കുവൈത്ത്: കുവൈത്തിലെ ജലീബ് അല്‍ ശുയൂഖില്‍ വീട്ടിലുണ്ടായ തീപിടുത്തത്തിൽ മൂന്നു പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അപകടം സംഭവിച്ചതിനെ കുറിച്ച് ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് കുവൈത്ത് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ വിവരം ലഭിച്ചതെന്ന് കുവൈത്ത് ഫയര്‍ഫോഴ്സിന്റെ പബ്ലിക് റിലേഷന്‍സ് ആന്റ് മീഡിയ ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കി.
Also Read: Kuwait: കുവൈത്തിൽ വിസാ നിയമം ലംഘിച്ച 38 പ്രവാസികൾ അറസ്റ്റിൽ
അറബ് കുടുംബം താമസിച്ചിരുന്ന മൂന്ന് നിലകളുള്ള വീട്ടിലായിരുന്നു തീപിടുത്തമുണ്ടായത്. സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും അപകട വിവരമറിഞ്ഞ് അല്‍ സമൂദ്, അല്‍ അര്‍ദിയ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള അഗ്നിശമന സേനാ അംഗങ്ങള്‍ സ്ഥലത്തെത്തി തീ അണയ്ക്കുകയായിരുന്നു. മൂന്ന് നിലകളുള്ള വീടിന്റെ ഉള്‍വശത്ത് ഏതാണ്ട് പൂര്‍ണമായും തീ പടര്‍ന്നിരുന്നു. അഗ്നിശമന സേനാ അംഗങ്ങള്‍ തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും മൂന്നുപേരെ രക്ഷിക്കാനായില്ല. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ ഇപ്പോൾ ചികിത്സയിലാണ്.
Also Read: Budhaditya Rajyoga 2023: ബുധാദിത്യാ യോഗത്തിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും അപാര ധനവും പുരോഗതിയും
ബാഗിൽ കഞ്ചാവ് ഒളിപ്പിച്ചു കൊണ്ടുവന്ന പ്രവാസി ദുബൈയിൽ അറസ്റ്റിൽ
ബാഗിനുള്ളില്‍ കഞ്ചാവ് അതിവിദഗ്ദമായി ഒളിപ്പിച്ചു കൊണ്ട് ദുബൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയ പ്രവാസി യുവാവ് അറസ്റ്റിൽ. 7.06 കിലോഗ്രാം കഞ്ചാവാണ് ഇയാള്‍ കൊണ്ടുവന്നത്. ഇത് ഒരു പ്രമുഖ ഭക്ഷ്യ ഉത്പന്ന ബ്രാന്‍ഡിന്റെ പാക്കറ്റിലാക്കിയാണ് ഇയാള്‍ കൊണ്ടുവന്നത്. കഞ്ചാവുമായി എത്തിയ പ്രവാസിയെ അധികൃതർ പിടികൂടിയെങ്കിലും ഇയാൾ ഏത് രാജ്യക്കാരനാണെന്ന വിവരം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
Also Read: 7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് സന്തോഷ വാർത്ത, DA 46% വർദ്ധിക്കും! അറിയാം പുത്തൻ അപ്ഡേറ്റ്
കഞ്ചാവുമായി ഇയാൾ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒന്നാം ടെര്‍മിനലിലാണ് വന്നിറങ്ങിയത്. ശേഷം ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് ഇന്‍സ്‍പെക്ടര്‍ ഇയാളെ ശ്രദ്ധിക്കുകയും തുടര്‍ന്ന് ലഗേജ് വിശദമായി പരിശോധിക്കുകയുമാണ് ചെയ്തത്. ബാഗ് പരിശോധിച്ച അധികൃതർ അസ്വഭാവികമായി ഇരുണ്ട ഒരു ഭാഗം ബാഗിൽ കണ്ടെത്തുകയും ഇതിലൂടെ ഇയാള്‍ ഏതോ നിരോധിത വസ്‍തു കടത്തുന്നതായുള്ള സംശയവുമുണ്ടായി.
ഇതിനെ തുടർന്ന് കസ്റ്റംസ് അധികൃതർ ബാഗ് തുറന്ന് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് പിടികൂടിയത്. ഇയാളെ തുടര്‍ നടപടികള്‍ക്കായി ദുബൈ പൊലീസിന്റെ ആന്റി നര്‍ക്കോട്ടിക്സ് വിഭാഗം ജനറല്‍ ഡയറക്ടറേറ്റിന് കൈമാറിയിട്ടുണ്ടെന്നാണ് വിവരം. വിമാനത്താവളത്തിലെ അത്യാധുനിക പരിശോധനാ സംവിധാനങ്ങളും മികച്ച ഉപകരണങ്ങളും എല്ലാത്തരം നിരോധിത വസ്‍തുക്കളുളേയും കണ്ടെത്താൻ പര്യാപ്‍തമാണെന്ന് ദുബൈ കസ്റ്റംസ് പാസഞ്ചര്‍ ഓപ്പറേഷന്‍സ് വിഭാഗം ഡയറക്ടര്‍ ഇബ്രാഹിം കമാലി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...