ഒമാൻ ഭരണാധികാരിയുടെ നിർദ്ദേശപ്രകാരം പ്രവാസികളുടെ വിസ നിരക്കുകൾ കുറച്ചു

പ്രവാസികളുടെ വിസാ നിരക്കുകൾ കുറച്ചു.  ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ നിര്‍ദേശപ്രകാരമാണ് ഈ നടപടി എടുത്തിരിക്കുന്നത്.   

Written by - Zee Malayalam News Desk | Last Updated : Mar 14, 2022, 08:33 AM IST
  • പ്രവാസികളുടെ വിസാ നിരക്കുകൾ കുറച്ചു
  • ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ നിര്‍ദേശപ്രകാരമാണ് ഈ നടപടി
  • ഇതിന്റെ അടിസ്ഥാനത്തിൽ വിസ ഇഷ്യൂ ചെയ്യുന്നതിനും പുതുക്കുന്നതിനുമുള്ള നിരക്കുകള്‍ കുറച്ചിട്ടുണ്ട്
ഒമാൻ ഭരണാധികാരിയുടെ നിർദ്ദേശപ്രകാരം പ്രവാസികളുടെ വിസ നിരക്കുകൾ കുറച്ചു

മസ്‍കറ്റ്: പ്രവാസികളുടെ വിസാ നിരക്കുകൾ കുറച്ചു.  ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ നിര്‍ദേശപ്രകാരമാണ് ഈ നടപടി എടുത്തിരിക്കുന്നത്. മസ്‍കറ്റ്, തെക്കന്‍ അല്‍ ബാത്തിന, മുസന്ദം എന്നീ ഗവര്‍ണറേറ്റുകളിലെ  ഷേയ്ഖുമാരുമായി ഇന്നലെ നടത്തിയ കൂടിക്കാഴ്ചക്കിടെയായിരുന്നു വിസാ നിരക്കുകള്‍ കുറയ്‍ക്കാന്‍ ഭരണാധികാരി നിര്‍ദേശം നല്‍കിയത്. 

ഇതിന്റെ അടിസ്ഥാനത്തിൽ വിസ ഇഷ്യൂ ചെയ്യുന്നതിനും പുതുക്കുന്നതിനുമുള്ള നിരക്കുകള്‍ കുറച്ചിട്ടുണ്ട്. മാത്രമല്ല സുല്‍ത്താന്റെ നിര്‍ദേശത്തിന് പിന്നാലെ പുതിയ വിസാ നിരക്കുകള്‍ ഒമാന്‍ മാനവ വിഭവശേഷി മന്ത്രാലയം പുറത്തിറക്കുക്കിയിട്ടുണ്ട്. 

Also Read:  UAE Summer Season : യുഎഇയിൽ ഇനി ചൂടുകാലം; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പും ആരോഗ്യ വിദഗ്ധരും

ഈ നിരക്കുകൾ ഈ വര്‍ഷം ജൂണ്‍ ആദ്യം മുതലായിരിക്കും പ്രാബല്യത്തില്‍ വരിക. നേരത്തെ 2001 റിയാല്‍ ഈടാക്കിയിരുന്ന ഏറ്റവും ഉയര്‍ന്ന വിഭാഗത്തില്‍ 301 റിയാലാക്കി ഫീസ് കുറച്ചിട്ടുണ്ട്.  കൂടാതെ സ്വദേശിവത്‍കരണ നിബന്ധനകള്‍ പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഈ ഫീസില്‍ 85 ശതമാനം വരെ ഇളവും നല്‍കും.

നേരത്തെ 601 റിയാല്‍ മുതല്‍ 1001 റിയാല്‍ വരെ ഈടാക്കിയിരുന്ന വിഭാഗങ്ങളിലേക്ക് ഇനി മുതല്‍ 251 റിയാലായിരിക്കും വിസാ ഫീസ്. സ്‍പെഷ്യലൈസ്‍ഡ്, സാങ്കേതിക വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവരാണ് ഇതില്‍ ഉള്‍പ്പെടുന്നവരില്‍ അധികവും. ഈ വിഭാഗത്തിലെ സ്വദേശിവത്‍കരണം നടപ്പാക്കിയ സ്ഥാപനങ്ങള്‍ക്ക് 176 റിയാല്‍ ആയിരിക്കും ഫീസ്.

Also Read: Rupa Dutta: പുസ്തകമേളക്കിടെ പോക്കറ്റടി; നടി രൂപാ ദത്ത അറസ്റ്റിൽ 

നിലവില്‍ 301റിയാല്‍ മുതല്‍ 361 റിയാല്‍ വരെ ഈടാക്കുന്ന വിഭാഗത്തില്‍ ഇനി മുതല്‍ വിസ ഇഷ്യൂ ചെയ്യാനും പുതുക്കാനും 201 റിയാല്‍ ആണ് പുതിയ ഫീസ്. ഇതും സ്വദേശിവത്കരണം പൂര്‍ത്തിയാക്കിയവര്‍ക്ക് 141 റിയാല്‍ ആയിരിക്കും. വീട്ടുജോലിക്കാരുടെ ഫീസ് 141ല്‍ നിന്ന് 101 റിയാലായും കുറച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News