റിയാദ്: ഉംറ സേവന സ്ഥാപനങ്ങളുടെ പ്രവർത്തന നിലവാരം മൂന്നു മാസത്തിലൊരിക്കൽ വിലയിരുത്തുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഈ ആഴ്ച അവസാനത്തിൽ പുതിയ ഉംറ സീസൺ ആരംഭിക്കാനിരിക്കെയാണ് ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഓരോ സ്ഥാപനത്തിന്റെയും ഗ്രേഡ് അനുസരിച്ചായിരിക്കും ത്രൈമാസാടിസ്ഥാനത്തിലുള്ള വിലയിരുത്തൽ നടത്തുക.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഒമാനിൽ കള്ളനോട്ടുമായി രണ്ടു പ്രവാസികൾ പിടിയിൽ!


കമ്പനി നൽകുന്ന സേവനങ്ങളിൽ തീർത്ഥാടകരുടെ സംതൃപ്തി 90 ശതമാനത്തിൽ കുറയാൻ പാടില്ല ഇനി കുറഞ്ഞാൽ അത് ത്രൈമാസ റിപ്പോർട്ടിൽ പ്രതിഫലിക്കും.
നിയന്ത്രണങ്ങളും നിർദേശങ്ങളും പാലിക്കുന്ന കാര്യത്തിലും കമ്പനികൾ പുലർത്തുന്ന പ്രതിബദ്ധത 90 ശതമാനത്തിൽ കുറയാൻ പാടില്ല. ഓരോ മൂന്നു മാസവും അവസാന ദിവസം സ്ഥാപനങ്ങളുടെ പ്രകടന നിലവാരം വിലയിരുത്തുകയും നേടുന്ന ഗ്രേഡ് അനുസരിച്ച് അവർക്ക് അനുവദിക്കുന്ന ഉംറ തീർത്ഥാടകരുടെ എണ്ണം ഉയർത്തുകയോ താഴ്ത്തുകയോ ചെയ്യുകയും ചെയ്യും.


Also Read: ഖത്തറിൽ വരും ദിവസങ്ങളിൽ കനത്ത ചൂടിന് സാധ്യത; മുന്നറിയിപ്പ് നൽകി അധികൃതർ!


കൂടാതെ ഉംറ സീസണിന്റെ അവസാനത്തിലും കമ്പനികളുടെ പ്രകടന നിലവാരം സീസണിൽ കൈവരിച്ച കണക്കുകൾക്ക് അനുസരിച്ച് വിലയിരുത്തും. അതിനനുസരിച്ചായിരിക്കും വരാനിരിക്കുന്ന ഉംറ സീസണിൽ ഓരോ കമ്പനിക്കും സ്ഥാപനത്തിനും നൽകേണ്ട ഗ്രേഡ് നിർണയിക്കുകയെന്നും മന്ത്രാലയം അറിയിച്ചു.  മന്ത്രാലയം ഉദ്ദേശിച്ച ലക്ഷ്യങ്ങളും നേട്ടങ്ങളും കൈവരിക്കുന്നതിന് മൂല്യനിർണയ ശതമാനം പരിഷ്‌ക്കരണത്തിന് വിധേയമാണെന്നും മന്ത്രാലയം സൂചിപ്പിച്ചു. ഈയാഴ്ച അവസാനം മുതൽ വിദേശ ഉംറ തീർത്ഥാടകരുടെ വരവ് ആരംഭിക്കുന്നതിനാൽ മക്കയിലും മദീനയിലും തീർത്ഥാടകരെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ഉംറ സേവന കമ്പനികൾ. പുതിയ സീസണിൽ തീർത്ഥാടകർക്ക് സേവനം നൽകുന്നതിനായി 350 സ്ഥാപനങ്ങൾക്ക് ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ ലൈസൻസുണ്ട്.


Also Read: ശുക്രൻ വക്രഗതിയിലേക്ക് ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, നോക്കി നിൽക്കെ സമ്പന്നരാകും!


വിദേശത്ത് നിന്നെത്തിയ ഉംറ തീർത്ഥാടകർ നിശ്ചിത സമയത്ത് മടങ്ങിപ്പോകാതിരുന്നാൽ 24 മണിക്കൂറിനകം ഹജ്ജ് ഉംറ മന്ത്രാലയത്തെ അറിയിക്കണമെന്നും നിർദേശമുണ്ട്. പുതിയ ഉംറ സീസണിലെ മുഴുവൻ ഉംറ സർവിസ് കമ്പനികൾക്കാണ് മന്ത്രാലയം ഈ നിർദേശം നൽകിയത്. തീർത്ഥാടകൻ മടങ്ങിയിട്ടില്ലെന്ന് നിരീക്ഷിച്ച സമയം മുതൽ 24 മണിക്കൂറിനുള്ളിൽ ‘നുസ്ക്’ ആപ്പിലൂടെയാണ് വിവരം അറിയിക്കേണ്ടത്. പ്രവേശന സ്റ്റാമ്പ് രേഖപ്പെടുത്തിയ തീർത്ഥാടകന്‍റെ പാസ്പോർട്ടിന്‍റെ പകർപ്പും മന്ത്രാലയത്തിന് നൽകിയിരിക്കണം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ