Qatar Travel and Return Policy : രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് ഇന്ന് മുതൽ ഇന്ത്യയിൽ നിന്ന നേരിട്ട് ഖത്തറിലേക്ക് പ്രവേശിക്കാം, 2 ദിവസം ക്വാറന്റീൻ നിർബന്ധം
Qatar New Travel And Return Policy ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം ഖത്തറിലേക്ക് പ്രവേശിക്കുന്ന എല്ലാ പ്രവാസികൾക്കും ഈ നിയമം ബാധകമാവുക.
Doha : ഖത്തറിലേക്ക് (Qatar) പുതിയ കോവിഡ് യാത്ര മാനദണ്ഡങ്ങൾ (Qatar New Travel And Return Policy) ഇന്നുമുതൽ പ്രാബല്യത്തിൽ വരും. ഇന്ന് ഉച്ചയ്ക്ക് ഖത്തർ പ്രദേശിക സമയം മുതലാണ് പുതിയ യാത്ര നയം പ്രബല്യത്തിൽ വരുന്നത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം ഖത്തറിലേക്ക് പ്രവേശിക്കുന്ന എല്ലാ പ്രവാസികൾക്കും ഈ നിയമം ബാധകമാവുക.
ഇന്ത്യയുൾപ്പെടുയുള്ള Exceptional Red List വിഭാഗത്തിലെ രാജ്യങ്ങൾക്ക് ഏറെ ഗുണകരമാകുന്ന വിധത്തിലാണ് ഖത്തർ തങ്ങളുടെ ക്വാറന്റീൻ നയങ്ങൾ പുതുക്കിയിരിക്കുന്നത്. ഖത്തറിന് പുറത്ത് നിന്ന് കോവിഡ് വാക്സിൻ സ്വീകരിച്ചവർ 10 ദിവസം ക്വാറന്റീൻ കഴിയണമെന്നുള്ള യാത്ര നയമാണ് ഇന്നത്തോടെ അവസാനിക്കുന്നത്.
ALSO READ : Qatar: ഖത്തറിലേക്ക് വരുന്ന പ്രവാസികള്‍ക്ക് ക്വാറന്റീന്‍ നിബന്ധനകളില്‍ മാറ്റം
ഖത്തർ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കോവിഡ് വാക്സിൻ മറ്റ് രാജ്യങ്ങളിൽ നിന്ന് സ്വീകരിച്ചവർക്ക് ഇനി രണ്ട് ദിവസം മാത്രം ക്വാറന്റീൻ നിഡബന്ധമാക്കിയിരിക്കുന്നത്. അതേസമയം ഖത്തറിന് പുറത്ത് നിന്ന് വാക്സിൻ സ്വീകരിച്ചവർ ആന്റിബോഡി പരിശോധനയ്ക്ക് വിധേയരാകണം.
എന്നാൽ ഖത്തറിൽ നിന്ന് തന്നെ കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് എയർപ്പോർട്ടിൽ നിന്നുള്ള കോവിഡ് പരിശോധനയിൽ നെഗറ്റീവ് ഫലം ലഭിക്കുകയാണെങ്കിൽ ക്വാറന്റീനിൽ കഴിയേണ്ട ആവശ്യമില്ല.
ALSO READ : Qatar: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ
വിസിറ്റിങ് വിസയിൽ എത്തുന്ന കുട്ടികൾക്ക് കോവിഡ് വാക്സിൻ സ്വീകരിക്കേണ്ട ആവശ്യമില്ല. പക്ഷെ മാതാപിതാക്കൾ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിരിക്കണം. രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കാത്ത 12 വയസിന് താഴെയുള്ള കുട്ടികൾക്കാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. എന്നാൽ 12 വയസിന് മുകളിൽ വാക്സിൻ സ്വീകരിക്കാത്ത കുട്ടികൾക്ക് സന്ദർശക വിസയിൽ പ്രവേശനമില്ല.
എന്നാൽ റസിഡന്റ് വിസയിലെത്തുന്നവർക്ക് വാക്സിൻ സ്വീകരിച്ചിട്ടില്ലെങ്കിൽ 7 ദിവസം ക്വാറന്റീനിൽ കഴിഞ്ഞിരിക്കണം. ആറാം ദിവസം എടുക്കുന്ന PCR ഫലം നെഗറ്റീവായതിനാൽ ശേഷം മാത്രമെ പുറത്തിറങ്ങാൻ അനുവാദമുള്ളു. ഡിസ്കവർ ഖത്തർ വെബ്സൈറ്റ് വഴി തന്നെയാണ് ഹോട്ടൽ, മുകൈനീസ് ക്വാറൻറീൻ ബുക്കിങ്.
ചൈനീസ് വാക്സിനായ സിനോഫാമിന് പുറമെ, സിനോവാക്, റഷ്യൻ നിർമിത വാക്സിൻ സ്പുട്നിക് വി എന്നീ വാക്സിനുകൾക്കും ഉപാധികളോടെ അംഗീകാരം നൽകിട്ടുണ്ട്. രണ്ട് ദിവസത്തെ ക്വാറന്റീനിൽ ആന്റിബോഡി പരിശോധന നടത്തണം. ഖത്തറിന്റെ ഗ്രീന്‍ലിസ്റ്റ് രാജ്യങ്ങളില്‍ നിന്നും വരുന്ന ഹോട്ടല്‍ ക്വാറൻറീന്‍ ആവശ്യമില്ല വാക്സിനേഷന്‍ സർട്ടിഫിക്കേറ്റ് കാണിച്ചാൽ മതി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...