രാജ്യത്ത് Covidവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വൈറസിനെ നേരിടാനും പകർച്ചവ്യാധിയെ ചെറുക്കുന്നതിനുമുള്ള തയ്യാറെടുപ്പിലാണ് രാജ്യം. കോവിഡ് പകർച്ചവ്യാധിയെ ചെറുക്കുന്നതിനായി വാക്സിനേഷൻ നടപടികള്‍ ശക്തമാക്കിയിരിയ്ക്കുകയാണ് ഇന്ത്യ. എത്രയും വേഗം കൂടുതല്‍ ആളുകള്‍ക്ക് വാക്സിന്‍ നല്‍കുന്നതിന്‍റെ ഭാഗമായി വിദേശ നിര്‍മ്മിത വാക്സിനുകളും രാജ്യത്ത് ലഭ്യമാക്കിയിരിയ്ക്കുകയാണ്
ഇതുവരെ, ഇന്ത്യയില്‍ രണ്ട് സ്വദേശി വാക്സിനുകൾ മാത്രമാണ് ലഭിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ കൊറോണ വൈറസിനെതിരെ യുദ്ധം ചെയ്യുന്ന ഇന്ത്യക്കാർക്ക് റഷ്യൻ വാക്സിൻ Sputnik-Vയും ലഭിക്കും. റഷ്യയുമായുള്ള കരാറിനുശേഷം, ഈ വാക്സിൻ ഇന്ത്യയിലെത്തി. ഇന്ത്യയില്‍ പല സ്വകാര്യ ആശുപത്രികളിലും Sputnik-V വാക്സിന്‍ ലഭിക്കും.
കൊറോണ വൈറസിനെതിരെ റഷ്യയിൽ വികസിപ്പിച്ച സ്പുട്നിക്-വി (Sputnik-V) വാക്സിൻ 91% വരെ ഫലപ്രദമാണെന്നാണ് കണ്ടെത്തല്‍. ഈ വാക്സിൻ ഇപ്പോൾ ഇന്ത്യയിൽ വാക്സിനേഷനായി ലഭ്യമാണ്.
കോവിൻ പോർട്ടലിൽ ബുക്ക് ചെയ്യുമ്പോള്‍ ഈ വാക്സിൻ ലഭ്യമാകുന്ന ആശുപത്രികളുടെ പട്ടിക അറിയാൻ സാധിക്കും. റഷ്യന്‍ നിര്‍മ്മിത Sputnik-V വാക്സിൻ ഡോ. റെഡ്ഡി ലാബ്സ് ആണ് ഇന്ത്യയിൽ ലഭ്യമാക്കുന്നത്. കരാർ പ്രകാരം റഷ്യയിൽ നിർമ്മിച്ച വാക്സിൻ നിലവിൽ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ്. അതിനുശേഷം ഈ വാക്സിനുകളുടെ നിര്‍മ്മാണം ഡോ. റെഡ്ഡി ലാബുകളിൽ ആരംഭിക്കും. ഈ വാക്സിൻ ഒരു ഡോസ് സ്വകാര്യ ആശുപത്രികളിൽ ലഭ്യമാക്കുന്നതിന് 995 രൂപയാണ് ഈടാക്കുന്നത്.
കൊറോണയ്‌ക്കെതിരെ ലോകത്തെ ഏറ്റവും ഫലപ്രദമെന്ന് പറയപ്പെടുന്ന സ്പുട്‌നിക്-വി യുടെ ആദ്യ ബാച്ച് മെയ് 1നാണ് ഇന്ത്യയിലെത്തിയത്. അതിനുശേഷം രണ്ടാമത്തെ ബാച്ച് മെയ് 14 ന് ഇന്ത്യയിലെത്തി. ഇപ്പോൾ രാജ്യത്തെ പല സ്വകാര്യ ആശുപത്രികളിലും ഈ വാക്സിൻ ഉപയോഗം ആരംഭിച്ചു.
നിങ്ങള്‍ Sputnik-V വാക്സിന്‍ കുത്തിവയ്ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ചെയ്യണ്ടത് ഇത്രമാത്രം. കോവിൻ പോർട്ടലിൽ നിങ്ങളുടെ ആധാർ നമ്പർ നൽകി ആദ്യം സ്വയം രജിസ്റ്റർ ചെയ്യണം. ഇതിനുശേഷം, കോവിഷീൽഡ്, കോവാക്സിൻ എന്നിവയ്ക്കൊപ്പം Sputnik-V ഓപ്ഷനും നിങ്ങൾക്ക് കാണുവാന്‍ സാധിക്കും. നിങ്ങൾ Sputnik-V ക്ലിക്കുചെയ്യുകയാണെങ്കിൽ, പിൻകോഡിന്‍റെ ഒരു ഓപ്ഷൻ ഉണ്ടാകും. നിങ്ങള്‍ നിങ്ങളുടെ പ്രദേശത്തെ പിൻ കോഡ് നൽകുമ്പോള്‍ വാക്സിന്‍ ലഭ്യമായ ആശുപത്രികളുടെ വിവരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും.