Doha: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി പ്രൊട്ടോക്കോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയുമായി ഖത്തര്‍.
കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാല്‍ തടവും ഒപ്പം പിഴയും ശിക്ഷ ലഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. 3 വര്‍ഷം വരെ തടവും പരമാവധി 2 ലക്ഷം റിയാല്‍ പിഴയും ശിക്ഷ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. നിയമലംഘനത്തിന്‍റെ സ്വഭാവം കണക്കിലെടുത്ത് ചില കേസുകളില്‍ ഇവയില്‍ ഏതെങ്കിലും ഒന്നുമാത്രമാകും ലഭിക്കുക. ഖത്തറില്‍ (Qatar) കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കിയതോടെ നിയമലംഘകരെ കണ്ടെത്താന്‍ കര്‍ശന നിരീക്ഷണമാണ് നടക്കുന്നത്.
കോവിഡ് പ്രൊട്ടോക്കോളിന്‍റെ ഭാഗമായി മുന്നോട്ടു വച്ചിരിയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ മൊബൈല്‍ ഫോണില്‍ ഇഹ്തെറാസ് ആപ് ഡൗണ്‍ലോഡ് ചെയ്യുക, മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, ആള്‍ക്കൂട്ടം ഒഴിവാക്കുക, വാഹനങ്ങളില്‍ മിതമായ യാത്രക്കാരെ കയറ്റുക എന്നിവയാണ്. ഈ നിയമങ്ങള്‍ കര്‍ശനമായി പാലിക്കനാമെന്നാണ് നിര്‍ദ്ദേശം. വാഹനങ്ങളില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ 4 പേര്‍ക്ക് യാത്ര ചെയ്യാനാണ് അനുമതി ഉള്ളത്. എന്നാല്‍ ഒരേ കുടുംബത്തിലുള്ളവര്‍ക്ക് ഈ നിയമം ബാധകമല്ല.
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടികള്‍ ശക്തമാക്കിയാതോടെ ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 187 പേരാണ് നിയമം ലംഘനത്തിന് പിടിയിലായത്. ഇവരില്‍ 178 പേര്‍ പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിനാണ് പിടിയിലായത്.
അതേസമയം, ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 199 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 74 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 125 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
എന്നാല്‍, രാജ്യത്ത് രോഗമുക്തരുടെ എണ്ണവും വര്‍ദ്ധിക്കുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 173 പേര്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 224,703 ആയി. കഴിഞ്ഞ 24 മണിക്കൂറില്‍ കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്തെ ആകെ കോവിഡ് മരണം 601 ആണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...