Kuwait City: കുവൈറ്റിലേക്ക് നേരിട്ടോ അല്ലാതെയോ എത്തുന്നവര്‍ കോവിഡ് മുക്തരാണെന്ന് തെളിയിക്കുന്ന PCR സര്‍ട്ടിഫിക്കറ്റിന് സമയപരിധി നിശ്ചയിച്ച് കുവൈറ്റ്.
പരിശോധന നടത്തി 72 മണിക്കൂറിനുള്ളിലുള്ള PCR സര്‍ട്ടിഫിക്കറ്റുള്ള (PCR Certificate) യാത്രക്കാര്‍ക്ക് മാത്രമാണ് കുവൈറ്റിലേക്ക് (Kuwait) പ്രവേശനാനുമതി ലഭിക്കൂ. ഞായറാഴ്ച മുതല്‍ തീരുമാനം നടപ്പിലാകുമെന്നാണ് റിപ്പോര്‍ട്ട്. മന്ത്രിസഭയാണ് തീരുമാനം കൈക്കൊണ്ടത്.
പുതിയ നിയമപ്രകാരം, കുവൈറ്റിലെത്തുന്ന എല്ലാവരും വിമാനത്താവളത്തില്‍ ഹാജരാക്കേണ്ടത് പരിശോധന നടത്തിയത് മുതല്‍ 72 മണിക്കൂര്‍ നേരം സാധുതയുള്ള പിസിആര്‍ സര്‍ട്ടിഫിക്കറ്റായിരിക്കണം. നേരത്തെ 96 മണിക്കൂര്‍ സാധുതയുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ അനുമതിയുണ്ടായിരുന്നു. ഇതാണ് ഇപ്പോള്‍ മന്ത്രിസഭ വെട്ടിക്കുറച്ചത്.
കൂടാതെ, ജനുവരി 17 വരെ രാജ്യത്തെത്തുന്നവരുടെ രണ്ട് പിസിആര്‍ പരിശോധനകള്‍ക്കും (രാജ്യത്തെത്തുമ്പോഴും ക്വാറന്റൈന്‍ കാലയളവിലും) വിമാനക്കമ്പനികളില്‍ നിന്ന് നിരക്ക് ഈടാക്കാനും തീരുമാനിച്ചു.
Also read: Kuwait: 60 വയസ് തികഞ്ഞ വിദേശിയാണോ? എങ്കില്‍ ഇനി വിശ്രമിക്കാം
കുവൈത്തില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 527 പേര്‍ക്ക് കോവിഡ് (Covid-19) സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ വൈറസ് (Corona Virus) ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 154,841 ആയി. കോവിഡ് ചികിത്സയിലായിരുന്ന രണ്ടുപേര്‍ കൂടി മരണപ്പെട്ടതോടെ ആകെ മരിച്ചവരുടെ എണ്ണം 945 ആയി. കഴിഞ്ഞ 24 മണിക്കൂറില്‍ 366 പേരാണ് രോഗമുക്തരായത് . 149,373 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് മുക്തരായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.