെട്ടതെന്ന്​ സൗദി ജിയോളജിക്കൽ സർവേ വക്താവ്​ താരിഖ്​ അബാ അൽഖൈൽ അറിയിച്ചിട്ടുണ്ട്. 


Also Read: കർക്കടകത്തിലെ ശുക്ര-സൂര്യ സംയോഗം ചില രാശിക്കാർക്ക് നൽകും വൻ പുരോഗതി


 


നാഷണൽ സെസ്​മിക്​ മോണിറ്ററിങ്​ നെറ്റുവർക്കിൽ ഭൂകമ്പം രേഖപ്പെട്ട ഉടൻ സാഹചര്യം നിരീക്ഷിച്ചവെങ്കിലും തുടർ ചലനങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല എന്നാണ് റിപ്പോർട്ട്. എന്നാൽ 5.8 കിലോമീറ്റർ വ്യാപ്​തിയിൽ ഇതിന്‍റെ ആഘാതം അനുഭവപ്പെട്ടു എന്നാണ് റിപ്പോർട്ട്. ഖസീം, ഹാഇൽ പ്രവിശ്യകളിലെ പ്രദേശവാസികൾക്ക്​ ഏതാനും സെക്കൻഡ്​ നേരത്തേക്ക്​ ഇതിൻറെ പ്രകമ്പനം അനുഭവപ്പെട്ടിരുന്നുവെന്നാണ് വിവരം


Also Read: തടി കുറയ്ക്കാനും വയർ ഒതുക്കാനും കഞ്ഞിവെള്ളം സൂപ്പറാ...


പള്ളിയിലെത്തി പഴയ ഷൂസ് ഊരിവെച്ച് പുതിയത് പൊക്കി; യുവാവ് അറസ്റ്റിൽ!


കുവൈത്തില്‍ അല്‍സാല്‍മിയ പ്രദേശത്ത് പള്ളിയില്‍ നിന്ന് പുതിയ ഷൂസ് മോഷ്ടിച്ച പ്രവാസി പിടിയിൽ.  സംഭവത്തിൽ ഈജിപ്ഷ്യന്‍ യുവാവിനെയാണ് സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തത്. ശിക്ഷാ കാലാവധിക്ക് ശേഷം പ്രതിയെ നാടുകടത്തുമെന്നാണ് റിപ്പോർട്ട്. തന്‍റെ പഴയ ഷൂസ് ഊരിവെച്ച് പാദരക്ഷകള്‍ സൂക്ഷിക്കുന്ന സ്റ്റാന്‍ഡില്‍ നിന്നും പുതിയ ഷൂസെടുത്ത് ധരിച്ച ശേഷം യുവാവ് പള്ളിയില്‍ നിന്ന് പുറത്തിറങ്ങുന്നതിന്‍റെ ദൃശ്യങ്ങൾ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടർന്നാണ് വിശദമായ അന്വേഷണം നടത്തിയതും പ്രതിയെ സുരക്ഷാ വകുപ്പുകള്‍ തിരിച്ചറിഞ്ഞതും. 


Also Read: മുടി വളരാനും മുഖക്കുരു അകറ്റാനും കട്ടൻ ചായ കിടുവാ..!


 


ഇയാൾ ഒന്നിലേറെ മോഷണം, വിശ്വാസ വഞ്ചനാ എന്നീ കേസുകളിൽ പ്രതിയാണെന്നും കണ്ടെത്തിയിട്ടുണ്ട്. പ്രതി ഷൂസ് മോഷ്ടിക്കുന്നതിന്‍റെ ദൃശ്യങ്ങളും അറസ്റ്റിലായ പ്രതിയുടെ ദൃശ്യങ്ങളും ഉള്‍പ്പെടെയുള്ള വീഡിയോ ആഭ്യന്തര മന്ത്രാലയം ട്വിറ്ററിലൂടെ പുറത്തുവിട്ടിട്ടുണ്ട്.