ദുബൈ: ബ്രിട്ടണില്‍ കണ്ടെത്തിയ പുതിയ കൊറോണ വകഭേദം യുഎഇയിലും കണ്ടെത്തിയതായി യുഎഇ ദേശീയ ദുരന്ത് നിവാരണ അതോറിറ്റി അറിയിച്ചു. യുഎഇയുടെ പുറത്ത് നിന്ന് വന്നവരില്‍ നിന്നാണ് പുതിയ കൊറോണ വൈറസ് കണ്ടെത്തിയത്. രാജ്യത്ത് വളരെ കുറച്ച് പേരില്‍ മാത്രം കൊറോണ വൈറസിന്‍റെ വകഭേദം കണ്ടെത്തിയതായി എന്നാണ് യുഎഇ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ബ്രട്ടണിലെ വൈറസിന്‍റെ പുതിയ വകഭേദം (New Corona Virus Variant) കണ്ടെത്തിയതിന് തുടര്‍ന്ന് യുഎഇലെ  ആരോഗ്യ മേഖല നിരന്തരമായി പരിശോധനകള്‍ വ്യാപിപ്പിച്ചിരുന്നു. വിദേശത്ത് നിന്ന് എത്തിയവരില്‍ നടത്തിയ പരിശോധനയില്‍ വളരെ കുറച്ച് പേര്‍ക്ക് മാത്രമാണ് രോഗം കണ്ടെത്തിയതെന്നും. രാജ്യത്ത് കൂടുതല്‍ പരിശോധനകള്‍ വ്യാപിപ്പിക്കുമെന്ന് യുഎഇ സര്‍ക്കാരിന്‍റെ വക്താവ് ഡോ. ഒമര്‍ അല്‍ ഹമ്മീദ് അറിയിച്ചു. എല്ലാ ആഴ്ചകളിലും നടക്കും കോവിഡ് വിവരണത്തിലാണ് അല്‍ ഹമ്മീദി ഇക്കാര്യം അറിയിക്കുന്നത്. നിലവില്‍ യുഎഇയില്‍ ഉപയോഗിക്കുന്ന കോവിഡ് വാക്സിന്‍ വൈറസിന്‍റെ പുതിയ വകഭേദത്തെ പ്രതിരോധിക്കുമെന്ന് ഹമ്മീദി നേരത്തെ അറിയിച്ചിരുന്നു.


ALSO READ: Oman: അന്താരാഷ്ട്ര വിമാന സർവീസുകൾ ചൊവ്വാഴ്ച മുതൽ പുനഃരാരംഭിക്കും


യുഎഇയില്‍ (UAE) കഴിഞ്ഞ് ഒരു ആഴ്ചയായി 8,491 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 900,000 പേരില്‍ നടത്തിയ പരിശോധനയിലാണ് 8,491 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നിലവില്‍ ഒരു ശതമാനത്തിലും താഴെയാണ്. കൂടാതെ യുഎഇയില്‍ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ കണക്ക് .3 ശതമാനം മാത്രമാണ്.


ALSO READ: Saudi Arabia രാജ്യാന്തര വിമാന സർവീസുകൾ നിർത്തിവെച്ചു


അതേസമയം കോവിഡ് വാക്സിന്‍റെ വിതരണം രാജ്യത്ത് വന്‍തോതില്‍ വര്‍ധിപ്പിക്കുകയാണ് യുഎഇ സര്‍ക്കാര്‍. 2021ന്‍റെ പകുതിയോടെ രാജ്യത്ത് 70 ശതമാനം പേരില്‍ കോവിഡ് വാക്സിനേഷന്‍ (COVID Vaccination) നടത്തനാണ് യുഎഇ ഭരണകൂടം ശ്രമിക്കുന്നത്.