ദുബൈ: ദുബൈയിലെ റെസിഡന്‍ഷ്യല്‍ ടവറില്‍ തീപിടിത്തം. ദുബൈ സ്‌പോര്‍ട്‌സ് സിറ്റിയിലെ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലാണ് ഇന്ന് പുലര്‍ച്ചെ തീപിടിത്തമുണ്ടായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: സാമ്പത്തിക തട്ടിപ്പ്: പ്രതിയായ ഇന്ത്യാക്കാരന്‍ കുവൈത്തില്‍ പിടിയില്‍


പുലര്‍ച്ചെ നാല് മണി കഴിഞ്ഞാണ് തീപിടത്തമുണ്ടായതെന്നാണ് റിപ്പോർട്ട്. വിവരം ലഭിച്ച് ആറ് മിനിറ്റിനുള്ളില്‍ അല്‍ ബര്‍ഷയില്‍ നിന്നുള്ള അഗ്നിശമനസേന അംഗങ്ങള്‍ സ്ഥലത്തെത്തുകയും താമസക്കാരെ കെട്ടിത്തില്‍ നിന്നും സുരക്ഷിതമായി ഒഴിപ്പിച്ചതായും ദുബൈ സിവില്‍ ഡിഫന്‍സ് അറിയിച്ചിട്ടുണ്ട്.  മറ്റ് രണ്ട് ഫയര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള സംഘങ്ങളും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാന്‍ സഹായിച്ചിരുന്നു.  രാവിലെ 5:23 ഓടെ തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കി.


Also Read: Budh Gochar 2023: 5 ദിവസത്തിന് ശേഷം ഈ രാശിക്കാരുടെ ദുരിതങ്ങൾക്ക് വിട; ഭദ്ര യോഗത്തിലൂടെ ലഭിക്കും കിടിലം നേട്ടങ്ങൾ!


മുപ്പത് കിലോയിലേറെ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച അഞ്ചു പേർ ഒമാനിൽ പിടിയിൽ!


ഒമാനിലേക്ക് മയക്കുമരുന്ന് കടത്തിയ അഞ്ച് പ്രവാസികൾ അറസ്റ്റിൽ. ഏഷ്യൻ പൗരത്വമുള്ള അഞ്ച് പ്രവാസികളെയാണ്  വടക്കൻ ബാത്തിന  ഗവർണറേറ്റ് പോലീസ് കമാൻഡ് അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ട്.


Also Read: Viral Video: ക്ലാസ് റൂമിൽ പെൺകുട്ടികൾ തമ്മിൽ പൊരിഞ്ഞ അടി..! വീഡിയോ വൈറൽ


മുപ്പത് കിലോയിലധികം ക്രിസ്റ്റൽ നാർക്കോട്ടിക്‌സും മോർഫിനും കടത്തിയതിനാണു ഇവർ പിടിയിലായത്. അഞ്ച് ഏഷ്യൻ പൗരന്മാരായ ഇവർക്കെതിരെ നിയമ നടപടികൾ പൂർത്തികരിച്ചതായും റോയൽ ഒമാൻ പോലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.