ദോഹ: ഖത്തറില്‍ അന്തരീക്ഷ താപനില 49 ഡിഗ്രിയിലെത്തി. 


COMMERCIAL BREAK
SCROLL TO CONTINUE READING

വ്യാഴാഴ്ച ബത്‌ന പ്രദേശത്ത് താപനില 49 ഡിഗ്രി സെല്‍ഷ്യസും ദോഹയില്‍ 46 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി.


ഇന്നലെ ദോഹയില്‍ 47 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗുവൈരിയയില്‍ ഏറ്റവും ഉയര്‍ന്ന താപനിലയായ 47 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. വരും ദിവസങ്ങളില്‍ ശക്തമായ കാറ്റോട് കൂടി ചൂട് കൂടുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിപ്പ് നല്‍കി. 


ഇതോടെ ജാഗ്രതാ നിര്‍ദേശങ്ങളുമായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി രംഗത്തെത്തി. ശരീരത്തിലെ താപനില പെട്ടെന്ന് ഉയരുക, കടുത്ത ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുക, കൂടുതലായി വിയര്‍ക്കുക, ശ്വാസതടസ്സം, അമിത മിടിപ്പ്, സ്വബോധം നഷ്ടപ്പെടുക എന്നിവ സൂര്യാഘാതത്തിന്‍റെ ലക്ഷണങ്ങളാണെന്ന് അതോറിറ്റിയുടെ മുന്നറിപ്പില്‍ പറയുന്നു.


കൂടാതെ, സൂര്യാതാപം നേരിട്ട് ശരീരത്തില്‍ പതിക്കുന്നത് ഒഴിവാക്കുക, ജലപാനം വര്‍ധിപ്പിക്കുക, നേര്‍ത്ത വര്‍ണങ്ങളോട് കൂടിയ ചൂടിനെ അധികം ആഗിരണം ചെയ്യാത്ത കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക എന്നിവയാണ് സൂര്യാഘാതം ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. 


മാത്രമല്ല, സൂര്യാഘാതം സംഭവിച്ചാല്‍ ഉടന്‍ തന്നെ വ്യക്തിയെ തണലിലേക്കോ തണുപ്പുള്ള സ്ഥലത്തേക്കോ മാറ്റിക്കിടത്തണം, രോഗിയെ കൂടുതല്‍ വെള്ളം കുടിപ്പിക്കാന്‍ ശ്രമിക്കണം, അടിയന്തര ചികിത്സക്കായി അടുത്തു തന്നെയുള്ള ആരോഗ്യകേന്ദ്രത്തിലെത്തിക്കണമെന്നും മുന്നറിയില്‍ കൂട്ടിചേര്‍ത്തിട്ടുണ്ട്.