Riyad: കോവിഡ്  വ്യാപനംമൂലം  നിര്‍ത്തിവച്ചിരുന്ന അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച നിര്‍ണ്ണായക തീരുമാനവുമായി സൗദി അറേബ്യ. 


COMMERCIAL BREAK
SCROLL TO CONTINUE READING

മാര്‍ച്ച്‌ 31 മുതല്‍ സൗദിയില്‍  (Saudi Arabia) നിന്നുള്ള എല്ലാ അന്താരാഷ്ട്ര വിമാന സര്‍വീസുകളും  (International Flights) പുനരാംഭിക്കാനാണ് നിലവില്‍ തീരുമാനം. എന്നാല്‍,   12 രാജ്യങ്ങളിലേക്ക് അനുമതിയില്ലാതെ യാത്ര ചെയ്യുന്നത്  വിലക്കിയിരിയ്ക്കുകയാണ്  സൗദി. പൗരന്മാരുടെ സുരക്ഷ, ആരോഗ്യ സംരക്ഷണം മുന്‍നിര്‍ത്തിയാണ് ആഭ്യന്തര മന്ത്രാലയം ഇത്തരമൊരു നിര്‍ദേശം പുറത്തിറക്കിയത്.  കൊറോണ വൈറസ്   (Corona Virus) നിയന്ത്രണ വിധേയമല്ലാത്ത  12 രാജ്യങ്ങളിലേയ്ക്കാണ്  അനുമതിയില്ലാതെ യാത്ര ചെയ്യുന്നത് സൗദി അറേബ്യ വിലക്കിയിരിയ്ക്കുന്നത്.  


രാജ്യത്തെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്ച്  മുന്നറിയിപ്പ് നല്‍കിയതായാണ് റിപ്പോര്‍ട്ട്. ലിബിയ, സിറിയ, ലെബനന്‍, യെമന്‍, ഇറാന്‍, തുര്‍ക്കി, അഫ്ഗാനിസ്ഥാന്‍, അര്‍മേനിയ, സൊമാലിയ, കോംഗോ, വെനിസ്വേല, ബെലാറസ് എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്കാണ് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇവിടെയുള്ള പൗരന്മാര്‍ അടിയന്തിരമായി എംബസിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും വൈറസ് പടര്‍ന്നു പിടിച്ച ഭാഗങ്ങളില്‍ നിന്നും മാറി നില്‍ക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.


കൂടാതെ, ജനതക മാറ്റം സംഭവിച്ച കൊറോണ വൈറസ്  (Corona Virus new strain) വ്യാപിച്ചിരിയ്ക്കുന്ന രാജ്യങ്ങളിലേയ്ക്ക്  യാത്ര ചെയ്യാന്‍  പ്രത്യേക അനുമതി വേണമെന്ന നിര്‍ദേശവും  ആഭ്യന്തര മന്ത്രാലയം  മുന്നോട്ട് വെച്ചിരിയ്ക്കുകയാണ്.  


Also read: താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിന് താഴെ, തണുത്തുറഞ്ഞ് UAE


അതേസമയം, മാര്‍ച്ച്‌ 31 മുതല്‍ സൗദിയില്‍ നിന്നുള്ള എല്ലാ അന്താരാഷ്ട്ര വിമാന സര്‍വീസുകളും പുനരാംഭിക്കുമെങ്കിലും നിലവില്‍ നിരോധനം ഉള്ള രാജ്യങ്ങളിലേക്കുള്ള യാത്ര അനുവദിച്ചിട്ടില്ലെന്നും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസ്‌താവിച്ചു. 


Also read: Kuwait: പ്രവാസികള്‍ ശ്രദ്ധിക്കൂ, PCR സര്‍ട്ടിഫിക്കറ്റിന്‍റെ സാധുത 72 മണിക്കൂര്‍ മാത്ര൦


രാജ്യത്ത് കൊറോണ വൈറസ്  പടരാതിരിക്കാന്‍ ബന്ധപ്പെട്ട കമ്മിറ്റി നിശ്ചയിച്ചിട്ടുള്ള നടപടിക്രമങ്ങളും മുന്‍കരുതലുകളും അനുസരിച്ച്‌ മാത്രമെ മാര്‍ച്ച്‌ 31 മുതല്‍ കര, നാവിക, വ്യോമ ഗതാഗതം ആരംഭിക്കുകയുള്ളു എന്നും അതോറിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.