Qatar: ഖത്തറിലേക്ക് വരുന്ന പ്രവാസികള്‍ക്ക് ക്വാറന്റീന്‍ നിബന്ധനകളില്‍ മാറ്റം

ഖത്തറിലേക്ക് വരുന്ന ഇന്ത്യക്കാര്‍ക്കുള്ള ക്വാറന്റീന്‍ നിബന്ധനകളില്‍ മാറ്റം വരുത്തുന്നു.

Written by - Zee Malayalam News Desk | Last Updated : Sep 21, 2021, 12:49 AM IST
  • ഇനി മുതല്‍ ഇന്ത്യയില്‍ നിന്ന് ഖത്തര്‍ അംഗീകൃത വാക്‌സിനെടുത്ത് വരുന്നവര്‍ക്ക് ഉപാധികളോട് കൂടി രണ്ട് ദിവസത്തെ ക്വാറന്റീന്‍ മതിയാവുമെന്നാണ് സൂചന.
  • നിലവില്‍ ഖത്തറില്‍ നിന്ന് വാക്‌സിനെടുത്തവര്‍ക്ക് രണ്ട് ദിവസവും ഇന്ത്യയില്‍ നിന്ന് വാക്‌സിനെടുത്തവര്‍ക്കും എടുക്കാത്തവര്‍ക്കും 10 ദിവസവുമാണ് ക്വാറന്റീന്‍.
 Qatar: ഖത്തറിലേക്ക് വരുന്ന പ്രവാസികള്‍ക്ക് ക്വാറന്റീന്‍ നിബന്ധനകളില്‍ മാറ്റം

Qatar: ഖത്തറിലേക്ക് വരുന്ന ഇന്ത്യക്കാര്‍ക്കുള്ള ക്വാറന്റീന്‍ നിബന്ധനകളില്‍ മാറ്റം വരുത്തുന്നു.

ഇനി മുതല്‍ ഇന്ത്യയില്‍ നിന്ന് ഖത്തര്‍ അംഗീകൃത വാക്‌സിനെടുത്ത് വരുന്നവര്‍ക്ക് ഉപാധികളോട് കൂടി രണ്ട് ദിവസത്തെ ക്വാറന്റീന്‍ മതിയാവുമെന്നാണ് സൂചന. നിലവില്‍ ഖത്തറില്‍ നിന്ന് വാക്‌സിനെടുത്തവര്‍ക്ക് രണ്ട് ദിവസവും ഇന്ത്യയില്‍ നിന്ന് വാക്‌സിനെടുത്തവര്‍ക്കും എടുക്കാത്തവര്‍ക്കും 10 ദിവസവുമാണ് ക്വാറന്റീന്‍. 

ഇന്ത്യയില്‍ നിന്ന് വാക്‌സിനെടുത്ത് വരുന്നവര്‍ക്ക് ഹോട്ടല്‍ ക്വാറന്റീനില്‍ രണ്ടാം ദിവസം റാപിഡ് ആന്റിബോഡി ടെസ്റ്റ് നടത്തും. ഇമ്യൂണിറ്റി പോസിറ്റീവ് ആണെങ്കില്‍ തുടര്‍ന്ന് പിസിആര്‍ ടെസ്റ്റ് നടത്തുകയും അതില്‍ നെഗറ്റീവ് ആണെങ്കില്‍ ക്വാറന്റീന്‍ അവസാനിപ്പിക്കുകയും ചെയ്യാമെന്നാണ് ലഭിക്കുന്ന സൂചന.  

Also Read: Covid-19: ഷാർജയിൽ വിവാഹങ്ങൾക്കും പൊതുചടങ്ങുകൾക്കുമുള്ള നിബന്ധനകളിൽ മാറ്റം

അതേസമയം, ഖത്തറില്‍ 139 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.  പുതിയതായി രോഗം സ്ഥിരീകരിച്ചവരില്‍ 92  പേര്‍ സ്വദേശികളും 47 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുമാണ്. എന്നാല്‍,  കോവിഡ് ബാധിച്ച്കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

604 പേരാണ് ഖത്തറില്‍ ആകെ കോവിഡ് ബാധിച്ച് മരിച്ചത്.ആകെ 2,35,626 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. നിലവില്‍ 1,568 പേര്‍ കോവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. ഇതുവരെ 2,610,510  കോവിഡ് പരിശോധനകളാണ് ഖത്തറില്‍ നടത്തിയിട്ടുള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News