ഷാര്‍ജ: യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ചു. ഇവരുടെ രണ്ട് കുട്ടികള്‍ക്ക് ഗുരുതരമായ പരിക്കുണ്ട്.  അപകടം നടന്നത് വെള്ളിയാഴ്ച രാവിലെ ഷാര്‍ജയിലെ ഖോര്‍ഫകാനിലായിരുന്നു. ഗുരുതരമായ പരിക്കേറ്റ കുട്ടികളെ ദുബൈ റാഷിദ് ഹോസ്‍പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: കുവൈത്തില്‍ വീടിന് തീപിടിച്ച് മൂന്ന് മരണം; 2 പേര്‍ക്ക് പരിക്ക്


ഷാര്‍ജ പോലീസിന്റെ ഓപ്പറേഷന്‍സ് റൂമില്‍ വെള്ളിയാഴ്ച രാവിലെ ഒരു കാര്‍ വാട്ടര്‍ ടാങ്കറുമായി കൂട്ടിയിടിച്ചെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് അധികൃതർ സംഭവ സ്ഥലത്ത് എത്തിയത്. 35 വയസുകാരനായ യുവാവും ഭാര്യയും അപകട സ്ഥലത്തു വെച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടികളെ ആദ്യം അല്‍ ദൈദ് ആശുപത്രിയിലേക്കും ശേഷം അവിടെ നിന്നും വിദഗ്ധ ചികിത്സയ്ക്കായി ദുബൈ റാഷിദ് ആശുപത്രിയിലേക്കും മാറ്റി. മരിച്ച ദമ്പതികളുടെ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.  തുടർന്ന് വെള്ളിയാഴ്ച മൃതദേഹങ്ങള്‍ അല്‍ ദൈദില്‍ സംസ്‍കരിച്ചു. അപകടത്തിൽ ഷാര്‍ജ പോലീസ് വിശദ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Also Read: Surya Budh Yuti: സൂര്യ ബുധ സംഗമം; 3 ദിവസത്തിനുള്ളിൽ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും


ഖത്തറിൽ വൻ മയക്കുമരുന്ന് ശേഖരവുമായി പ്രവാസി അറസ്റ്റിൽ


വന്‍ മയക്കുമരുന്ന് ശേഖരവുമായി ഖത്തറില്‍ പ്രവാസി അറസ്റ്റിൽ. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് എന്‍ഫോഴ്സ്‍മെന്റ് അധികൃതര്‍ കഴിഞ്ഞ ദിവസം നടത്തിയ റെയ്‌ഡിലാണ് വിവിധ തരത്തിലുള്ള മയക്കുമരുന്നുകള്‍ ഇയാളുടെ കയ്യിൽ നിന്നും അധികൃതർ കണ്ടെടുത്തത്.  റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പിടിയിലായത് ആഫ്രിക്കക്കാരനാണെന്നാണ്.


Also Read: മാസത്തിന്റെ ആദ്യ ദിനത്തിൽ സന്തോഷവാർത്ത, LPG സിലിണ്ടറിന്റെ വിലയിൽ വൻ ഇടിവ്!


ഇയാളുടെ താമസ സ്ഥലത്ത് റെയ്ഡ് നടത്തുന്നതിന് മുന്നേ അധികൃതർ പബ്ലിക് പ്രോസിക്യൂഷനില്‍ നിന്നും മറ്റ് വിഭാഗങ്ങളില്‍ നിന്നും ആവശ്യമായ അനുമതി സമ്പാദിച്ചിരുന്നു. ഇവിടെ നിന്നും വിവിധ തരത്തില്‍ സൂക്ഷിച്ചിരുന്ന മയക്കു മരുന്നുകളുടെ വന്‍ ശേഖരമാണ് അധികൃതർ പിടിച്ചെടുത്തത്. പല വലിപ്പത്തിലുള്ള ക്യാപ്‍സ്യൂളുകള്‍, കവറുകള്‍,റോളുകള്‍ എന്നീ നിലയിലായിരുന്നു ലഹരി പദാര്‍ത്ഥങ്ങള്‍ ഇവിടെ സൂക്ഷിച്ചിരുന്നത്.


Also Read: Saturn Retrograde 2023: ശനിയുടെ വക്രഗതി; ഈ രാശിക്കാർ സൂക്ഷിക്കുക!


ഇവിടെ നിന്നും 2800 ഗ്രാം മെത്താംഫിറ്റമീനും 200 ഗ്രാം ഹാഷിഷും 1800 ഗ്രാം ഹെറോയിനും കണ്ടെടുത്തിട്ടുണ്ട്. ഇയാളെയും പിടിച്ചെടുത്ത സാധനങ്ങളും അധികൃതർ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ടെന്നാണ് വിവരം


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.