Oman: ഒമാനിൽ കള്ളനോട്ടുമായി രണ്ടു പ്രവാസികൾ പിടിയിൽ!

ഒമാനിൽ കള്ളനോട്ടുമായി രണ്ടു ഏഷ്യാക്കാർ റോയൽ ഒമാൻ പോലീസിന്റെ പിടിയിൽ. ഒമാനിലെ മുസന്ദം ഗവർണറേറ്റിലെ കോസ്റ്റ് ഗാർഡ് പോലീസാണ് രണ്ട് ഏഷ്യക്കാരെ പിടികൂടിയത്. പിടിയിലായവർക്കെതിരെ നിയമ നടപടികൾ പൂർത്തിയാക്കിയതായും അധികൃതർ  പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

Written by - Zee Malayalam News Desk | Last Updated : Jul 17, 2023, 05:33 PM IST
  • ഒമാനിൽ കള്ളനോട്ടുമായി രണ്ടു ഏഷ്യാക്കാർ പിടിയിൽ
  • ഒമാനിലെ മുസന്ദം ഗവർണറേറ്റിലെ കോസ്റ്റ് ഗാർഡ് പോലീസാണ് രണ്ട് ഏഷ്യക്കാരെ പിടികൂടിയത്
  • പിടിയിലായവർക്കെതിരെ നിയമ നടപടികൾ പൂർത്തിയാക്കി
Oman: ഒമാനിൽ കള്ളനോട്ടുമായി രണ്ടു പ്രവാസികൾ പിടിയിൽ!

മസ്കറ്റ്: ഒമാനിൽ കള്ളനോട്ടുമായി രണ്ടു ഏഷ്യാക്കാർ റോയൽ ഒമാൻ പോലീസിന്റെ പിടിയിൽ. ഒമാനിലെ മുസന്ദം ഗവർണറേറ്റിലെ കോസ്റ്റ് ഗാർഡ് പോലീസാണ് രണ്ട് ഏഷ്യക്കാരെ പിടികൂടിയത്. പിടിയിലായവർക്കെതിരെ നിയമ നടപടികൾ പൂർത്തിയാക്കിയതായും അധികൃതർ  പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

 

കഴിഞ്ഞ ദിവസം പണം കവര്‍ന്ന കേസിലും ഒമാനിൽ രണ്ടുപേര്‍ അറസ്റ്റിലായിരുന്നു. വീടുകളില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി പണം കവര്‍ന്ന രണ്ടുപേരെയാണ് റോയല്‍ ഒമാന്‍ പോലീസ് പിടികൂടിയത്. തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റ് പോലീസ് കമാന്‍ഡാണ് പ്രതികളെ പിടികൂടിയിരിക്കുന്നത്.   ഇവർ വീടുകളില്‍ അതിക്രമിച്ച് കയറി വീട്ടുടമസ്ഥരെ ഭീഷണിപ്പെടുത്തിയാണ് പണം കവരുന്നത്. അറസ്റ്റു ചെയ്തവർക്കെതിരെയുള്ള നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിക്കുകയും ചെയ്തു.

Also Read: Budh Shukra Yuti: ബുധ-ശുക്ര യുതി സൃഷ്ടിക്കും രണ്ട് അത്യപൂർവ്വ യോഗങ്ങൾ; ഈ 3 രാശിക്കാർക്ക് ഭാഗ്യപ്പെരുമഴ!

സൗദിയിൽ തീപിടുത്തം; മലയാളിയടക്കം 10 പേർ വെന്തുമരിച്ചു!

കഴിഞ്ഞ ദിവസം സൗദി അറേബ്യയിലെ അൽ അഹ്സയിലുണ്ടായ തീപിടിത്തത്തിൽ വെന്തു മരിച്ചത് 10 പേർ. ഇവിടെയുണ്ടായിരുന്നതിൽ രക്ഷപെട്ടത് നാലുപേരാണ്.  ഇവർ ഭാഗ്യത്തിന് തീപിടിത്തം ഉണ്ടായ സമയത്തിന് മുമ്പ് പുറത്തേക്ക് പോയിരുന്നു. വെന്തുമരിച്ചവരെ വിരലടയാള പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്.

Also Read: പ്രധാനമന്ത്രിയുടെ യുഎഇ സന്ദര്‍ശനം: ത്രിവര്‍ണ ശോഭയില്‍ മിന്നിത്തിളങ്ങി ബുര്‍ജ് ഖലീഫ

മൃതദേഹം പൂർണ്ണമായും കത്തിക്കരിഞ്ഞ രണ്ടു പേരുടെ വിവരങ്ങൾ ഇനിയും ലഭിച്ചിട്ടില്ല.  ആകെ പത്ത് പേർ  അപകടത്തില്‍ മരിച്ചതില്‍ ഒരാള്‍ മലയാളിയാണ്. തിരുവനന്തപുരം നെടുമങ്ങാട്​ അഴീക്കോട്​ താമസിക്കുന പൂന്തുറ സ്വദേശി നിസാം എന്ന അജ്മൽ ഷാജഹാനാണ് ​മരിച്ച മലയാളി. മരിച്ചവരിൽ ​അഞ്ച് ഇന്ത്യക്കാരും മൂന്ന് ബംഗ്ലാദേശികളുമാണന്നാണ് വിവരം. വെള്ളിയാഴ്ച വൈകിട്ട്​ നാലു മണിയോടെയാണ് ​ദാരുണമായ തീപിടിത്തമുണ്ടാകുന്നത്. അൽഅഹ്‌സയിലെ ഇൻഡസ്​ട്രിയൽ സിറ്റിയിൽ സ്ക്രാപ്​യാർഡിനടുത്ത്​ സ്ഥിതി ചെയ്യുന്ന സോഫകളുടെ അപ്ഹോൾസ്റ്ററി വർക്ഷോപ്പിനാണ്​ തീപിടുത്തമുണ്ടായത്. തീപിടുത്തത്തിന് കാരണം ഷോർട്​സർക്യൂട്ടാണെന്നാണ് ​പ്രാഥമിക വിവരം. വർക്ക് ഷോപ്പിന്‍റെ മുകളിലുള്ള താമസ സ്ഥലത്ത്​ഉറങ്ങിക്കിടന്നവരാണ് ​മരിച്ചത്.  മലയാളിയായ സ്ഥാപന ഉടമ ഉള്‍പ്പെടെ 14 പേരാണ്​ ഇവിടെ ജോലിചെയ്തിരുന്നത്. ഇതിൽ മൂന്നുപേർ സുഹൃത്തുക്കളെ കാണാനായി  പുറത്തുപോയിരുന്നു. മറ്റൊരാൾ നമസ്കാരത്തിനായി മൂന്നരയോട് ​കൂടി പുറത്തേക്ക്​ പോവുകയും ചെയ്തു.

അന്തരീക്ഷത്തിലെ കടുത്ത ചൂടും കാറ്റും അതുപോലെ അവിടെയുണ്ടായിരുന്ന പെട്ടന്ന്​ തീപടരാൻ സഹായിക്കുന്ന സ്പോഞ്ച്, പശ ഉള്‍പ്പെടെയുള്ള ദ്രാവകങ്ങളുടെ സാന്നിധ്യവും അപകടത്തെ കൂടുതൽ വഷളാക്കി. തീപടർന്ന്​ നിമിഷങ്ങൾക്കം കെട്ടിടം മുഴുവനും വ്യാപിക്കുകയായിരുന്നു.  മുറിയിൽ കടുത്ത പുക നിറഞ്ഞതോടെ മുറിയിലുള്ളവർക്ക് ​രക്ഷപ്പെടാനും സാധിച്ചില്ല.  ഇതിനിടയിൽ പുകയും ചൂടും മനസിലാക്കി  രണ്ടു​പേർ വാതിൽ തുറന്ന് ​രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും ഇവരും തീയിൽ അകപ്പെട്ട്​ പൂർണ്ണമായും കത്തിക്കരിയുകയായിരുന്നു. വിജനമായ സ്ഥലവും ജോലി ആരംഭിക്കുന്നതിന്​ മുമ്പുള്ള സമയവുമായതിനാൽ അധികം പേരും ഉച്ച ഉറക്കത്തിലായിരുന്നുവെന്നാണ് റിപ്പോർട്ട്. പത്തിലധികം അഗ്നിശമന യൂണിറ്റുകൾ സ്ഥലത്തെത്തി മണിക്കൂറുകൾ കൊണ്ടാണ്​ തീ നിയന്ത്രണ വിധേയമാക്കിയത്.  ഇവിടം ഇപ്പോഴും പൂർണ്ണമായ സുരക്ഷാ വലയത്തിലാണ്. വിരലടയാളം പതിച്ചപ്പോൾ ഇന്ത്യക്കാരാണന്ന്​സ്ഥിരീകരിച്ചവർ ബംഗാളികളാണന്നാണ് ​സമീപ കടകളിലുള്ളവർ പറയുന്നത്. മൃതദേഹങ്ങൾ അൽഹസ സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News