കശ്മീരിലെ ഈ ഗാര്‍ഡനില്‍ പൂത്തത് 4 ലക്ഷം റ്റ്യുലിപ് പൂവുകള്‍, ചിത്രം കാണാം

Sun, 18 Mar 2018-3:57 pm,

എപ്പോഴും ഒന്ന് ചുറ്റിവരാന്‍ പറ്റിയ സ്ഥലമാണ്‌ കശ്മീര്‍.  ഏത് കാലാവസ്ഥയിലും ഒന്നിനൊന്ന് സുന്ദരമാണ് കശ്മീര്‍.  മലനിരകളില്‍ ചുറ്റാന്‍ ആഗ്രഹമുണ്ടെങ്കില്‍ കശ്മീരിലേയ്ക്ക് വിട്ടോളൂ.... 

ഈ ദിവസങ്ങളില്‍ നിങ്ങള്‍ കശ്മീര്‍ സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ നിങ്ങളുടെ ലിസ്റ്റില്‍ ദാൽ തടാകത്തിന് അടുത്തുള്ള ഏഷ്യയിലെ ഏറ്റവും വലിയ റ്റ്യുലിപ് ഗാര്‍ഡനെയുംകൂടി ഉള്‍പ്പെടുത്തുക.

75 ഏക്കറുള്ള ഈ റ്റ്യുലിപ് ഗാര്‍ഡന്‍ 17 മാര്‍ച്ചുമുതല്‍ സാധാരണക്കാര്‍ക്ക് സന്ദര്‍ശനം അനുവദിച്ചിട്ടുണ്ട്.

ഈ പൂന്തോട്ടത്തില്‍ 48 തരത്തിലുള്ള 4 ലക്ഷം റ്റ്യുലിപ് പൂവുകളാണ് വിരിഞ്ഞു നില്‍ക്കുന്നത്.  പ്രകൃതിയെയും പൂവുകളെയും ഇഷ്ടപ്പെടുന്നവര്‍ക്ക് സന്ദര്‍ശിക്കാന്‍ പറ്റിയ സ്ഥലമാണിത്‌.  

ഇവിടെ വരുന്നവര്‍ ഈ പൂവുകളുടെയൊക്കെ ഫോട്ടോ എടുക്കാറുണ്ട്.  പറഞ്ഞുകേള്‍ക്കുന്നതനുസരിച്ച് 48 തരത്തിലുള്ള 4 ലക്ഷം റ്റ്യുലിപ് പൂവുകളുള്ള ഒരേഒരു പൂന്തോട്ടമാണിത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link