താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിന് താഴെ, തണുത്തുറഞ്ഞ് UAE

തണുത്തുറഞ്ഞ് യുഎഇ,  അല്‍ഐന്‍ മേഖലയില്‍ അന്തരീക്ഷോഷ്മാവ് മൈനസ് ഡിഗ്രിയിലേക്ക് കടന്നതോടെ വെള്ളം തണുത്തുറയുന്ന അവസ്ഥയില്‍..

Written by - Zee Malayalam News Desk | Last Updated : Jan 11, 2021, 10:47 PM IST
  • തണുത്തുറഞ്ഞ് യുഎഇ... അല്‍ഐന്‍ മേഖലയില്‍ അന്തരീക്ഷോഷ്മാവ് മൈനസ് ഡിഗ്രിയിലേക്ക് കടന്നതോടെ വെള്ളം തണുത്തുറയുന്ന അവസ്ഥയില്‍..
  • UAEയില്‍ മൂന്ന് ദിവസത്തിനിടെ രണ്ട് തവണ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിന് താഴെ
താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിന് താഴെ, തണുത്തുറഞ്ഞ് UAE

Abu Dhabi: തണുത്തുറഞ്ഞ് യുഎഇ,  അല്‍ഐന്‍ മേഖലയില്‍ അന്തരീക്ഷോഷ്മാവ് മൈനസ് ഡിഗ്രിയിലേക്ക് കടന്നതോടെ വെള്ളം തണുത്തുറയുന്ന അവസ്ഥയില്‍..

UAEയില്‍ മൂന്ന് ദിവസത്തിനിടെ  രണ്ട് തവണ  താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിന്   താഴെ രേഖപ്പെടുത്തിയിരിയ്ക്കുന്നു. അല്‍ ഐനിലെ റക്നയില്‍ തിങ്കളാഴ്ച രാവിലെ 7.15ന് -1.9°C താപനില രേഖപ്പെടുത്തിയതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുകയുണ്ടായി. രണ്ട് ദിവസം മുന്‍പ് ഇവിടെ മൈനസ് രണ്ട് ഡിഗ്രിയാണ് താപനില രേഖപ്പെടുത്തുകയുണ്ടായത്.

അതേസമയം,  മരുഭൂമിയില്‍ വെള്ളം ഐസായി മാറിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായിരിയ്ക്കുകയാണ്.  അല്‍ഐനിലെ അല്‍ജിയാ പ്രദേശത്ത് നിന്നാണ് ഈ വീഡിയോ. കൊടും തണുപ്പില്‍ ടാങ്കിലെ വെള്ളം ഐസായി മാറിയ ദൃശ്യമാണ് വീഡിയോയില്‍ ഉള്ളത്.

അടുത്ത ദിവസങ്ങളിലും ഈ മേഖലയില്‍ ശക്തമായ തണുപ്പ് തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന  മുന്നറിയിപ്പില്‍ പറയുന്നത്.  കൂടാതെ,  കിഴക്കന്‍ ശീതക്കാറ്റ് യു എ ഇയില്‍ ശക്തമാണ്. അതുകൊണ്ട്, താഴ്വരകളിലും മറ്റും തണുപ്പ് ശക്തമാകും. 

Also read: UAE: Visa കാലാവധി കഴിഞ്ഞവര്‍ക്ക് ജനുവരി 26 വരെ രാജ്യത്ത് താമസിക്കാം

എന്നാല്‍, റിപ്പോര്‍ട്ട് അനുസരിച്ച് യുഎഇയില്‍ ഇതാദ്യമായല്ല ശൈത്യ കാലത്ത് മൈനസ് താപനില രേഖപ്പെടുത്തുന്നത്. മുന്‍ വര്‍ഷങ്ങളിലും അന്തരീക്ഷ ഉഷ്‍മാവ് പൂജ്യത്തിന് താഴെ എത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

Trending News