റിയാദ്: ഇറാനുമായുള്ള ബന്ധത്തിലെ വിള്ളല്‍ ഇന്ധന വിലയെ ബാധിക്കുന്നത് നമ്മള്‍ പ്രതീക്ഷിച്ചതിലും അപ്പുറമായിരിക്കുമെന്ന് സൗദി രാജകുമാരന്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇറാനെതിരെ ലോകരാജ്യങ്ങള്‍ ഒന്നിച്ചില്ലെങ്കില്‍ നമ്മളാരും കണ്ടിട്ടില്ലാത്ത വിധം ഇന്ധന വില കുതിക്കുമെന്ന് മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ രാജകുമാരന്‍ മുന്നറിയിപ്പ് നല്‍കി. 


ടെഹ്‌റാനുമായുള്ള റിയാദിന്‍റെ തര്‍ക്കം ഉയരുന്നത് ലോക സമ്പദ് വ്യവസ്ഥയ്ക്ക് ഭീഷണിയാകുന്ന രീതിയിലാണ്‌ കാര്യങ്ങള്‍ മുന്നോട്ടു പോകുന്നതെന്നും സല്‍മാന്‍ പറഞ്ഞു.


അതുകൊണ്ടുതന്നെ ഇറാനെ പിന്തിരിപ്പിക്കാന്‍ ലോകരാജ്യങ്ങള്‍ ശക്തമായ നടപടികള്‍ എടുക്കണമെന്നാണ് സല്‍മാന്‍ രാജകുമാരന്‍ പറയുന്നത്. അല്ലാത്തപക്ഷം ഇന്ധന വിതരണം തടസ്സപ്പെടുകയും എണ്ണവില കണ്ടിട്ടില്ലാത്ത വിധം കുതിക്കുമെന്നും അദ്ദേഹം പറഞ്ഞു. 


ഇറാന്‍റെ പിന്തുണയോടെ ഹൂതി വിമതര്‍ സൗദി അറേബ്യയിലെ അരാംകോ എണ്ണക്കമ്പനിയുടെ എണ്ണപ്പാടത്തിനും സംസ്കരണകേന്ദ്രത്തിനും നേരെ നടത്തിയ ആക്രമണത്തെ തുടര്‍ന്നാണ് ഇന്ധനവില കുതിക്കാന്‍ തുടങ്ങിയത്. 


ഇതോടെ രണ്ടു രാജ്യങ്ങളും തമിലുള്ള സംഘര്‍ഷവും രൂക്ഷമാകുകയായിരുന്നു. എന്നാല്‍ ഈ ആക്രമണത്തില്‍ പങ്കില്ലെന്നു പറഞ്ഞ് ഇറാന്‍ രംഗത്തെത്തിയെങ്കിലും ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ ഇറാന്‍റെതാണെന്ന് മൈക്ക് പോപിയോ വ്യക്തമാക്കിയിരുന്നു.


ഇറാനും സൗദിയുമായി ഒരു യുദ്ധമുണ്ടാകുന്നതില്‍ യോജിക്കുന്നില്ലയെന്നും യുദ്ധം നടന്നാല്‍ അത് ആഗോള സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ചയ്ക്ക് കാരണമാകുമെന്നും മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു.