യുഎഇയിലെ അന്തരീക്ഷം ഫെബ്രുവരിയിലെ തണുപ്പിൽനിന്നും ചൂടിലേക്ക് കടന്നിരിക്കുകയാണ്. പച്ചവിരിച്ചു നിന്ന പാതയോരങ്ങളും പാർക്കും ഇപ്പോൾ മഞ്ഞ വിരിച്ചു നിൽക്കുകയാണ്. മുഴുവൻ മരങ്ങളുടെയും ഇലകൾ മഞ്ഞ നിറമായി മാറിക്കൊണ്ടിരിക്കുകയാണ്. നടപ്പാതകൾക്ക് സമീപമുള്ള മരങ്ങളെല്ലാം മഞ്ഞ നിറത്തിലാണിപ്പോഴുള്ളത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മരങ്ങൾ ഇത്തരം പ്രതിഭാസങ്ങളിലേക്ക് കടക്കുന്നത് ഇലപൊഴിയുന്നതിന്നു മുൻപാണ്. ഇലപൊഴിയുന്നത് കൂടാതെ വരും ദിവസങ്ങളിൽ പൊടിക്കാറ്റ് കൂടുമെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചിട്ടുണ്ട്.


Also Read: ഒമാൻ ഭരണാധികാരിയുടെ നിർദ്ദേശപ്രകാരം പ്രവാസികളുടെ വിസ നിരക്കുകൾ കുറച്ചു


 ചൂട് കൂടിയതിനാൽ ഇപ്പോൾ പ്രഭാത നടത്തക്കാരുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടായിത്തുടങ്ങി. പാർക്കിലും ബീച്ചിലും എത്തുന്നവരുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തുന്നു. തണുപ്പ് തേടി മീനുകൾ കൂട്ടത്തോടെ ഉൾക്കടലിലേക്ക് പോകുന്നതിനാൽ തീരത്ത് ചൂണ്ടയിടുന്നവരുടെ എണ്ണവും കുറഞ്ഞു.
 
കഴിഞ്ഞ ആറുമാസം  സുഖകരമായ കാലാവസ്ഥയായിരുന്നു യു.എ.ഇയിൽ. ശനിയാഴ്ച അടയാളപ്പെടുത്തിയ ഉയർന്ന താപനില റുവൈസിൽ അനുഭവപ്പെട്ട 40 ഡിഗ്രി സെൽഷ്യസാണ്. അബുദാബിയിൽ 38 ഡിഗ്രിയും ദുബായിൽ 39 ഡിഗ്രിയുമാണ് താപനില. ഏറ്റവുംകുറഞ്ഞ താപനില 26 ഡിഗ്രിയാണ്. മണിക്കൂറിൽ 35 കിലോമീറ്റർവരെ വേഗത്തിൽ കാറ്റും വീശി. 


Also Read: UAE Summer Season : യുഎഇയിൽ ഇനി ചൂടുകാലം; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പും ആരോഗ്യ വിദഗ്ധരും


അറേബ്യൻ, ഒമാൻ കടൽ താരതമ്യേന ശാന്തമായിരിക്കും. ചൂടേറുന്ന സമയങ്ങളിൽ പുറത്തിറങ്ങുന്നവർ നിർജലീകരണം തടയുന്നതിനുള്ള മുൻകരുതലുകൾ കൈക്കൊള്ളണമെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കിയിട്ടുണ്ട്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.