Shukra Vakri 2023: ശുക്രൻ വക്രഗതിയിലേക്ക് ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, നോക്കി നിൽക്കെ സമ്പന്നരാകും!

Shukra Vakri 2023 in Kark: സമ്പത്തിന്റെയും ആഡംബരത്തിന്റെയും ഘടകമായ ശുക്രൻ വക്രഗതിയിൽ സഞ്ചരിക്കാൻ പോകുകയാണ്.  ഇതിന്റെ സ്വാധീനം എല്ലാവരുടെയും സാമ്പത്തിക സ്ഥിതി, സന്തോഷം, തൊഴിൽ, പ്രണയ ജീവിതം, ദാമ്പത്യ ജീവിതം എന്നിവയെ ബാധിക്കും.

Written by - Ajitha Kumari | Last Updated : Jul 18, 2023, 01:13 PM IST
  • സമ്പത്തിന്റെയും ആഡംബരത്തിന്റെയും ഘടകമായ ശുക്രൻ വക്രഗതിയിൽ സഞ്ചരിക്കാൻ പോകുകയാണ്
  • ജ്യോതിഷ പ്രകാരം ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്ത് രാശിചക്രം മാറും
  • 2023 ജൂലൈ 23 മുതൽ ശുക്രൻ വക്രഗതിയിൽ സഞ്ചരിക്കാൻ തുടങ്ങും
Shukra Vakri 2023: ശുക്രൻ വക്രഗതിയിലേക്ക് ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, നോക്കി നിൽക്കെ സമ്പന്നരാകും!

Venus Retrograde: ജ്യോതിഷ പ്രകാരം ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്ത് രാശിചക്രം മാറും. ഒരു ഗ്രഹം അതിന്റെ രാശിചക്രം മാറുമ്പോഴെല്ലാം അത് അതത് പ്രദേശത്തെ എല്ലാ രാശിക്കാരുടെയും ജീവിതത്തെ ബാധിക്കും. 2023 ജൂലൈ 23 മുതൽ ശുക്രൻ വക്രഗതിയിൽ  സഞ്ചരിക്കാൻ തുടങ്ങും. സമ്പത്ത്-ആഡംബരം, സ്നേഹം, സൗന്ദര്യം, ഐശ്വര്യം എന്നിവയുടെ കാരകനായ ശുക്രന്റെ വക്രഗതി നമ്മുടെ ജീവിതത്തിൽ വലിയ സ്വാക്കാർക്ക് നല്ല ഫലങ്ങൾ ലഭിക്കും.  ഈ ആളുകൾക്ക് തൊഴിൽ, സാമ്പത്തിക കാര്യങ്ങളിൽ നേട്ടങ്ങൾ ലഭിക്കും. ശുക്രന്റെ പ്രതിലോമ ചലനം വലിയ നേട്ടങ്ങൾ നൽകുന്ന രാശികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

Also Read: Guru Vakri 2023: വ്യാഴം വക്രഗതിയിലേക്ക്; ഈ 3 രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ ഒപ്പം പുരോഗതിയും

ഇടവം (Taurus): ശുക്രന്റെ പ്രതിലോമ ചലനം ഇടവ രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. ഇവരുടെ  ധൈര്യവും ആത്മവിശ്വാസവും ഈ സമയം വർധിക്കും.  നിങ്ങളുടെ വ്യക്തിത്വം തിളങ്ങും. ആളുകൾ സ്വയമേവ നിങ്ങളിലേക്ക് ആകർഷിക്കപ്പെടും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമാകും. വരുമാനം വർദ്ധിക്കും. ധനസമ്പാദനത്തിന് പുതിയ മാർഗങ്ങൾ രൂപീകരിക്കും.

കർക്കടകം (Cancer): കർക്കടകത്തിലാണ് ശുക്രൻ വക്രഗതിയിൽ സഞ്ചരിക്കുന്നത്. കർക്കടക രാശിക്കാർക്ക് ശുക്രന്റെ പ്രതിലോമ ചലനം വലിയ നേട്ടങ്ങൾ നൽകും. ഇത്തരക്കാരുടെ ജീവിതത്തിൽ നല്ല മാറ്റങ്ങളുണ്ടാക്കും. കുടുംബത്തിൽ സന്തോഷവും സഹകരണവും വർദ്ധിക്കും. ബിസിനസ് നന്നായി നടക്കും. പുതിയ പദ്ധതികളിൽ പ്രവർത്തിക്കും. പങ്കാളിത്തം ഗുണം ചെയ്യും. അവിവാഹിതരുടെ വിവാഹം ഉറപ്പിക്കും.

Also Read: ഈ രാശിക്കാർക്ക് എപ്പോഴും ഉണ്ടാകും ഹനുമാന്റെ കൃപ, നൽകും വൻ അഭിവൃദ്ധി!

മകരം (Capricorn): ശുക്രന്റെ പ്രതിലോമ ചലനം മകരം രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും. പ്രണയ ജീവിതത്തിൽ വിജയം ലഭിക്കും. പങ്കാളിയുമായി നല്ല രീതിയിൽ പെരുമാറും. കരിയറിൽ നല്ല സമയം. ജോലിയിൽ സ്ഥാനം ശക്തമാകും. പ്രമോഷൻ-ഇൻക്രിമെന്റ് എന്നിവ ലഭിക്കും. വ്യവസായികൾക്ക് പുരോഗതിയുണ്ടാകും. പ്രത്യേകിച്ച് വിദേശ രാജ്യങ്ങളുമായി ബന്ധമുള്ളവർക്ക് വളരെയധികം പുരോഗതി ലഭിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News