യുഎഇയിൽ തൊഴിൽ തട്ടിപ്പിൽ കുടുങ്ങിയ നഴ്സുമാർക്ക് സാഹയവുമായി വിവിധ മെഡിക്കൽ ഗ്രൂപ്പുകൾ
കഴിഞ്ഞ ദിവസങ്ങളിലായി തൊഴിൽ തട്ടിപ്പിൽ അകപ്പെട്ട് മലയാളികളായി നഴ്സുമാരടക്കം ദുബായിൽ കുടുങ്ങിയ വാർത്ത പുറത്ത് വന്നത്. ഇത് കേരളത്തിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെയാണ് യുഎഇലെ പ്രമുഖ ആരോഗ്യ ബ്രാൻഡുകൾ സഹായം വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിരിക്കുന്നത്.
Dubai : തൊഴിൽ തട്ടിപ്പിൽ പെട്ട് യുഎഇയിൽ (UAE) കുടുങ്ങി പോയ മലയാളികൾ അടക്കമുള്ള നഴ്സുമാർക്ക് സഹായസ്തവുമായി യുഎഇയിലെ വിവിധ മെഡിക്കൽ ഗ്രൂപ്പുകൾ. ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ (Aster DM Health Care), റൈറ്റ് ഹെൽത്ത് കെയർ (Right Health Care) തുടങ്ങിയ യുഎഇലെ മുൻനിര മെഡിക്കൽ ഗ്രൂപ്പുകളാണ് നഴ്സുമാരെ സഹായിക്കാൻ മുന്നോട്ട് വന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിലായി തൊഴിൽ തട്ടിപ്പിൽ അകപ്പെട്ട് മലയാളികളായി നഴ്സുമാരടക്കം ദുബായിൽ കുടുങ്ങിയ വാർത്ത പുറത്ത് വന്നത്. ഇത് കേരളത്തിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെയാണ് യുഎഇലെ പ്രമുഖ ആരോഗ്യ ബ്രാൻഡുകൾ സഹായം വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിരിക്കുന്നത്. കബളിക്കപ്പെട്ടവരിൽ മതിയായ യോഗ്യതയുള്ളവർക്ക് നിയമനം നൽകാനും അല്ലാത്തവർക്ക് ലൈസൻസ് നൽകാനുമാണ് ഈ മെഡിക്കൽ ഗ്രൂപ്പുകൾ തീരുമാനം എടുത്തിരിക്കുന്നത്.
ALSO READ : UAE: പുതിയ നിയമഭേദഗതി, വിദേശികള്‍ക്ക് 100% നിക്ഷേപത്തോടെ ബിസിനസ് തുടങ്ങാം
മതിയായ യോഗ്യതയും ലൈസൻസും അഥവാ ലൈസൻസില്ലെങ്കിലും നിയമിക്കാൻ തയ്യറാണെന്നാണ് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ എംഡി ഡോ. ആസാദ് മൂപ്പൻ പറഞ്ഞത്. ഇന്റർവ്യൂവിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് ലൈസൻസ് ഇല്ലെങ്കിൽ അത് എടുക്കാനുള്ള എല്ലാ സഹായങ്ങളും നൽകുമെന്ന് ആസാദ് മൂപ്പൻ വ്യക്തമാക്കി. ദുബായിലെ ഷാർജയിലുമായി ആസ്റ്റർ ഗ്രൂപ്പ് ആരംഭിക്കുന്ന രണ്ട് ആശുപത്രിയിലേക്കായിട്ടായി ഏകദേശം 300ൽ അധികം നഴ്സുമാരെ ആവശ്യമുണ്ടെന്നും അവിടെത്തേക്കാണ് നിയമനമെന്ന് അദ്ദേഹം അറിയിച്ചു.
ആസ്റ്ററിനെ കൂടാതെ യുഎഇയിലെ മറ്റൊരു പ്രമുഖ ഹെൽത്ത് ബ്രാൻഡായ റൈറ്റ് ഗ്രൂപ്പും നഴ്സുമാർ അവസരം ഒരുക്കാമെന്ന് അറിയിച്ചിട്ടുണ്ട്. 40തോളം നഴ്സുമാരെ നിയമിക്കാമെന്ന് റൈറ്റ് ഹെൽത്ത്കെയർ ഗ്രൂപ്പ് എംഡി ഡോ. സഞ്ജയ് പൈതങ്കർ പറഞ്ഞു.
ALSO READ : കുട്ടികള്‍ക്ക് ഇനി ഫൈസര്‍ വാക്‌സിന്‍ നല്‍കാം, അനുമതി നല്‍കി UAE
തിരഞ്ഞെടുക്കപ്പെടുന്ന നഴ്സുമാർക്ക് ലൈസെസ് ഇല്ലെങ്കിലും അതിനായുള്ള എല്ലാ സൗകര്യം സജ്ജമാക്കുമെന്ന് റൈറ്റ് ഹെൽത്ത്കെയർ ഗ്രൂപ്പ് ഉറപ്പ് നൽകി. യോഗ്യത നേടുന്നവർക്ക് അടിസ്ഥാൻ ശമ്പളവും തമാസ സ്ഥലവും വിസാ ഗതാഗതം എല്ലാ സജ്ജമാക്കുമെന്ന് സഞ്ജയ് പൈതങ്കർ പറഞ്ഞു. ഇവരെ കൂടാതെ മറ്റ് ചില മെഡിക്കൽ ഗ്രൂപ്പുകളും കുടുങ്ങി പോയ നഴ്സുമാർക്ക് സഹായ വാഗ്ദാനം ചെയ്തിട്ടുണ്ട്
യുഎഇലെ വിവിധ കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ഏകദേശം 600 ഓളം നഴ്സുമാരാണ് കബളിക്കപ്പെട്ട് യുഎഇയിൽ കുടുങ്ങി പോയത്. കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു ഏജൻസി മുഖേനയാണ് കേരളത്തിലെ വിവിധ ജില്ലകളിൽ യുഎഇയിൽ എത്തിച്ചത്, ഇവരുടെ കൈകളിൽ നിന്ന് ഒന്നര ലക്ഷം മുതൽ മൂന്നര ലക്ഷം വരെയാണ് ഇതിലൂടെ നഷ്ടമായത്. ഇവരെ കബളിപ്പിച്ച് ഏജന്റുമാരെ കേരളത്തിൽ പിടിയിലായി എന്നാണ് ലഭിക്കുന്ന വിവരം.
ALSO READ : അപകട സ്ഥലങ്ങളിൽ ഒത്തുകൂടിയാൽ 1000 ദിർഹം പിഴ: Abu Dhabi Police
ഇത് കൂടാതെ യുഎഇയിൽ പെട്ടുപോയാ നഴ്സുമാർക്ക് നാട്ടിലേക്ക് തിരികെ പോകാൻ എല്ലാ സൗകര്യമൊരുക്കാമെന്ന് ദുബായിലെ കോൺസൽ ജനറൽ ഡോ,.അമാൻ പുരി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...